Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം


സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..

ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ പിണറായി ? സൂക്ഷിക്കണമെന്ന് ഇന്റലിജൻസ്

11 OCTOBER 2024 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം

നവംബർ 16 ന് ആരംഭിക്കുന്ന ശബരിമല മണ്ഡല കാല തീർത്ഥാടന കാലത്ത് വെർച്വൽ ക്യൂ വഴി മാത്രം തീർത്ഥാടകരെ പ്രവേശിപ്പിച്ചാൽ മതിയെന്ന സർക്കാർ തീരുമാനം  2019 ന് സമാനമായി നാട്ടിൽ ചോരപ്പുഴയൊഴുക്കുമെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.   ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത് സംബന്ധിച്ച് വിവരങ്ങൾ ആരായുന്നുണ്ട്. 

 

വരുന്ന മണ്ഡല കാലം പഴയ യുവതീ പ്രവേശന കാലം പോലെ അലങ്കോലമാക്കി രക്തചൊരിച്ചിൽ സ്യഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പരിഷ്കാരത്തിന് പിന്നിലെന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്നും മനസിലാക്കുന്നു.  ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഉന്നതതല  യോഗത്തിൽ നിന്ന്  മുഖ്യമന്ത്രി തന്ത്രപൂർവം മാറി മാറിനിന്നു എന്നാണ് മനസിലാക്കുന്നത്. സ്പോട്ട് ബുക്കിംഗിന്റെ ഉത്തരവാദിത്തം ദേവസ്വം മന്ത്രിയുടെ തലയിൽ ചാരി രക്ഷപ്പെടാനാണ് പിണറായി ശ്രമിച്ചത്. ഇക്കാര്യം വാസവന് അറിയാമെങ്കിലും അദ്ദേഹത്തിന് ശബ്ദിക്കാൻ കഴിയുന്നില്ല. സ്പോട്ട് ബുക്കിംഗ് തീരുമാനം തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നു. മറ്റൊരു ത്യശൂർ പൂരം പോലെയാണ് ഇതെന്നും സംശയം ഉയരുന്നു.

 

 

 

തിരുപ്പതി മാതൃക എന്ന് പറഞ്ഞു കൊണ്ടാണ് ശബരിമലയിൽ പരിഷ്ക്കാരം നടപ്പിലാക്കുന്നത്. എന്നാൽ തിരുപ്പതിയല്ല ശബരിമല.  തിരുപ്പതിയിൽ എല്ലാ ദിവസവും നട തുറക്കും. ശബരിമല അങ്ങനെയല്ല. ദർശനം വിർച്വൽ ക്യൂ മാത്രമായാൽ ലക്ഷകണക്കിന് തീർഥാടകർ ബുദ്ധിമുട്ടും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിഞ്ഞെന്ന് വരില്ല. ഇക്കാര്യം മനസിലാക്കാതെ എത്തുന്നവർ ഇവിടെ വന്ന് വെട്ടിലാവും.  അത്തരക്കാർ ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വരും. പെട്ടെന്ന് തീരുമാനിച്ച് ദർശനത്തിന് എത്തുന്നവരും ബുദ്ധിമുട്ടും. അവർ ഇവിടെയെത്തി ബുക്കിംഗിന് ശ്രമിച്ചാൽ അനുയോജ്യമായ തിയതി കിട്ടിയെന്ന് വരില്ല.

 

ഇനി ഒരാൾ ബുക്ക് ചെയ്ത് വരാതിരുന്നാൽ ആ അവസരം മറ്റൊരാൾക്ക് ലഭിക്കാതെയാവും. ബുക്കിംഗ് നടത്തിയവർ ഗതാഗത കുരുക്കിൽ പെട്ട് ദർശനത്തിന് സമയത്ത് എത്താൻ കഴിയാതിരുന്നാൽ അവർക്ക് ദർശനത്തിന് അവസരം ലഭിക്കാതാവും.  കാനനപാതയായ എരുമേലിയിലൂടെ വരുന്നവർക്കും ബുക്കിംഗ് സമയത്ത് എത്താൻ കഴിയാതെ വരും. 

സ്പോട്ട് ബുക്കിംഗ് ഇതിന് ഒരു പരിഹാരമാണ്. ഇത് നടപ്പാക്കിയാൽ എല്ലാ  ബുദ്ധിമുട്ടുകളും അവസാനിക്കും. പുതിയ തീരുമാനത്തോടെ പമ്പയിലും നിലക്കലുമുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പൂട്ടും. വെർച്വൽ ക്യൂ വഴി ഒഴിവു വരുന്ന സ്ലോട്ടുകളിൽ സ്പോട്ട് ബുക്കിംഗ് വഴി പ്രവേശനം നൽകാമെന്നിരിക്കെ അത് ചെയ്യാത്തത് മനപൂർവമാണ്.

 

ഇക്കുറി ദിവസം 80,000 പേർക്കാണ് പ്രവേശനം നൽകുക. ശബരിമലയിൽ പരിചയമുള്ള പോലീസുകാരെ നിയോഗിച്ചാൽ ദിവസം രണ്ടു ലക്ഷം പേർക്ക് പ്രവേശനം നൽകാം. കഴിഞ്ഞ തീർത്ഥാടന കാലത്ത് പരിചയമില്ലാത്ത പോലീസുകാരെ നിയോഗിച്ചാണ് വഷളാക്കിയത്. എം.ആർ. അജിത് കുമാറിന്റെ പരിഷ്ക്കാരമാണ് അന്ന് വഷളാക്കിയത്. 

 

തിരുപ്പതിയിൽ സ്പോട്ട് ബുക്കിംഗ് നിലവിലുണ്ട്. അതിനാൽ ആർക്കു വേണമെങ്കിൽ ദർശനമാകാം. ഒരു ബുക്കിങ്ങും ഇല്ലെങ്കിലും തിരുപ്പതിയിൽ ദർശനം നടത്താം. തിരുപ്പതിയിൽ ദിവസം 80,000 പേർ ദർശനത്തിന് എത്തുന്നുണ്ട്. ദിവസം 25,000 പേർ ഒരു ബുക്കിങ്ങും ഇല്ലാതെ ദർശനം നടത്തും. തിരുപ്പതി മാതൃക എന്ന പേരിൽ മുമ്പ് ശബരിമലയിൽ നടത്തിയ എല്ലാ പരിഷ്ക്കാരങ്ങളും പൊളിഞ്ഞിട്ടുണ്ട്. 

 

ഈ സമ്പ്രദായം തുടരാനാണ് ഉദ്ദേശമെങ്കിൽ ബി ജെ പി സമരം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് യുവതീ പ്രവേശന കാലഘട്ടം  പോലെ  കലാപകലുഷിതമാകുമെന്ന് ചുരുക്കം.

 

ശബരിമല വിഷയം  കത്തിച്ച്  നിലവിലുള്ള വിവാദങ്ങളെയെല്ലാം തണുപ്പിക്കുക എന്ന ഉദ്ദേശമാണ് പിണറായിക്കും അദ്ദേഹത്തിൻറെ സർക്കാരിനുമുള്ളത്. ശബരിമലയിൽ നിന്നും ഒഴുകുന്ന കോടികളിൽ മാത്രമാണ് സർക്കാരിൻറെ കണ്ണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളൊന്നും വർധിപ്പിക്കാതെ കീശ വീർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  എന്നിട്ട് ഭക്തരെ മാനസികമായി പീഡിപ്പിക്കാനും ശ്രമിക്കുന്നു.

രണ്ട്  മണ്ഡല  കാലങ്ങളിൽ  സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും അയ്യപ്പ ഭക്തർ ഓർക്കുന്നുണ്ടാവും.

രണ്ട് എഡിജി പിമാർ  , 8  ഐ.ജിമാർ , 14  ഡിവൈ എസ് പി  , 30 വനിത  എസ് ഐ  പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട,  റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്,  ജലപീരങ്കികൾ മുതൽ  സ്‌പെഷ്യൽ വെപ്പൻസ് ഒക്കെ ഉള്ള കമാൻഡോകളെയാണ് അന്ന്  ശബരിമല സന്നിധാനത്ത് സർക്കാർ വാരിവിതറിയത്. നിലക്കൽ മുതൽ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തി . എങ്ങും ജാഗ്രതാ നിർദേശം. സ്വാമിമാർ സഞ്ചരിച്ച  വാഹനങ്ങൾ ഉള്ളിൽ കയറി വരെ  കയറി  പരിശോധിച്ചു. 

 വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയിൽ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സർക്കാർ പ്രഖ്യാപിച്ച 144  ആയിരുന്നു. 

ഭക്തർ വിരി വെക്കുകയും നാമജപ ഘോഷം നടത്തുകയും കർപ്പൂരാഴി തീർക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ പൂട്ടി പോലീസ് സീൽ വച്ചു.  അവിടെ ഇരിക്കാതെയും, കിടക്കാതെയും  , വിരി വെക്കാതിരിക്കാതയുമിരിക്കാൻ  ഫയർഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി .  സ്വാമിമാർ നിശബ്ദം കരഞ്ഞു.

വലിയ നടപ്പന്തലിൽ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാൻ പാടില്ല, കെട്ടിറക്കി വിരി വെക്കാൻ പാടില്ല, സാന്നിധാനത്തു തങ്ങാൻ അനുവാദമില്ല . 

ഒടുവിൽ ഭക്തർ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തിൽ നിന്നു "നാമജപം സംഘത്തെ", ഏകദേശം 75 - 80 പേരുടെ കൂട്ടത്തെ വേർതിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ  പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങൾ നാമജപം തുടർന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തിൽ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടർന്നു. 

 

അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാർ  പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേർക്കെതിരെ  കേസ് എടുത്തു.

ആസുരിക ഭരണത്തിൽ കീഴിൽ നാമം ജപിച്ചതിന്‌ ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാൻ തൂണു പിളർന്നു ആണ് ഭഗവാൻ അവതരിച്ചത്. തൂണിലും തുരുമ്പിലും അവൻ ഉണ്ടല്ലോ  എന്നാണ് സമരത്തിൽ നേതൃത്വം നൽകിയ ഒരു ഭക്തൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അന്ന് ആ സ്വാമിമാർ നയിച്ച നാമജപ സംഘം  കൊളുത്തിയ തിരി ആണ്  പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിർഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത്‌ തുടർന്നു. 

ഇതിന്റെയെല്ലാം ഫലമാണ്  പിണറായി അനുഭവിക്കുന്നത്. അതെ. അയ്യപ്പന്റെ ശാപമാണ് കേരളത്തിലെ സി പിഎം സർക്കാർ അനുഭവിച്ച് തീർക്കുന്നത് . കറുപ്പ്  വസ്ത്രധാരികളായ  രണ്ട് യുവതികളെ സന്നിധാനം കയറ്റിയവർ സ്വപ്ന സുരേഷ് എന്ന  കറുപ്പ് വസ്ത്രധാരിയുടെ ചൂരിദാറിൽ തൂങ്ങി പറ്റേ നിലവിളിച്ചു.. 

സ്വാമിയേ ശരണമയ്യപ്പ

ഗജ  പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവർ  വിശേഷിപ്പിക്കുന്ന മോൻസൻ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം പിണറായി സുപ്രീം കോടതിയിൽ വരെ നൽകി.

ശബരിമലയ്ക്കെതിരെ  സിപിഎം ഉപയോഗിച്ചത് കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചെമ്പോലയാണ് . ഇതിൻ്റെ വിശ്വാസ്യതയെ കുറിച്ച് സംശയം തോന്നിയിട്ടും അതിൻെറ പകർപ്പ്  കോടതിയിലാക്കാൻ സർക്കാർ ഉന്നതർ നിർദ്ദേശം നൽകിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോലയില്‍ നിന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനി ശബരിമല സംബന്ധിച്ച് ആധികാരിക കണ്ടെത്തലുകള്‍ നടത്തിയത്. ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയും ഇതാണെന്ന സൂചനകളാണ് പുറത്തുവന്നത്. 

ചെമ്പോല തീട്ടൂരം വ്യാജമാണെന്ന് അറിഞ്ഞിട്ടും  അതിൻ്റെ ആധികാരികത പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയില്ല. 

 

2 018  ഡിസംബര്‍ 8ന് 'ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം: 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്' എന്ന തലക്കെട്ടിലാണ് തട്ടിപ്പ് വീരന്റെ ചെമ്പോലയുമായി ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. മോന്‍സണ്‍ കാട്ടിയ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് ദേശാഭിമാനിക്ക് ആധികാരിക ചരിത്രരേഖയായത്.  

മോൻസൻ തന്നെയാണ് രേഖകൾ പാർട്ടിക്ക് കൈമാറിയതെന്നാണ്  വിവരം.  രേഖ  നൽകി പറ്റിച്ച ശേഷം  ഗജപോക്കിരി പൊട്ടിച്ചിരിച്ചിട്ടുണ്ടാവാം.

ശബരിമല മൂന്നരനൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി യെന്നായിരുന്നു കണ്ടെത്തൽ. കലൂരിലെ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളതെന്നും പറഞ്ഞു. 

പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധചടങ്ങുകള്‍ക്കും പണം അനുവദിച്ച് 'ചവരിമല' കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്പോല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതെന്നും  മുഖപത്രം പറഞ്ഞു.

വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ശബരിമലയ്ക്ക് കോലെഴുത്തില്‍ ചവരിമല എന്നാണ് എഴുതിയിരുന്നത് എന്ന പത്രത്തിൻ്റെ കൂട്ടിച്ചേര്‍ക്കലുമുണ്ട്.

 മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല നോക്കിയാണ് ശബരിമലയില്‍ യുവതീപ്രവേശന വിലക്കില്ലായിരുന്നുവെന്ന് ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രസംഗിച്ചു നടന്നത്. തന്ത്രിമാരെക്കുറിച്ചും ബ്രാഹ്മണശാന്തിമാരെക്കുറിച്ചുമൊന്നും മോന്‍സണിന്റെ ചെമ്പോലയില്‍ പരാമര്‍ശമില്ലാത്തതും പത്രത്തിന് ആവേശമായി.

 2019 ജനുവരി 10ന് ഇതേ വാര്‍ത്ത ദേശാഭിമാനി വീണ്ടും ഓണ്‍ലൈനില്‍ നല്‍കി എന്നതാണ് കൗതുകകരം. 'തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം: വാദം പൊളിച്ച് ചെമ്പോല തിട്ടൂരം' എന്നായിരുന്നു പുതിയ വാര്‍ത്തയുടെ തലക്കെട്ട്. 'ആധികാരിക' രേഖ മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല തന്നെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൈതൃക പഠന കേന്ദ്രം ഡയറക്ടറായിരുന്ന ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യരുടെ അഭിപ്രായം വാര്‍ത്തയ്ക്ക് വിശ്വാസ്യത കൂട്ടാന്‍ ഉള്‍പ്പെടുത്തിയിരുന്നു. 

 

ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്നതുമായ രേഖയാണെന്ന് രാഘവ വാര്യര്‍ പറഞ്ഞതായാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇത് ഡോ. രാഘവ വാര്യര്‍ നിഷേധിച്ചു. അതിന്റെ ആധികാരികത താന്‍ പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞതോടെ പാർട്ടി വെട്ടിലായി.

പുരയ്ക്ക്  മീതെ തഴച്ചു  വളർന്ന വൻമരമാണ്   പിണറായി വിജയൻ. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞുവീഴ്ത്തികൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്. 

സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന  പാർട്ടിയെ അദ്ദേഹം  പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി. 

 ശബരിമല പുനഃപരിശോധനാ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്.  കേരളാ സർക്കാർ കോടതിയിൽ എടുത്ത അതിശക്തമായ നിലപാട്  യുവതിപ്രവേശന വിധിയെ സ്വാധീനിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ വിധി പുനഃപരിശോധിക്കരുത് എന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ  ജയ്ദീപ്  ഗുപ്ത വാദിച്ചു.    പുനഃപരിശോധനാ ഹർജിയുടെ വേളയിൽ മുൻപ് ആചാരങ്ങൾക്ക് വേണ്ടി നിലകൊണ്ട് കേസ് നടത്തിയ ദേവസ്വം ബോർഡ് നിലപാട് മാറ്റി. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ  രാകേഷ് ദ്വിവേദി പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് ശക്തമായി വാദിച്ചു. എന്നാൽ തള്ളിയില്ല

 

 

 

 

 2016 ഫെബ്രുവരി 4 ന് അന്നത്തെ യുഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പത്തിനും അൻപതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ  ഹർജി വാദത്തിന് വന്നത് ഇടതു സർക്കാരിന്റെ കാലത്താണ്. പത്തിനും അൻപതിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ദർശനം നൽകണമെന്നാണ് പിണറായി സർക്കാർ വാദിച്ചത്. അങ്ങനെയാണ് സർക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോൺഗ്രസും ഉമ്മൻ ചാണ്ടിയും കോടതിയിൽ എടുത്തിട്ടുള്ളത്. 

ഏതായാലും അയ്യപ്പൻ ഇങ്ങനെയും പണിയുമെന്ന് പിണറായി മനസാ വാചാ വിചാരിച്ചിരിക്കില്ല. ഇപ്പോൾ അതിൻ്റെ ഫലം അനുഭവിക്കാൻ പിണറായിയുടെ കുടുംബവും ഒപ്പമുണ്ട്. എന്നിട്ടും അദ്ദേഹം വൈരാഗ്യം തുടർന്നു കൊണ്ടേയിരിക്കുന്നു. ശബരിമല തീർത്ഥാടനം പൊളിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് മാത്രം തിരിച്ചറിഞാൽ മാത്രം മതി.  

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....  (15 minutes ago)

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം  (40 minutes ago)

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (53 minutes ago)

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍  (1 hour ago)

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ  (2 hours ago)

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം  (2 hours ago)

അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തു  (2 hours ago)

സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദു  (3 hours ago)

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക  (3 hours ago)

മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....  (3 hours ago)

ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്....  (3 hours ago)

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി  (3 hours ago)

തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം  (4 hours ago)

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends