സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും നാടിന്‍റെ ആവശ്യങ്ങളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്ത നവകേരള സദസ്സ് ജനാധിപത്യ ഭരണനിര്‍വ്വഹണ ചരിത്രത്തിലെ സവിശേഷ അദ്ധ്യായമായാണ് മാറിയത് എന്ന് മുഖ്യമന്ത്രി
സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുകയും നാടിന്‍റെ ആവശ്യങ്ങളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്ത നവകേരള സദസ്സ് ജനാധിപത്യ ഭരണനിര്‍വ്വഹണ ചരിത്രത്തിലെ സവിശേഷ അദ്ധ്യായമായാണ് മാറിയത് എന്ന് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ വിഭാഗത്തിലുള്ളവരുടെയും പങ്കാളിത്തത്തോടെ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചത്.
നവകേരള സദസ്സിനോടനുബന്ധിച്ച് ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ 2024 ഏപ്രില്‍ രണ്ടിന് ഒരു പരാതി ഫയല്‍ ചെയ്തിരുന്നു. പരാതിയുമായി മുന്നോട്ടു പോകാന്‍ തക്ക കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ഇതില്‍ സി ആര്‍ പി സി 202 (1 ) വകുപ്പ് പ്രകാരം പോലീസിനോട് കോടതി ഉത്തരവായിട്ടുള്ളത്.
പഴയ ക്രിമിനല്‍ നിയമപ്രകാരം സ്വകാര്യ അന്യായത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ ഉത്തരവിടുന്നത് സെക്ഷന്‍ 156 (3 ) പ്രകാരമാണ്. കോടതി അത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് മറുപടി നൽകി.
https://www.facebook.com/Malayalivartha