റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു.... കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...
റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കുരു തൊണ്ടയില്‍ കുടുങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരവാരം തോട്ടയ്ക്കാട്ട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ്-വൃന്ദ ദമ്പതിമാരുടെ കുഞ്ഞ് ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വീട്ടുകാര്‍ കാണാതെ കുഞ്ഞ് റംബൂട്ടാന്‍ വായിലിടുക ആയിരുന്നു. കുട്ടിയുടെ അമ്മ ഈ സമയം മുറ്റമടിക്കുകയായിരുന്നു.
വീട്ടില്‍ റംബൂട്ടാന്‍ പഴങ്ങള്‍ പറിച്ചുവെച്ചിരുന്നു. ഇതേസമയം ബന്ധുക്കളുടെ മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ അടുത്തുണ്ടായിരുന്ന കുഞ്ഞ് പാത്രത്തില്‍നിന്ന് റംബൂട്ടാന്‍ എടുത്ത് കഴിച്ചു. കുട്ടികള്‍ കണ്ടതുമില്ല. കുരു തൊണ്ടയില്‍ കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് റംബൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി വെപ്രാളം കാണിക്കുന്ന കുഞ്ഞിനെയാണ്. ഉടന്‍തന്നെ കുഞ്ഞിനെ ബന്ധുക്കള്‍ ചാത്തമ്പാറ കെ.ടി.സി.ടി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.
തൊണ്ടയില്‍നിന്ന് റംബൂട്ടാന്റെ കുരു പുറത്തെടുത്തെങ്കിലും കുഞ്ഞിനു ശ്വാസം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കൃത്രിമശ്വാസം നല്‍കിയശേഷം കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെ ഐ.സി.യു.വില്‍ അഡ്മിറ്റ് ചെയ്ത് ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച രാവിലെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. പിതാവ് അനേഷ് ടിപ്പര്‍ ഡ്രൈവറാണ്. സഹോദരന്‍: ആരുഷ്.
https://www.facebook.com/Malayalivartha