Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തുല്ല്യം


സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും മാരാമണ്‍ കണ്‍വെന്‍ഷനിലും സതീശന്‍


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു...ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും...മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും...

12 OCTOBER 2024 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ കേന്ദ്ര അന്വേഷണം വരുന്നു. ഗവർണർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയാലുടൻ ഉന്നതതല അന്വേഷണം തുടങ്ങും .മുഖ്യമന്ത്രി പറഞ്ഞത് അവാസ്തവമാണെങ്കിൽ അദ്ദേഹത്തിന് മറുപടി പറയേണ്ടി വരും. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയിലാണ് കേന്ദ്ര സർക്കാർ നീരുന്നത്.  മലപ്പുറം സ്വർണകടത്തിൻ്റെ കേന്ദ്രമാണെന്ന പ്രസ്താവന മുഖ്യമന്ത്രിക്ക് തിരിച്ചടിയാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് മാത്രമല്ല അദ്ദേഹത്തിന്റെ മകനും ക്വട്ടേഷൻ കൊടുക്കാൻ  കഴിയുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. അതായത് മർമ്മത്തിൽ നോക്കിയുളള അടിയാണ് കേന്ദ്രം നൽകാൻ പോകുന്നത്. 

 

ഗവർണറെ പിണക്കിയതാണ് പിണറായിക്ക് വിനയായി മാറിയത് .തന്ത്രപരമായി നീങ്ങിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇതുപോലൊരു അപകടം സംഭവിക്കുകയില്ലായിരുന്നു. ഇനി പിണറായി വിജയൻ സർക്കാരിന് കേരള രാജ്ഭവനിലേക്ക് ഉദ്യോഗസ്ഥ സംഘത്തെ അയക്കാൻ കഴിയില്ല.  ആ വാതിലും അടഞ്ഞു.ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും   ഡി ജി പി ഷേക് ദർവേഷ് സാഹിബിനും  ഇനി രാജ്ഭവനിൽ പ്രവേശനമില്ല.മേലിൽ ഇരുവരും രാജ്ഭവനിൽ കയറരുതെന്ന രേഖാമൂലമുള്ള നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകി കഴിഞ്ഞു. ഇക്കാര്യം അദ്ദേഹം പരസ്യമാക്കുകയും ചെയ്തു.സർക്കാരിൻറെ വിവിധ  ആവശ്യങ്ങൾക്ക് ഗവർണറെ കാണേണ്ടവരാണ് ചീഫ് സെക്രട്ടറിയും ഡി. ജിപിയും.

ഫയലുകൾ ഗവർണർക്ക് മുന്നിലെത്തുമ്പോഴും ഇരുവരും  ഗവർണറെ   കാണേണ്ടി വരും. ഇനി അങ്ങനെയൊരു അവസരമാണ് ഇല്ലാതായത്. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഉദ്യോഗസ്ഥരെയും കുഴിയിൽ ചാടിക്കുകയായിരുന്നു. എം. ശിവശങ്കറിനും എം.ആർ. അജിത് കുമാറിനും  പിണറായി നൽകിയ അതേ പണി തന്നെയാണ് ശാരദാ മുരളീധരനും  ദർവേഷ് സാഹിബിനും മുഖ്യമന്ത്രി നൽകിയത്. സർക്കാരിനും രാജ്ദവനും ഇടയിലുള്ള പാലമാണ് ചീഫ് സെക്രട്ടറി.ശാരദാ മുരളീധരനും ഷേക്   ദർവേഷ് സാഹിബിനും ഇനി കേന്ദ്രത്തെ സമീപിക്കാനും കഴിയില്ല. കാരണം ഗവർണർ വിളിച്ചിട്ടു പോകാത്ത ശാരദക്കും ദർവേഷിനും കേന്ദ്രത്തിലേക്കുള്ള വാതിൽ എന്നന്നേയ്ക്കുമായി അടഞ്ഞു.

 

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തനിക്കു നല്‍കിയ മറുപടി കത്ത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു . സർക്കാരിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് വിളിപ്പിച്ച ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും രാജ് ഭവനിലേക്ക് അയയ്ക്കാത്ത സർക്കാർ നിലപാടിൽ കടുത്ത നീരസത്തിലുള്ള ഗവർണർ, മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങൾ പുറത്തുവിട്ടു.കത്തിലെ വിവരങ്ങൾ സ്ഫോടനാത്മകമാണ് .മുഖ്യമന്ത്രിയുടെ കത്തിലെ വിശദീകരണം മനസ്സിലാകുന്നില്ലെന്നു ഗവർണർ പറഞ്ഞു. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം.

 

പക്ഷേ, അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ ഇന്ത്യൻ പ്രസിഡന്റിനെ അറിയിക്കേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. 27 ദിവസമായിട്ടും കത്തിനു മറുപടി നൽകിയില്ല. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിപ്പിച്ചപ്പോഴാണ് മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായത്. ഇത് ഗൗരവമുള്ള കാര്യമാണ്.

 

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതിനാലാണ് ഉദ്യോഗസ്ഥരെ അയയ്ക്കാത്തതെന്നും ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്ന് ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കുന്ന സർക്കാർ, ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത് ശരിയല്ലെന്നാണ് പറയുന്നതെന്നും ഗവർണർ വിശദീകരിച്ചിരുന്നു. സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതേക്കുറിച്ച് താൻ അന്വേഷിക്കുന്നത് തന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണോയെന്നും ഗവർണർ ചോദിച്ചു.

ദേശവിരുദ്ധ പരാമർശത്തിൽ തനിക്കെന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ അയച്ച കത്തിൽ പരാമർശിച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവർണറുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വ്യക്തമാക്കി.തനിക്കെതിരെ പോലീസ് വാർത്താക്കുറിപ്പ്  ഇറക്കിയ നടപടി ഗവർണറെ പ്രകോപിപ്പിച്ചു. സ്വർണകടത്തിൽ നിന്നും കിട്ടുന്ന പണം നിരോധിത  സംഘടനകളെ ഫണ്ട് ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്   എന്ന  പോലീസ് വെബ് സൈറ്റിലെ വിവരം പരസ്യമാക്കിയതിനെതിരെയാണ് ഗവർണർക്കെതിരെ പോലീസ് വകുപ്പ് പത്രകുറിപ്പിറക്കിയത്. ഇത്  ശരിയായ പ്രവണതയല്ല..മുഖ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾക്കു മുൻപിൽ പരസ്യവിമർശനം ഉന്നയിച്ചതിനു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈ വിമർശനങ്ങളെല്ലാം ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കു കത്തു നൽകി.

 

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ വന്നതും പിന്നീട് നിഷേധിച്ചതുമായ ‘ദേശവിരുദ്ധ പ്രവർത്തനം’ എന്ന പരാമർശത്തിൽ ഊന്നിയാണു കത്ത്. മുഖ്യമന്ത്രി തന്നെ ഇരുട്ടിൽ നിർത്തുകയാണെന്ന് ആവർത്തിച്ച ഗവർണർ, സർക്കാരിന്റെ കാര്യങ്ങളറിയിക്കാൻ മുഖ്യമന്ത്രി തയാറാവുകയോ, ഏതെങ്കിലും മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തുകയോ ചെയ്യാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയോടു ഹാജരാകാൻ നിർദേശിക്കുന്നതുവരെ ആദ്യത്തെ കത്തുകൾക്കു മറുപടി നൽകിയില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.‘എന്റെ കത്തുകളോടു മുഖ്യമന്ത്രി പ്രതികരിക്കാതെ വന്നതോടെയാണു ചീഫ് സെക്രട്ടറിയിൽനിന്നു നേരിട്ടു കാര്യങ്ങളറിയാൻ തീരുമാനിച്ചത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യം ഒരു സാധാരണ ഭരണകാര്യമല്ല. ഇങ്ങനെയൊരു കാര്യത്തിൽ രാഷ്ട്രപതിയെ വിവരമറിയിക്കുകയെന്നത് എന്റെ ചുമതലയാണ്. അതിനായി വിവരം ശേഖരിക്കാനാണു ശ്രമിച്ചത്.

 

എന്നാൽ ഉദ്യോഗസ്ഥരോട് അവരുടെ ചുമതല നിർവഹിക്കേണ്ടെന്നു നിർദേശിച്ചതിലൂടെ മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയുണ്ടായി– കത്തിൽ പറയുന്നു.കേന്ദ്രസർക്കാരിൻറെ വ്യക്തമായ അറിവോടെയാണ് ഗവർണർ പ്രവർത്തിക്കുന്നത്. മലപ്പുറം ജില്ലയിൽ സി. പി എമ്മിന് കയറാൻ കയറിയില്ലെങ്കിലും കോഴിക്കോട് റിയാസ് ജയിച്ചത് മുസ്ലീം വോട്ടുകളുള്ളതു കൊണ്ടാണ് . അൻവറും ജലിലുമൊക്കെ ജയിച്ചതും ഇവരുടെ വോട്ടുകൾ കൊണ്ടാണ്.അതുകൊണ്ടാണ്  ലീഗിനെ ഇടത് പാളയത്തിൽ എത്തിക്കാൻ പിണറായി കുറെക്കാലം നടന്നത്. ജലീലിനെ കൊണ്ട് മുസ്ലിങ്ങൾ സ്വർണ കടത്ത് നടത്തുന്നത് തടയണമെന്ന് പാണക്കാട് തങ്ങളോട് പറയിച്ചതും പിണറായിയുടെ ഐഡിയയാണ്.  ഇത്തരത്തിൽ ഒരു മുസ്ലിം വിരുദ്ധ പ്രതിഛായ പിണറായിക്ക് ഉണ്ടാക്കിയെടുക്കുകയാണ് കേന്ദ്രത്തിൻറെ ശ്രമം.ബുദ്ധിശൂന്യത കൊണ്ട് പിണറായി അതിൽ പെടുകയും ചെയ്തു. 

 

കേന്ദ്രത്തിൻറെ അന്വേഷണം വരുമ്പോൾ കൃത്യമായ മറുപടി പിണറായിക്ക് പറയേണ്ടി വരും.ഇല്ലെങ്കിൽ പിണറായിക്ക് പണികിട്ടും. അതിനുള്ള സാഹചര്യം ഒരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പിണറായിയാകട്ടെ കൃത്യമായി അതിൽ വീഴുകയും ചെയ്തു. മുമ്പും ഇത്തരം മണ്ടത്തരങ്ങൾ പിണറായി ചെയ്തിട്ടുണ്ട്. ഹിന്ദു ദിനപത്രത്തിന്  മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ കുറിച്ചുള്ള വിവാദ ഉത്തരം  തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ചില സി.പി.എം. നേതാക്കളിൽ നിന്ന് സൂചന ലഭിച്ചു. അതീവരഹസ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ അറിവോടെ തയ്യാറാക്കിയ ഉത്തരം മുൻ സി പി എം എം എൽ എയും ഇപ്പോൾ കയർഫെഡ്  ചെയർമാനുമായ ടി.കെ. ദേവകുമാറിന്റെ മകന് ഇ-മെയിൽ ചെയ്ത് നൽകുകയായിരുന്നു. അദ്ദേഹമാണ് ഉത്തരം ഹിന്ദുവിന് കൈമാറിയത്. 

 

അൻവറി  നോടുള്ള വിരോധം തീർക്കാനുള്ള ഒരു ആയുധമായിരുന്നു മലപ്പുറം. അൻവർ മാത്രമല്ല മലപ്പുറത്ത് ഉള്ളതെന്ന് പിണറായി മറന്നു. അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയുടെ അഭിമുഖം ദ ഹിന്ദു ദിനപത്രമെടുത്തപ്പോള്‍ ദില്ലിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്‍റെ മകൻ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആർ ഏജൻസി സമീപിച്ചിരുന്നു. എന്നാൽ അവർ അഭിമുഖത്തിന് തയ്യാറായില്ല.

 

പിണറായി സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രടറിയാകുമെന്ന ധാരണയിലാണ് ഹിന്ദു അഭിമുഖം നൽകാൻ തയ്യാറായത്. മുഖ്യമന്ത്രിക്കെന്തിന് പി ആര്‍ എന്ന ചോദ്യം സിപിഎം ഉയര്‍ത്തുമ്പോള്‍ ടോപ്പ് ക്ലയന്‍റിന്‍റെ അഭിമുഖ വേളയില്‍ സാന്നിധ്യമറിയിച്ചത് കൈസന്‍ ഗ്രൂപ്പിന്‍റെ സിഇഒ വിനീത് ഹാന്‍ഡെയാണ് . അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്മണ്യനും. സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്‍റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം.

 

റിലയന്‍സ് കമ്പനിയില്‍ ജോലി നോക്കുന്ന സുബ്രഹ്മണ്യന് കൈസൻ്റെ ഇത്തരം പ്രോജക്ടുളുമായി സഹകരിക്കാറുണ്ടെന്നാണ് വിശദീകരണം. സുബ്രഹ്മണ്യം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.കൈസന്‍റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയൻസുമായി ബന്ധമുണ്ട്. സുബ്രമണ്യൻ്റെ ഇടപെടലിന് ഇതും കാരണമാണ്. ദ ഹിന്ദുവിന് പുറമെ മറ്റ് രണ്ട് പത്രങ്ങളെയും ഇതേ ഏജൻസി അഭിമുഖത്തിന് സമീപിച്ചിരുന്നു. ദില്ലിയിലോ കേരളത്തിലോ ഇത് പിന്നീട് നല്കാം എന്ന് ഇവരെ പിന്നീട് അറിയിച്ചു. അഭിമുഖം വിവാദമായതോടെ ഓണ്‍ലൈനില്‍ ഇത് തിരുത്തണം എന്നാണ് ഏജൻസി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആദ്യം അറിയിച്ചത്. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പ്രസ് സെക്രട്ടറി കുറിപ്പ് നല്‍കിയത്.

കഴി‍ഞ്ഞ ലോക്സഭ തെരഞ്‍ഞെടുപ്പ് കാലത്തും പിണറായിക്കായി ഏജൻസികൾ മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്‍റെ പ്രതികരണം. കരാറിലടക്കമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കൈസന്‍ സര്‍ക്കാര്‍ വിശദീകരിക്കട്ടയെന്നാണ് നിലപാട്. മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പാർട്ടി മുഖപത്രമായ ദേശാഭിമാനി' പറഞ്ഞില്ല.  അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്. എന്നാൽ ഹിന്ദു വിശദീകരണത്തിലെ പി ആർ ഏജൻസി ബന്ധം ഒഴിവാക്കിയായിരുന്നു വാർത്ത. വിവാദ പരാമർശം പിആർ ഏജൻസി നൽകിയതാണെന്നും അത് അഭിമുഖത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നെന്ന് ഹിന്ദു വിശദീകരണം നൽകിയിരുന്നു. 

 

മുഖം മിനുക്കാൻ അഭിമുഖം നൽകിയ ദി ഹിന്ദു നൽകിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വൻവിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സൺ എന്ന പിആർ ഏജൻസി, അഭിമുഖത്തിൽ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം, ഏജൻസി നൽകിയ വിവരങ്ങളും ചേർത്ത അഭിമുഖം, ഒരു പിആർ ഏജൻസിക്ക് മുഖ്യമന്ത്രിയിൽ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം.  ദേശീയ തലത്തിൽ അൻവറിൻ്റെ സ്വർണകടത്ത് ചർച്ചയാക്കി മലപ്പുറത്തെ അപമാനിക്കുകയായിരുന്നു മുഖ്യൻറെ  ലഷ്യം .മുമ്പ് സ്വർണകടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് സ്വയം നീതിമാനായി ചമയാനും ഉദ്ദേശമുണ്ടായിരുന്നു. ഏതായാലും മുഖ്യമന്ത്രിയുടെ കൈപ്പിഴ വലിയൊരു പിഴവായി മാറിയിരിക്കുകയാണ്.

 

ഒഴിവാക്കാമായിരുന്ന കേന്ദ്ര അനേന്വേഷണം പിണറായിക്ക്  മേൽ ഭൂമറാങ്ക്  പോലെ  പതിക്കുമെന്നാണ് മനസിലാക്കുന്നത്.അടുത്ത തിരഞ്ഞടുപ്പിൽ മലബാറിലെ സീറ്റുകൾ കുത്തിയൊലിച്ചു പോകാൻ ഈ വെടിമരുന്ന് ധാരാളമാണ്. ഗവർണറെ കെയർ ടേക്കർ എന്ന് വിളിച്ച് സി പി എം അപമാനിച്ചതോടെ ഗവർണറും വാശിയിലായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിസാന്ദ്രമായി.... തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു....  (11 minutes ago)

നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചതായി പൊലീസിന് വിവരം  (36 minutes ago)

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (49 minutes ago)

ശബരിമലയില്‍ ഭക്തജന പ്രവാഹം....സന്നിധാനത്തും പമ്പയിലും തിങ്ങിനിറഞ്ഞ് ഭക്തര്‍  (1 hour ago)

അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി സര്‍ക്കാര്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,800 രൂപ  (2 hours ago)

മകളുടെ വീട്ടിലേക്കുള്ള യാത്ര അന്ത്യയാത്രയായി.... ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ബൈക്കിടിച്ചു വയോധികന് ദാരുണാന്ത്യം  (2 hours ago)

അത് അപമാനിക്കുന്നതിന് തുല്ല്യം... പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍; ആരോപണങ്ങളെല്ലാം അപമാനിക്കുന്നതിന് തു  (2 hours ago)

സന്ദീപ് വാര്യരെ എടുക്കാമെങ്കില്‍... നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ വിടാന്‍ നീക്കം; ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍; പെരുന്നയില്‍ ചെന്നിത്തല, ചെറുകോല്‍പ്പുഴ ഹിന്ദു  (3 hours ago)

സകലരും തള്ളിപ്പറയുന്നു... രമേശ് ചെന്നിത്തല കുടുംബസമേതം അയ്യപ്പ സന്നിധിയിലേക്ക്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു; എന്‍എസ്എസ്, എസ്എന്‍ഡിപി വേദികളില്‍ രമേശ് ചെന്നിത്തലയ്ക്ക  (3 hours ago)

മരുന്നുകളോട് പ്രതികരിക്കുന്നു....എം.ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി....  (3 hours ago)

ഔദ്യോഗിക കോച്ചില്ലാത്ത ആദ്യ മത്സരത്തിനിറങ്ങാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്....  (3 hours ago)

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജി... വിധി പറയുന്നത് 26ലേക്ക് മാറ്റി  (3 hours ago)

തങ്കഅങ്കി രഥഘോഷയാത്ര എത്തുന്ന 25നും മണ്ഡലപൂജാ ദിനമായ 26നും വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗുകളില്‍ നിയന്ത്രണം  (4 hours ago)

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends