ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തില്‍ പറ്റിയതെന്ന് പൊലീസ്....
ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തില്‍ പറ്റിയതെന്ന് പൊലീസ്. തമിഴ്‌നാട് കാഞ്ചീപുരം കീല്‍കട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണന്‍ (25) ആണ് മരിച്ചത്.
അറസ്റ്റിലായ കണ്ണൂര്‍ തിമിരി വണ്ടാനത്ത് വീട്ടില്‍ ടി.എസ്.അനില്‍ കുമാറിനെ (50) റിമാന്‍ഡ് ചെയ്തു. ട്രെയിന്‍ കോച്ചുകളില്‍ യാത്രക്കാര്‍ക്ക് പുതപ്പും തലയിണയും വിതരണം ചെയ്യന്ന ഏജന്‍സിയിലെ തൊഴിലാളിയാണ് അനില്‍ കുമാര്‍.
ജനറല്‍ ടിക്കറ്റെടുത്ത് ശരവണന്‍ എസി കോച്ചില്‍ കയറിയതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ ശരവണനെ അനില്‍കുമാര്‍ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ ശരവണന്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലാണ് വീണത്.
അനില്‍ കുമാറിന് ശരവണനെ മുന്‍പരിചയമുണ്ടായിരുന്നില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ്
ശനി രാത്രി 11.15ന് മംഗലൂരു -കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിനിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും വീണാണ് യുവാവ് മരിച്ചത്. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയ ഉടനെയായിരന്നു അപകടം. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയ ശേഷമാണ് പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുത്തത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശരവണന്‍ കണ്ണൂരിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു. ശരവണനെ ട്രെയിനില്‍ നിന്നും തള്ളിയിടുന്നത് കണ്ടെന്ന് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരി മൊഴി നല്‍കിയതാണ് നിര്‍ണായകമായത്.
https://www.facebook.com/Malayalivartha