കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുംബൈയില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ ടോള്‍ നല്‍കേണ്ട... ഇളവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും
കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുംബൈയില്‍ പ്രവേശിക്കുന്നതിന് ഇനി മുതല്‍ ടോള്‍ നല്‍കേണ്ടതില്ല. ഇളവ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുംബൈയിലേക്ക് പ്രവേശിക്കുന്ന അഞ്ച് കവാടങ്ങളിലാണ് ടോള്‍ ബൂത്തുകളുള്ളത്. വാഷി, ഐറോളി, മുളുന്ദ് (എല്‍ബിഎസ് റോഡ്), മുളുന്ദ് (ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ), ദഹിസര്‍ എന്നിവിടങ്ങളിലാണ് ടോള്‍ പ്ലാസകളുള്ളത്.
മൂന്ന് വര്‍ഷം കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചെറുവാഹനങ്ങളുടെ ടോള്‍ 45 രൂപയായി ഉയര്‍ത്തിയിട്ടുണ്ടായിരുന്നു.2000-മുതല്‍ മുംബൈയിലെ പ്രവേശന കവാടങ്ങളില്‍ വാഹന യാത്രികര്‍ ടോള്‍ നല്‍കി വരുന്നുണ്ട്. മുംബൈയിലേക്ക് ദിവസവും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകളുള്ളത്.
https://www.facebook.com/Malayalivartha