Widgets Magazine
21
Dec / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...


പുട്ടിന്റെ രഹസ്യ സൈനികത്താവളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിന് പിന്നില്‍ ദുരൂഹത..നിരവധി ആയുധസംഭരണ കേന്ദ്രങ്ങളും ബങ്കറുകളും ഉള്ള അതീവ സുരക്ഷാ മേഖലയാണ് നശിച്ചത്...


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം... ഇന്ന് ഒരു ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പില്ല...വടക്കൻ കേരളത്തിൽ ഒഴികെ പരമാവധി നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത..

നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണം; അധ്യാപക ദമ്പതികളുടെയും മക്കളുടെയും മരണത്തിൽ വിറങ്ങലിച്ച് നാട്...

14 OCTOBER 2024 04:17 PM IST
മലയാളി വാര്‍ത്ത

നാലംഗ കുടുംബത്തെ ചോറ്റാനിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.


നാല് പേരുടെയും മൃതശരീരം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്നും ശബ്ദമൊന്നും കാണാതിരുന്നതോടെ അയൽവാസികളാണ് വിവരം തിരക്കിയെത്തിയത്. മരണത്തിലേയ്ക്ക് നയിക്കുന്ന തരത്തിൽ സാമ്പത്തിക ബാദ്ധ്യത കുടുംബത്തിനുണ്ടായിരുന്നതായി കരുതുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നട‌പടികൾ ആരംഭിച്ചു. രഞ്ജിത്തും കുടുംബവും നാട്ടുകാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. രഞ്ജിത്ത് ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിൻസിപ്പലാണ് കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടെന്ന വിവരം പങ്കുവച്ചത്.

 

 

എന്താണ് മരണകാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. രാവിലെ വീട്ടില്‍ നിന്ന് ഒരു പെരുമാറ്റവും ഇല്ലാതെവന്നതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പരിശോധന നടത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. ഏഴും ഒന്‍പതും വയസുളള മകനെയും മകളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാവാമെന്നാണ് സംശയം. വിശദമായ പരിശോധനക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് ഡിവൈഎസ്പി ഷാജന്‍ പറഞ്ഞു.

 

 

 

കുടുംബത്തിന് സാമ്പത്തികബാധ്യതകളുണ്ടെന്നാണെ് അറിയാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കണ്ടനാട് സ്‌കൂള്‍ അധ്യാപകരായ രഞ്ജിത്തിനെയും രശ്മിയെയും രണ്ടു ദിവസമായി കാണാതായതോടെ സ്‌കൂളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ വിളിച്ചു നോക്കി. രണ്ടു ദിവസമായി ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് അസ്വാഭാവികത തോന്നി അന്വേഷിക്കുന്നത്. ഇതിനിടെ നാട്ടുകാരുള്‍പ്പെടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

വര്‍ഷങ്ങളായി കക്കാട് താമസിക്കുന്നവരാണെങ്കിലും നാട്ടുകാരുമായി വലിയ ബന്ധം കാത്തു സൂക്ഷിച്ചിരുന്നില്ല. പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിയില്ല, രാവിലെ ജോലിക്കു പോകും തിരിച്ചുവരും, അതിനപ്പുറം കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്ത സ്ഥലത്ത് തന്നെ ബന്ധുക്കളും താമസിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ആത്മഹത്യാ വാദം പോലീസ് ഉറപ്പിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗഖ്യം സദാ: 343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (17 minutes ago)

വനിത വികസന കോര്‍പറേഷന് വീണ്ടും ദേശീയ അംഗീകാരം; ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിംഗ് ഏജന്‍സി  (25 minutes ago)

കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു....  (39 minutes ago)

രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് ആക്രമണക്കേസ്: ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്  (53 minutes ago)

ബെംഗളൂരുവില്‍ കാറിനു മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു  (1 hour ago)

നരി വേട്ട പായ്ക്കപ്പ് ആയി  (1 hour ago)

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം, കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്, അമീര്‍ ഉള്‍പ്പെടുന്ന ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും, മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ഏറെ  (1 hour ago)

വാഹനാപകടത്തിൽ പരുക്കേറ്റ് രണ്ട് മാസമായി ചികിത്സയിൽ, യുഎഇയിൽ ഡെലിവറി ബോയിയായി ജോലിചെയ്തിരുന്ന പ്രവാസി യുവാവ് മരിച്ചു  (1 hour ago)

സുരേഷ് ഗോപി അംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് നടപടി  (1 hour ago)

ബോബി ചെമ്മണ്ണൂരിനെ എറിഞ്ഞൊട്ടിച്ച് കോടതി ഇത്തരം പേകൂത്ത് ഇവിടെ വേണ്ട..!  (2 hours ago)

തുടരെ തുടരെ ഭൂചലനം  (2 hours ago)

ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  (4 hours ago)

മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം, യുഎഇയിലേക്ക് ഇനി എല്ലാ ദിവസവും കുറഞ്ഞ നിരക്കിൽ പറക്കാം, നീണ്ട ഇടവേളയ്ക്ക് ശേഷം നിർത്തിവെച്ചിരുന്ന സർവീസ് വീണ്ടും പുനരാരംഭിക്കാനൊരുങ്ങി ഇൻഡി​ഗോ...!!  (4 hours ago)

MT VASUDEVAN NAIR എംടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;  (4 hours ago)

ലോട്ടറി തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (4 hours ago)

Malayali Vartha Recommends