കേരളത്തില്‍ അതിശക്ത മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം....
കേരളത്തില്‍ അതിശക്ത മുന്നറിയിപ്പിനൊപ്പം കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കി.
ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ഇന്ന് രാത്രി വരെയാണ് മുന്നറിയിപ്പുള്ളത്. രണ്ട് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. ബീച്ചുകളിലേകുള്ള യാത്രയും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കുക.
അതേസമയം തമിഴ്നാട്ടിലെ തൂത്തുക്കുടി- കന്യാകുമാരി തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
"
https://www.facebook.com/Malayalivartha