കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കണ്ണീര്‍ക്കാഴ്ചയായി.... മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ പറമ്പില്‍പീടിക സ്വദേശി വരിച്ചാലില്‍ വീട്ടില്‍ സി.മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. 19 വയസായിരുന്നു.
മേല്‍മുറി മഅ്ദിന്‍ പോളി ടെക്‌നിക് വിദ്യാര്‍ത്ഥിയാണ് ഹാഷിര്‍. രാവിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha