മാന്‍ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം
മാന്‍ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.പൊന്‍കുഴി ദേശീയപാതയില്‍ ഇന്ന് രാവിലെ 8.30നാണ് അപകടം നടന്നത്.
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആല്‍ബിന്റി അഗസ്റ്റിന്‍ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയായ മീറ്റ് ആഷര്‍ (22)ന് പരിക്കേല്‍ക്കുകയും ചെയ്തു.
റോഡിനു കുറുകെ ചാടിയ മാനിനെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ആഷറിനെ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha