സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി...
സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി...
വി.ജോയ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി തിരുത്തിയ നിലപാട് പറഞ്ഞത്. വെര്‍ച്ചല്‍ ക്യൂ സംവിധാനം കുറ്റമറ്റ രീതിയില്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.എങ്കിലും, ഈ സമ്പ്രദായത്തെ കുറിച്ച് അറിയാതെ എത്തുന്ന ഭക്തര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ എന്ന പോലെ ഈ വര്‍ഷവും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
നേരത്തെ, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന സര്‍ക്കാറിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇട നല്‍കിയത്. സഭയില്‍ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കി.
41 ദിവസത്തെ വ്രതമെടുത്ത ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha