മുനീശ്വരൻ കോവിലിന് മുന്നിൽ ഇറങ്ങി പിന്നെ നവീന്‍ ബാബുവിന് സംഭവിച്ചത് ആ CCTV ദൃശ്യത്തിൽ സത്യം
എ.ഡി.എം. നവീൻ ബാബുവിനെ സി.പി.എം കൊന്നതാണെന്ന സംശയത്തിൽ അദ്ദേഹത്തിൻറെ ഉറ്റബന്ധുക്കൾ. യാത്രയയപ്പ് സമ്മേളനത്തിന് ശേഷം കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം ഔദ്യോഗിക കാറിലെത്തിയ നവീൻ ബാബുവിന് പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ദുരൂഹം. സാധാരണഗതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹം എന്ന് പറയാറുള്ള പോലീസ് നവീൻ ബാബു തൂങ്ങിമരിച്ചുവെന്ന് സംശയത്തിനി ഇടനൽകാത്ത വിധത്തിൽ പറയുന്നതും ദുരുഹത ഉണർത്തുന്നു. മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടില്ലെന്ന പോലീസിൻറെ വെളിപ്പെടുത്തലും അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് ഏതാണ്ട് 12 മണിക്കൂറിന് ശേഷം നവീൻ ബാബു ആത്മഹത്യ ചെയ്തതും ദുരുഹത ഉണർത്തുന്നു. കാരണം ബുധനാഴ്ച രാവിലെ 5 ന് നവീൻ ബാബു ഒരു സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതും ദുരൂഹതയാണ്. പോലീസെത്തുമ്പോൾ നവീൻ ബാബുവിൻറെ ക്വാർട്ടേഴ്സ് തുറന്നു കിടക്കുകയായിരുന്നു. ഇതും ദുരുഹതയുള്ള സംഭവമാണ്.
മുനീശ്വരൻ കോവിലിന് മുന്നിൽ നവീൻ ബാബു കാറിൽ നിന്ന് ഇറങ്ങുമ്പോൾ തൻറെ ഒരു സുഹൃത്ത് കാസർകോടുനിന്നും വരുമെന്നാണ് ഡ്രൈവറോട് പറഞ്ഞത്. ഇത് ആരാണെന്ന് എ.ഡി.എം. പറഞ്ഞില്ല.ആദ്യം ഓഫീസിൽ നിന്നിറങ്ങിയ നവീൻ ബാബു കാറിൻറെ ലോഗ് ബുക്ക് ഒപ്പിടാൻ തിരികെ വന്നിരുന്നു. എന്നിട്ടാണ് അവസാനയാത്ര തുടങ്ങിയത്. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബു എങ്ങനെയാണ് ക്വാർട്ടേഴസിൽ എത്തിയതെന്ന് വ്യക്തമല്ല. മുനീശ്വരൻ കോവിൽ മുഴുവൻ ക്വാർട്ടേഴ്സ് വരെ എന്തു സംഭവിച്ചെന്ന് പോലീസ് ഇതുവരെയും പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബുവിനെ പിന്തുടർന്നെത്തിയ ആരെങ്കിലും അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയോ എന്നും പരിശോധിച്ചി ട്ടില്ല. ക്വാർട്ടേഴ്സ് തുറന്നിട്ട ശേഷം ഒരാൾ ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കു ന്നില്ല. ക്വാർട്ടേഴ്സിന് സമീപമുള്ള സി. സി. റ്റി.വി ദൃശ്യങ്ങളും ആരും പരിശോധിച്ചിട്ടില്ല. നവീൻ ബാബു തൂങ്ങിമരിച്ചതായി പോലീസിന് എവിടെ നിന്നാണെന്ന് ഉറപ്പുകിട്ടിയതെന്നും വ്യക്തമല്ല.
കണ്ണൂർ സി. പി. എമ്മിൻറെ തട്ടകമാണ്. അവിടെ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് സി. പി എം ആണ്. പി.പി. ദിവ്യ പാർട്ടിയുടെ ഓമനമകളാണ്' .അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ പാർട്ടി ഒപ്പം നിൽക്കും. അതാണ് ഇന്നലെ കണ്ണൂരിൽ കണ്ടത് . ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം തീർക്കുകയായിരുന്നു പാർട്ടി.മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാവിറങ്ങി പോയി.മന്ത്രി രാജൻ മാത്രമാണ് സത്യസന്ധമായി പ്രതികരിച്ചത്.
കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായാണെന്ന് എഡിഎമ്മിൻ്റെ ബന്ധു ബി ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്നും ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ പെരുമാറുമെന്ന് അറിയില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധു ആവശ്യപ്പെട്ടു. നവീൻ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണമായും തള്ളിയിരുന്നു.
അതേസമയം, നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് നവീന്‍റെ സഹോദരൻ പൊലീസിൽ പരാതി നല്‍കി. വിവാദ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്‍റെ പങ്കും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രത്യേക കേസ് എടുക്കില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും ദുരൂഹത നീങ്ങണമെന്നും സഹോദരൻ പറഞ്ഞു. പൊലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല. ഇത്രയും സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെ ഇതുവരെയില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്. പൊലീസിന് പ്രാഥമിക അന്വേഷണമില്ലാതെ തന്നെ കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ്. എന്നാൽ ഇതുവരെയും അതുണ്ടായിട്ടില്ല. നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പറഞ്ഞു.
മുമ്പും കണ്ണൂർ സിപിഎം അവരുടെ ശത്രുക്കൾക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻ ഏറ്റവും വലിയ ഉദാഹരണമാണ്. ദിവ്യ പാർട്ടി ബന്ധുവാണ്.അപ്പോൾ ദിവ്യയുടെ ശത്രുക്കൾ പാർട്ടിയുടെ ശത്രുവാണ് .ഇതാണ് സി.പി.എം നയം. ആ നയത്തിനെ അടിസ്ഥാനമാക്കിയ കാര്യങ്ങളാണ് കണ്ണൂരിൽ നടന്നുകൊണ്ടിരിക്കുന്നത്. ദിവ്യയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽക്കാൻ സി.പി എം അനുവദിക്കില്ല.
അതിനിടെ ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നു. . കണ്ണൂരിൽ അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് ബെനാമിയാണ്. ചില സിപിഎം നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ട്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
അതിനിടെ മരിച്ച നവീൻ ബാബുവിന്റെ സഹോദരൻ ദിവ്യക്കെതിരെ പൊലീസിൽ പരാതി നൽകി. കണ്ണൂർ സിറ്റി പൊലീസിലാണ് സഹോദരൻ പ്രവീൺ ബാബുവാണ് പരാതി നൽകിയത്. പി.പി. ദിവ്യയ്ക്കും ആരോപണം ഉന്നയിച്ച പ്രശാന്തിനും എതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദിവ്യ നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും പ്രവീൺ ബാബുവിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു.
എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയുടെയും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സഹോദരന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് അഭിഭാഷകൻ കൂടിയായ പ്രവീൺ ബാബു പറഞ്ഞു. പ്രഥമദൃഷ്ട്യാ ദിവ്യക്കെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം നേതാക്കൾക്ക് പെട്രോൾ പമ്പിന്റെ ഉടമസ്ഥതതയിൽ പങ്കാളിത്തമുണ്ടെന്ന വാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് സി.പി.എം. നേതാക്കൾ ദിവ്യക്ക് നൽകിയ പിന്തുണ.
നവീൻ ബാബുവിനെ ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം എന്ന സംശയത്തിലാണ് ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളത്. നവീന് രാത്രി എന്തു എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്താത്തതിൽ വീട്ടുകാർ സംശയാലുക്കളാണ്. അത്തരത്തിൽ അന്വേഷണം നടന്നാൽ അത് പാർട്ടിക്ക് കുരുക്കാവുമെന്ന് പോലീസ് കരുതുന്നുണ്ടാവാം. കണ്ണൂരിൽ പോലീസ് അനങ്ങണമെങ്കിൽ സി.പി എം ജില്ല സെക്രട്ടറി പറയണം ദിവ്യയെ അനുകൂലിച്ച് പി. ജയരാജനും ഇ.പി. ജയരാജനും രംഗത്ത് വരാത്തതും സംശയം ഉണർത്തുന്നു. കണ്ണൂരിലെ നേതാക്കളിൽ പലരും ദിവ്യക്കെതിരെ പരസ്യ പ്രതി കരണം നടത്തിക്കഴിഞ്ഞു.
നവീനിന്റേത് കൊലപാതകമാണെങ്കിൽ അക്കാര്യം പുറത്തു വരേണ്ടതാണ്. എന്നാൽ അക്കാര്യം പുറത്തുവരാത്ത തരത്തിൽ അടയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. നവീൻ ബാബുവിന്റെ വീട്ടുകാരെ പോലും ഇത്തരം ഒരു ആരോപണത്തിൽ നിന്നും പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവീൻ ബാബുവിന് കാണിച്ചു തരാമെന്ന് പറഞ്ഞ ശേഷമാണ് ദിവ്യ മടങ്ങിയത്. ഇതെല്ലാം തെളിയണമെങ്കിൽ നവീനിന്റെ ഫോണും അദ്ദേഹം സഞ്ചരിച്ച വഴിയിലെ സി.സി. റ്റി.വി. ദ്യശ്യങ്ങളും കിട്ടണം. എന്നാൽ ഇതൊന്നും ഒരിക്കലും തെളിയില്ല.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha