വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്
വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ആരാക്കെ ശ്രമിച്ചാലും ജനകീയ ഇടപെടലുകളിലൂടെ ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തില്‍ തന്നെ പൂര്‍ത്തിയാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും. ഒരു റോഡിന് മാത്രം 1000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇത്തരം വികസന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റ മുഖഛായ തന്നെ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു
. മന്ത്രി ജി ആര് അനില്‍ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎല്‍എ, ജി സ്റ്റീഫന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാറാണി, വൈസ് പ്രസിഡന്റ് ടി സുനില്‍ കുമാര്‍, മാങ്കോട് രാധാകൃഷ്ണന്, ആര് ജയദേവന്, പാട്ടത്തില്‍ ഷെരീഫ്, ആര് വിനീഷ്, സതീശന് മേച്ചേരി, കരിപ്പൂര്‍ വിജയകുമാര്‍, വാണ്ട സുരേഷ്, സിദ്ദിഖ്, വിനോബ സുരേന്ദ്രന്, പനയ്ക്കോട് മോഹനന്, കരിപ്പൂര്‍ ഷാനവാസ്, സലിം നെടുമങ്ങാട്, ചീരാണിക്കര സുരേഷ്, പി എസ് രാജമോഹന്‍ തമ്പി, സ്വാഗതസംഘം കണ്‍വീനര്‍ എസ് എസ് രാജലാല്‍, പ്രോജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha