വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...
വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തിലെ നേതാക്കളും പ്രിയങ്കഗാന്ധിയോടൊപ്പമുണ്ടാകും.
തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍.
യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയ്യാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുക.
വയനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന് മൊകേരിയെ സി.പി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി സത്യന് മൊകേരി ശനിയാഴ്ച മണ്ഡലത്തിലെത്തും. ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha