ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ.
ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന്ന യുവാക്കള്‍ക്കും കുട്ടികള്‍ക്കും യഹ്യ മാതൃകയാകുമെന്ന് അവർ അറിയിച്ചു. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനില്‍ക്കും. രക്തസാക്ഷികള്‍ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ഒന്നുകില്‍ നമ്മള്‍ വിജയിക്കും, മറിച്ചാണെങ്കില്‍ മറ്റൊരു കർബല സംഭവിക്കുമെന്നും ഇറാൻ സൈന്യം എക്സില്‍ കുറിച്ചു.ജൂലായില്‍ ഇറാനില്‍ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഗാസയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്‌ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്തു. 2017 മുതല്‍ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
കൈ ഇല്ലാതെ അവശനായി ഇരിക്കുന്ന സിന്‍വറുടെ മേല്‍ ബോംബ് വീഴുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആക്രമണ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ തികച്ചും അവശനായ സിന്‍വര്‍, ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്. തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഇരിക്കുന്നതായിട്ടാണ് മരണത്തിന് ഏതാനും നിമിഷം മുന്‍പ് ഡ്രോണ്‍ പകര്‍ത്തിയ ചിത്രത്തിലുള്ളത്.
മരണവിവരം പ്രഖ്യാപിച്ചതിന് തൊട്ടു പുറകെ ഇസ്രയേല്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടതും. ഇസ്രയേലിന് സൈനികമായും ധാര്‍മ്മികമയും ഒരു വലിയ നേട്ടം എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. സിന്‍വറുടെ മരണത്തോടെ ബന്ധികളെ മോചിപ്പിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, ഹമാസും ഇറാനിയന്‍ നിയന്ത്രണവും ഇല്ലാത്ത ഗാസയില്‍ പുതിയ ചരിത്രം പിറവി കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
2017 ല്‍ ഗാസയില്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്ത സിന്‍വറാണ് 2023 ഒക്ടോബര്‍ 7 ന് പുറകിലെ ബുദ്ധികേന്ദ്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha