Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും

19 OCTOBER 2024 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ആഘോഷക്കാലത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്ക്...അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത് ആറു മണിക്കൂറോളം കാത്തു നിന്ന്....

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതി അജ്മല്‍ ഹൈകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി

കളിക്കാനൊരുങ്ങി ബിജെപിയും... പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്താനായി കോണ്‍ഗ്രസ്; അഞ്ച് എംപിമാര്‍ക്കും 2 എംഎല്‍എമാര്‍ക്കും മണ്ഡലം തിരിച്ച് ചുമതല; മറു തന്ത്രമൊരുക്കി ബിജപി

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍

ഉപ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പിന്റെ ആവേശം നല്‍കി പാര്‍ട്ടികള്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

കോണ്‍ഗ്രസ് വിട്ട പി. സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയാവുമെന്നും പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുആര്‍ പ്രദീപിനെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പ്രദീപിന്റെ പ്രചാരണം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയില്‍ തുടങ്ങി.

പാലക്കാട്, ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന്‍ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. സരിന്‍ സ്വാതത്രന്‍ ആയി മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിന്‍, പിന്നീട് ഓട്ടോറിക്ഷയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഇവിടെ വച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സരിനെ നേതാക്കള്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എ.കെ.ബാലന്‍, എന്‍.എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. അതേസമയം ഇന്ന് വൈകിട്ട് നാല് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താന്‍ സിപിഎം തീരുമാനിച്ചു.

ചേലക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ മണ്ഡല പര്യടനം ഇന്ന് ആരംഭിക്കും. ജന്മ നാട് ഉള്‍പ്പെടുന്ന ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാര്‍ത്ഥി വോട്ട് തേടുക. വികസനമാകും പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് പ്രദീപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പേ തന്നെ സംഘടനാ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ഇടത് ക്യാമ്പ്, സ്ഥാനാര്‍ത്ഥിയായി ഡഞ പ്രദീപ് കൂടി എത്തിയതോടെ പൂര്‍ണ്ണസജ്ജമായി. യു ആര്‍ പ്രദീപിന്റെ വരവറിയിച്ച് ചേലക്കരയില്‍ നടന്ന റോഡ് ഷോ ഇടതുമുന്നണി ശക്തി പ്രകടനമാക്കി മാറ്റി.

മണ്ഡലത്തില്‍ പ്രദീപ് ചിരപരിചിതനായത് പ്രചാരണം കൂടുതല്‍ സുഗമമാക്കുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. ജില്ലയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ പുനക്രമീകരിച്ച് നേതാക്കള്‍ മുഴുവന്‍ സമയം ചേലക്കര കേന്ദ്രീകരിക്കും. ആദ്യ ദിനമായ ഇന്ന് ഉച്ച വരെ സ്വന്തം നാടായ ദേശമംഗലം പഞ്ചായത്തിലാണ് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിക്കുക. അടുത്ത ആഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ഇതിനു മുന്‍പായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം പ്രദീപ് രാജിവെക്കും. അടുത്ത വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്‍.

സ്ഥാനാര്‍ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സരിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ പ്രതിനിധിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിന്‍ വ്യക്തമാക്കി.

മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ സരിന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ തോളില്‍ കയറി നിന്നു പ്രവര്‍ത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെന്നും സരിന്‍ വിമര്‍ശിച്ചു. ഭാര്യ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് എതിരായ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും ബിജെപിയാണ് മുഖ്യശത്രുവെന്നും സരിന്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ആഘോഷക്കാലത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം  (16 minutes ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം, പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (26 minutes ago)

സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്ക്...അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത് ആറു മണിക്കൂറോളം കാത്തു നിന്ന്....  (52 minutes ago)

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതി അജ്മല്‍ ഹൈകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി  (1 hour ago)

കളിക്കാനൊരുങ്ങി ബിജെപിയും... പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്താനായി കോണ്‍ഗ്രസ്; അഞ്ച് എംപിമാര്‍ക്കും 2 എംഎല്‍എമാര്‍ക്കും മണ്ഡലം തിരിച്ച് ചുമതല; മറു തന്ത്രമൊരുക്കി ബിജപി  (1 hour ago)

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

വീണ്ടും കൂട്ടയടി... എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി; എല്ലാം ദിവ്യയ്ക്ക് എതിര്  (2 hours ago)

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും  (2 hours ago)

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്ക്  (2 hours ago)

കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി ശുചീകരണ തൊഴിലാളികള്‍....  (2 hours ago)

ഉംറ സംഘങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിചെയ്തുകൊണ്ടിരിക്കെ മക്കയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി  (2 hours ago)

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു...  (3 hours ago)

ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളില്‍ റഷ്യ സന്ദര്‍ശിക്കും.... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആദ്യമായി വനിതാ ചെഴ്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends