പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന
പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോള്‍ട്ടേജ് മത്സരം നടക്കുന്നത്.
രാവിലെ മാര്‍ക്കറ്റില്‍ നിന്നാണ്് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിന്റെ തുടക്കം. സരിന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തും. വൈകുന്നേരം വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും.
ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് പാലക്കാട് മാര്‍ക്കറ്റിലേക്ക് സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എ ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയത്. തങ്ങള്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ ആരുമായാണ് ഡീല്‍ വെക്കേണ്ടത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം. പാലക്കാട് ഡീലുണ്ടെന്നും അത് ജനങ്ങളുമായാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
അതേസമയം സരിന് പാര്‍ട്ടി ചിഹ്നം നല്‍കണമെന്ന പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന നേതൃത്വം തള്ളിയതോടെയാണ് ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാനായി തീരുമാനമായത്.
പാലക്കാട്ട് മത്സരം ബി.ജെ.പിയുമായാണെന്ന് എം.വി ഗോവിന്ദന് വ്യക്തമാക്കി. .സി.പി.എമ്മും ഇടതുപക്ഷവും പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. അതനുസരിച്ച് ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യും. എന്തിനാണ് ആളുകള്‍ കാലു മാറുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.സുധാകരനും ആലോചിക്കണം. അതിന് പിന്നില്‍ രാഷ്ട്രീയമാണ്. അങ്ങനെ മാറി വരുന്നവരെ ഉള്‍ക്കൊള്ളുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമാണ്.
രണ്ട് മണ്ഡലങ്ങളിലും പ്രബലരായ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. പാലക്കാട് മത്സരിക്കുന്നത് മുമ്പ് യു.ഡി.എഫിന് വേണ്ടി ഒറ്റപ്പാലത്ത് മത്സരിച്ചയാളാണ്. ചേലക്കരയില്‍ എന്‍.കെ സുധീര്‍ മുമ്പ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.സരിന് പൊതുവോട്ടുകള്‍ കിട്ടുമെന്ന് ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഏറ്റെടുത്തെന്നും ഗോവിന്ദന്.
"
https://www.facebook.com/Malayalivartha