Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...

കളിക്കാനൊരുങ്ങി ബിജെപിയും... പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്താനായി കോണ്‍ഗ്രസ്; അഞ്ച് എംപിമാര്‍ക്കും 2 എംഎല്‍എമാര്‍ക്കും മണ്ഡലം തിരിച്ച് ചുമതല; മറു തന്ത്രമൊരുക്കി ബിജപി

19 OCTOBER 2024 09:33 AM IST
മലയാളി വാര്‍ത്ത

വലിയ തിരക്കൊന്നും ഇല്ലാതിട്ടും പ്രിയങ്ക ഗാന്ധി വയനാട്ടില്‍ ചെലവഴിക്കുന്നത് വെറും ഒരാഴ്ച. നോര്‍ത്ത് ഇന്ത്യയെ പോലെ കേരളത്തേയും കാണുന്നുവോ എന്തോ? ഇത് ആയുധമാക്കാന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ഐക്യ മുന്നണിയുടെ ലക്ഷ്യം. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസമാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം തുടങ്ങുക. പാര്‍ട്ടിയുടെ 5 എംപിമാരും രണ്ട് എംഎല്‍എമാരും വയനാട്ടില്‍ പാര്‍ട്ടിയുടെ പ്രചാരണ സംവിധാനം ചലിപ്പിക്കും.

പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി എന്ന് ഉറപ്പിക്കാന്‍ ഭൂരിപക്ഷം കൊണ്ടാണ് യുഡിഎഫ് തുലാഭാരം ഒരുക്കുന്നത്. അതിനായി താഴേത്തട്ട് വരെ സംഘടനാ സംവിധാനം സജ്ജമാണ്. പാണക്കാട് അബ്ബാസലി തങ്ങള്‍ ചെയര്‍മാനും എപി അനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായി തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേക ചുമതല. കല്‍പ്പറ്റയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബത്തേരിയില്‍ ഡീന്‍ കുര്യാക്കോസ്, മാനന്തവാടിയില്‍ സണ്ണി ജോസഫ്, തിരുവമ്പാടിയില്‍ എം കെ രാഘവന്‍, നിലമ്പൂരില്‍ ആന്റോ ആന്റണി, വണ്ടൂരില്‍ ഹൈബി ഈഡന്‍, എറനാട് സിആര്‍ മഹേഷ്.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും പങ്കെടുക്കും. മൂന്ന് ദിവസം പഞ്ചായത്ത് തലത്തിലും രണ്ടു ദിവസങ്ങളിലായി ബൂത്ത് തലത്തിലും യുഡിഎഫ് കണ്‍വെന്‍ഷന്‍ വിളിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം കല്‍പ്പറ്റയില്‍ സ്ഥാനാര്‍ത്ഥിയുടെ വമ്പന്‍ റോഡ് ഷോയും ഉണ്ടാകും. രാഹുല്‍ ഗാന്ധിയാണ് ഇത്തവണ താര പ്രചാരകന്‍. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ വോട്ട് ചോദിച്ച് സോണിയ ഗാന്ധി എത്തുമോ എന്നതും വയനാട് ഉറ്റുനോക്കുന്നുണ്ട്.

അതേസമയം വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാന്‍ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്.

പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയെ തിരയുകയാണ് ബിജെപി നേതൃത്വം. താര പരിവേഷമുള്ള കോണ്‍ഗ്രസ് നേതാവിന്, അതേ തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെയാണ് പാര്‍ട്ടി തേടുന്നത്. അങ്ങനെയാണ് ഖുശ്ബു അന്തിമ പട്ടികയിലേക്ക് എത്തിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തനം എങ്കിലും മലയാളിക്ക് ഏറെ സുപരിചിതമായ സിനിമാ താരമാണ് ഖുശ്ബു. തമിഴ് വംശജര്‍ കൂടി വോട്ടര്‍മാരായുള്ള വയനാട് മണ്ഡലത്തില്‍ ഖുശ്ബുവിന്റെ വരവ് വലിയ സ്വാധീനം ചെലുത്തും എന്നാണ് കണക്കുകൂട്ടല്‍.

ബിജെപി സംസ്ഥാന ഘടകം അനുകൂലമായ മറുപടിയാണ് നല്‍കിയത്. തൃശ്ശൂരില്‍ പരീക്ഷിച്ചു വിജയിച്ച ഫോര്‍മുലയ്ക്ക് ഒരു തുടര്‍ച്ചയെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ നിലപാട് സ്ഥാനാര്‍ത്ഥത്തില്‍ നിര്‍ണായകമാണ്. സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലയുമായുള്ള അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് പ്രത്യേക സഹായം നല്‍കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 700 കോടിയിലധികം രൂപ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക സംസ്ഥാനത്തിന് മുഴുവനായി നല്‍കിയതാണെന്നും ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് പ്രത്യേക സഹായം വേണമെന്നും കേരളം ആവര്‍ത്തിച്ചു.

നേരത്തെ കിട്ടിയ തുക എവിടെയൊക്കെ, എന്ത് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്ന് അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ബാങ്ക് ലോണുകളുടെ കാര്യത്തില്‍ സര്‍ക്കുലര്‍ ഇറക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തി....  (13 minutes ago)

നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്  (28 minutes ago)

സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (47 minutes ago)

ഒരു കലണ്ടര്‍ വര്‍ഷം 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം... ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ...  (1 hour ago)

പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ആഘോഷക്കാലത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം  (1 hour ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം, പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (1 hour ago)

സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്ക്...അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത് ആറു മണിക്കൂറോളം കാത്തു നിന്ന്....  (2 hours ago)

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതി അജ്മല്‍ ഹൈകോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി  (2 hours ago)

കളിക്കാനൊരുങ്ങി ബിജെപിയും... പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷമാക്കി ഉയര്‍ത്താനായി കോണ്‍ഗ്രസ്; അഞ്ച് എംപിമാര്‍ക്കും 2 എംഎല്‍എമാര്‍ക്കും മണ്ഡലം തിരിച്ച് ചുമതല; മറു തന്ത്രമൊരുക്കി ബിജപി  (2 hours ago)

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി....സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (3 hours ago)

വീണ്ടും കൂട്ടയടി... എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി; എല്ലാം ദിവ്യയ്ക്ക് എതിര്  (3 hours ago)

വജ്രായുധം പുറത്ത് വരും... പാലക്കാടും, ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍; സരിനെ മുന്നില്‍ നിര്‍ത്തി പട നയിക്കും  (3 hours ago)

Malayali Vartha Recommends