കേരളത്തിന്റെ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് ജന്മദാനാശംകൾ നേർന്ന് മുഖ്യമന്ത്രി.... 101 ആം പിറന്നാളാൾ ആഘോഷം ഇങ്ങനെ
കേരളത്തിന്റെ വിപ്ലവ സൂര്യൻ വിഎസ് അച്യുതാനന്ദന് ജന്മദാനാശംകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ നേരുന്നതായി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവായ വിഎസിന് ഇന്ന് 101 ആം പിറന്നാളാണ്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ 5 വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരത്തെ കേരളം സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കുകയാണ്.
വിഎസിന്റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദിവസേന വാർത്തകൾ വായിച്ചു കൊടുക്കുമെന്നും മകൻ അരുൺ കുമാർ. രാവിലെ കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണെന്നും മകൻ പറഞ്ഞു. വിഎസ് അച്യുതാനന്ദൻ്റെ നൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു മകൻ. സ്ട്രോക്ക് കഴിഞ്ഞതിന് ശേഷം ആരോഗ്യം മോശമായിരുന്നു. വലതുകാലിൻ്റെ സ്വാധീനം ശരിയായില്ല. നടക്കുന്നത് പ്രശ്നമാണ്. നടക്കുന്നതിന് വീൽച്ചെയറാണ് ഉപയോഗിക്കുന്നത്. രാവിലേയും വൈകീട്ടും വാർത്ത വായിച്ചു കൊടുക്കും. കുട്ടികളുടെ പാട്ടുപരിപാടി കേൾക്കുന്നത് പണ്ടേ പതിവാണെന്നും മകൻ പറയുന്നു.
https://www.facebook.com/Malayalivartha