Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു; വരിയിൽ നിന്നൊരാള്‍ നിലത്ത് നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വച്ചുനൽകി: തളിപ്പാത്രം മോഷണം പോയതല്ല, കൈവശം അറിയാതെ എത്തിപ്പെട്ടത്...

21 OCTOBER 2024 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു..

തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത... കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്

അതീവസുരക്ഷാ മേഖലയിലുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പൂജക്കുപയോഗിക്കുന്ന പാത്രം കടത്തികൊണ്ടുപോയതിൽ ഓസ്ട്രേലിയൻ പൗരത്വമുള്ള ദമ്പതികള്‍ക്കെതിരെ മോഷണകുറ്റത്തിന് കേസെടുത്തില്ല. തളിപ്പാത്രം മോഷണം പോയതല്ലെന്നും ഓസ്ട്രേലിയൻ പൗരത്വമുള്ളവരുടെ കൈവശം അറിയാതെ എത്തിപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു. മോഷണം അല്ലെന്നു വ്യക്തമായതോടെ ഹരിയാനയിൽ നിന്നു പൊലീസ് പിടികൂടി തലസ്ഥാനത്ത് എത്തിച്ച ഓസ്ട്രേലിയയിലെ മൈക്രോബയോളജിസ്റ്റും ബിഹാർ സ്വദേശിയുമായ ഗണേഷ് ഝായുടെ (52) അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

ഗണേഷിന്റെ ഭാര്യയെയും ഇവരുടെ സുഹൃത്തായ സ്ത്രീയെയും പ്രതി ചേർത്തില്ല. 3 പേരും അന്വേഷണം കഴിയുന്നതു വരെ തലസ്ഥാനത്ത് തുടരണമെന്ന ഉപാധിയോടെയാണു വിട്ടയച്ചത്. ക്ഷേത്രത്തിലെ മൊതലാണെന്ന് അറിഞ്ഞിട്ടും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായി തെളിഞ്ഞതിനാലാണ് സെക്ഷൻ 314 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതും, പിന്നീട് വിട്ടയച്ചതും. കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രത്തിൽ നിന്ന് ഓടിന്‍റെ തളിക കാണാതാകുന്നത്. എന്നാൽ, വെള്ളിയാഴ്ചയാണ് ക്ഷേത്രം അധികൃതർ പൊലീസിനെ വിവരം അറിയിച്ചത്. സിസിടിവി പരിശോധനയിലാണ് ക്ഷേത്ര ദർശനത്തിനെത്തിയ ഓസ്ട്രേയൻ പൗരത്വമുള്ള ഗണേഷ് ജാ പാത്രം പുറത്തേക്ക് കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയത്.

ഗണേഷ് ജാക്കൊപ്പം ഭാര്യയും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഇവർ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ വെച്ച് ഇവരെ പൊലീസ് കസ്റ്റഡിലെടുത്തു. തിരുവനന്തപുരത്ത് കൊണ്ട് വന്ന ചോദ്യം ചെയ്തപ്പോഴാണ് നാടകീയ വഴിത്തിരിവുണ്ടായത്. അച്ഛന്‍റെ മരണത്തിന് ശേഷമുളള പൂജകള്‍ക്ക് വേണ്ടിയാണ് വിവിധ ക്ഷേത്രങ്ങള്‍ സന്ദർശിക്കാനായി വിദേശത്തു നിന്നും എത്തിയതെന്ന് ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. രാവിലെ അഞ്ചു മണിക്ക് ക്ഷേത്രത്തിലെത്തി വരിയിൽ നിന്നു. പ്രമേഹ രോഗിയായ തനിക്ക് ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു.

 

 

 

വരിയിൽ നിന്നൊരാള്‍ നിലത്തു നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വെച്ചാണ് നൽകിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ മടങ്ങിയപ്പോഴും ആരും തടഞ്ഞില്ല. ക്ഷേത്രത്തിൽ നിന്നും ലഭിച്ചതിനാൽ നിധിപോലെ ഭദ്രമായി പാത്രം സൂക്ഷിക്കാൻ തീരുമാനിച്ചുവെന്നാണ് ഗണേഷ് ജായുടെ മൊഴി. ക്ഷേത്രത്തിന് പുറത്തുവന്ന ശേഷമാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീകളോട് പാത്രം ലഭിച്ച കാര്യം പറയുന്നത്. മൂന്നു പേരെയും ചോദ്യം ചെയ്തതിൽ നിന്നും മോഷ്ടിക്കുകയെന്ന ഉദ്യേശമുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

 

 

എന്നാൽ, ക്ഷേത്രമുതലാണെന്ന് അറിഞ്ഞിട്ടും പാത്രം കൈവശം വെച്ച് ഉപയോഗിച്ചത് ബിഎൻഎസ് 314 വകുപ്പ് പ്രകാരം ഗണേശ് ജായ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ഗണേഷിന്‍റെ പാസ്പോർട്ട് പൊലിസ് പിടിച്ചെടുത്തു. ഓസ്ട്രേലയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുകയാണ് ഗണേഷ ജായും ഭാര്യയും. തമിഴ്നാനാട്ടിൽ ക്ഷേത്ര ദർശനത്തിനായി എത്തിപ്പോള്‍ പണം വാങ്ങി ഒരാള്‍ കബളിപ്പിച്ചുവെന്നും ഗണേഷ് പൊലീസിനോട് പറഞ്ഞു. പാത്രം നൽകിയതിൽ ക്ഷേത്ര ജീവനക്കാർക്കൊന്നും പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

 

ഗണേഷിന്റെ പാസ്പോർട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ മോഷണ കുറ്റമില്ലെങ്കിലും മോശം വിചാരത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി. വിശദമായ അന്വേഷണത്തിൽ മോഷണമാണെന്നു തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തും. പ്രമേഹരോഗിയായ ഗണേഷ് ഝാ തിരക്കിനിടയിലൂടെ ശ്രീകോവിലിനു സമീപം തട്ടവുമായി പോകുമ്പോൾ തളർച്ച അനുഭവപ്പെട്ടു. ഇതിനിടെ കയ്യിലിരുന്ന തട്ടവും സാധനങ്ങളും തറയിൽ വീണു. ഈ സമയം അടുത്തു നിന്നയാൾ, തൊട്ടടുത്തു തീർഥം വച്ചിരുന്ന തളിപ്പാത്രം എടുത്തു സാധനങ്ങൾ വച്ചു കൊടുത്തതാണെന്നു പൊലീസ് പറഞ്ഞു.

 

 

ദർശനത്തിനായി എത്തുന്നതിനു തൊട്ടുമുൻപ് വാങ്ങിയ തട്ടം ആയതിനാൽ ഇതു മാറിയ കാര്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണു ഗണേഷ് ഝായുടെ മൊഴി. അന്വേഷണത്തിൽ മോഷണമല്ലെന്നാണു പ്രാഥമിക കണ്ടെത്തലെന്നു കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു. ഹരിയാനയിലെ ഹോട്ടലിൽനിന്നു തളിപ്പാത്രം കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. അതേ സമയം തളിപ്പാത്രം എടുത്തു നൽകിയത് ആരെന്നു കണ്ടെത്താൻ ക്ഷേത്ര ജീവനക്കാരിൽ നിന്നടക്കം പൊലീസ് വിവരം ശേഖരിച്ചു വരികയാണ്. ദർശനത്തിന് എത്തിയവരാകാം തളിപ്പാത്രം മാറി എടുത്തു നൽകിയതെന്നാണു ജീവനക്കാരുടെ മൊഴി.

 

 

ഒറ്റക്കൽ മണ്ഡപത്തിനു താഴെ, ശ്രീപത്മനാഭ സ്വാമിയുടെ പാദഭാഗത്തുള്ള വിശ്വക് സേന വിഗ്രഹത്തിൽ തളിക്കാൻ വെള്ളം കരുതിവയ്ക്കുന്ന പിത്തള തളിപ്പാത്രം (തളിച്ചട്ടി) ആണ് കാണാതായത്. 13ന് രാവിലെ 8.30ന് പാൽപായസ നിവേദ്യത്തിനു ശേഷമായിരുന്നു സംഭവം. തളിപ്പാത്രം കാണാതായ ശ്രീകോവിൽ ഭാഗത്ത് നിരീക്ഷണ ക്യാമറകൾ ഇല്ല. നരസിംഹ പ്രതിഷ്ഠയ്ക്കു സമീപത്തെ ക്യാമറയിലാണ് ഗണേഷ് പാത്രവുമായി പോകുന്ന ദൃശ്യം പതിഞ്ഞത്. തോളിൽ കിടന്ന മേൽമുണ്ടിന്റെ തുമ്പ് കയ്യിലേക്കു വീണു കിടന്നതിനാൽ പാത്രം മറഞ്ഞിരുന്നു. സിസിടിവിയിൽ ഈ ദൃശ്യം കണ്ടിട്ടാണ് മോഷ്ടിച്ചു കടത്തിയതാണെന്നു ക്ഷേത്ര അധികൃതർ സംശയിച്ചതെന്നും പൊലീസ് പ‍റഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്  (7 minutes ago)

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (32 minutes ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (56 minutes ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു..  (1 hour ago)

തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത... കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്  (1 hour ago)

നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....  (1 hour ago)

പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും  (2 hours ago)

പിണറായി വിജയനെ തലങ്ങും വിലങ്ങും എടുത്തിട്ട് കൊട്ടി കെ സുധാകരന്‍  (12 hours ago)

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍  (12 hours ago)

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വായിലേക്ക് ചെന്നുകേറി പി പി ദിവ്യ; ആ 2 കോടിയുടെ സോഴ്‌സ് തോണ്ടും  (12 hours ago)

മുച്ചൂടും മുടിപ്പിച്ചേ കസേരയില്‍ നിന്ന് ഇറങ്ങു; ദേ കോടികള്‍ പി ആര്‍ വര്‍ക്കിന് നക്കിയ കണക്ക്  (13 hours ago)

സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്; ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും: ദേശീയ സമ്മേളനം  (15 hours ago)

കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...  (15 hours ago)

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയത് ട്രൂഡോ; തുറന്നടിച്ച് സഞ്ജയ് കുമാർ വർമ്മ...  (15 hours ago)

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'  (15 hours ago)

Malayali Vartha Recommends