Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'


യാഹ്യാ സിന്‍വറുടെ ഭാര്യയുടെ കയ്യിലെ ബാഗിന്റെ വില 27 ലക്ഷം രൂപ..മരണ സമയത്ത് സിന്‍വറിന് മുന്നൂറ് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു..സിന്‍വറിന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ...


കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം... പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍... പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദന്‍...

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വായിലേക്ക് ചെന്നുകേറി പി പി ദിവ്യ; ആ 2 കോടിയുടെ സോഴ്‌സ് തോണ്ടും

21 OCTOBER 2024 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു..

തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത... കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്

പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും

കേന്ദ്ര ഏജന്‍സികളെന്ന് കേട്ടാലേ സര്‍ക്കാരിനും സിപിഎമ്മിനും അലര്‍ജ്ജിയാണ്. എന്നാല്‍ അവര്‍ക്ക് കേരളത്തില്‍ കയറി ഇറങ്ങി നിരങ്ങാനുള്ള വഴിയൊരുക്കുന്നത് പാര്‍ട്ടിക്കാര്‍ തന്നെ. നവീന്‍ ബാബുവിന്റെ മരണത്തിലേക്കു നയിച്ച മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വെളിപ്പെടുത്തല്‍ വഴിതുറക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്കാണ്. കൊച്ചി ഇ ഡി സംഘം പമിതുടങ്ങിയെന്നാണ് വിവരങ്ങള്‍. പെട്രോള്‍ പമ്പ് തുടങ്ങാന്‍ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും. പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന്റെ ഇതിനുള്ള സാമ്പത്തികസ്രോതസ്സ് എന്താണ് എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രശാന്ത് ആരുടെ ബിനാമിയാണെന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ്സിലെ സംശയം ഇഡി അന്വേഷണത്തിലേക്ക് വഴിവെച്ചിരിക്കുന്നത്.

ദിവ്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. പി.സി. ആക്ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും. അഴിമതിനിരോധന നിയമത്തില്‍ 2018ല്‍ കൊണ്ടുവന്ന ഭേദഗതിപ്രകാരം നിര്‍ബന്ധാവസ്ഥയില്‍ കൈക്കൂലി കൊടുക്കുന്നത് കുറ്റകൃത്യമല്ലെന്ന് പറയുന്നുണ്ട്. ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാല്‍ ഏഴുദിവസത്തിനുള്ളില്‍ അധികാരികളെ അറിയിക്കണം. അതിനാല്‍ കൈക്കൂലി നല്‍കിയതിനും പ്രശാന്തിന്റെപേരില്‍ കേസെടുക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു.

അതേസമയം പെട്രോള്‍ പമ്പ് തുടങ്ങാന്‍ സ്ഥലം പാട്ടത്തിനെടുത്ത പ്രശാന്തിന്റെ ഇടപാടുകള്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. രണ്ട് തരത്തിലാണ് പെട്രോള്‍ പമ്പ് അനുവദിക്കുന്നത്. കമ്പനി നേരിട്ട് നടത്തുന്നതും (കമ്പനി കണ്‍ട്രോള്‍ഡ്, സി.സി.), ഡീലര്‍ കണ്‍ട്രോള്‍ഡും (ഡി.സി). ഹൈവേകളിലും ടൗണ്‍മേഖലയിലും സി.സി. പെട്രോള്‍ പമ്പേ അനുവദിക്കൂ. ഇവിടെ പമ്പിനാവാശ്യമായ ഏകദേശം 30 സെന്റോളം സ്ഥലം കമ്പനിക്കു 20 വര്‍ഷം വാടകയ്ക്ക് നല്‍കണം. പമ്പ് നിര്‍മാണ ചെലവ് കമ്പനി വഹിക്കും. ഇത്തരം പമ്പ് അനുവദിക്കുന്നത് ടെന്‍ഡര്‍ വഴിയാണ്. ടെന്‍ഡര്‍ ലഭിക്കാന്‍ കുറഞ്ഞത് 50 ലക്ഷംമുതല്‍ ഒരുകോടി രൂപവരെ കമ്പനിക്ക് അടയ്ക്കണം. കമ്പനി നിയന്ത്രിക്കുന്ന പെട്രോള്‍ പമ്പ് അനുവദിക്കാന്‍ ഡീലര്‍ നല്‍കേണ്ടത് 10 ലക്ഷം രൂപയില്‍ താഴെയാണ്. പമ്പ് നിര്‍മിക്കുന്നതിനടക്കം ചെലവുവരുന്ന കുറഞ്ഞ തുക രണ്ടുകോടി രൂപയോളംവരും. പ്രശാന്തിന് ഇത്രയേറെ പണം എവിടെനിന്ന് ലഭിച്ചു എന്നതാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട വിഷയമായി മാറ്റുന്നത്.

അതേസമയം നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ പമ്പ് നല്‍കാന്‍ ബിപിസിഎല്‍ ഒബിസി ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷിച്ചത് ഒരാള്‍ മാത്രമാണെന്നതും സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. ഈ അപേക്ഷ നല്‍കിത് അത് കെവി പ്രശാന്തായിരുന്നു. പ്രശാന്തിന് തന്നെ നല്‍കുകയും ചെയ്തു. സിപിഎം പാര്‍ട്ടി ഗ്രാമമാണ് ഈ മേഖല. ഇവിടെ ആരെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അവിടെ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ പമ്പ് എന്നല്ല എന്തും ചെയ്യാനാകൂവെന്ന് കരുതുന്നവരുമുണ്ട്.

2023 ജൂണ്‍ 28നായിരുന്നു കണ്ണൂരിലെ ഈ മേഖലയിലേക്കുള്ള പമ്പിന് അപേക്ഷ ക്ഷണിച്ചത്. കാലിക്കറ്റിലാണ് മേഖലാ ഓഫീസ്. പക്ഷേ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2023 ഒക്ടോബര്‍ 17ന് കിട്ടിയത് ഒരു അപേക്ഷ മാത്രം. അങ്ങനെ പ്രശാന്തിന് പമ്പും അനുവദിച്ചു. എന്നാല്‍ അനുവദിച്ചത് എന്നാണെന്ന് ഓണ്‍ലൈന്‍ രേഖകളില്‍ വ്യക്തമല്ല. ഇങ്ങനെ അനുവദിച്ച് കിട്ടിയ പമ്പിന് വേണ്ടിയുള്ള എന്‍ഒസിയാണ് വിവാദമായി മാറിയത്.

എന്തുകൊണ്ട് ഏറെ ആവശ്യക്കാരുളള പെട്രോള്‍ പമ്പിന് നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ ഒരാള്‍ മാത്രമായി എന്നത് ചോദ്യമില്ലാ ഉത്തരമാണ്. സാധാരണ പമ്പ് അനുവദിക്കലില്‍ രാഷ്ട്രീയ ഇടപെടലുകളും അനിവാര്യതയാണ്. കേന്ദ്ര ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യമാകും ഇതില്‍ പ്രതിഫലിക്കുകയെന്നതാണ് പൊതുവേ എന്നും ഉയര്‍ന്നിരുന്ന വാദം. എന്നാല്‍ ഇവിടെ ഒരാള്‍ മാത്രം അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനും അതുകൊണ്ട് തന്നെ പ്രശാന്തിന്റെ അപേക്ഷ തള്ളാന്‍ വഴിയില്ലാതായി. അങ്ങനെ ആ പമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ സ്വന്തമാക്കി.

നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സര്‍വേ നടത്തും. നിശ്ചിത ദൂരപരിധിയില്‍ വേറെ പമ്പുകള്‍ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയില്‍ വീടുകള്‍ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സര്‍വേയിലൂടെ പരിശോധിക്കും. അതിനുശേഷം പമ്പുകള്‍ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യപത്രം ക്ഷണിക്കും. പിന്നീട് ഡീലര്‍ഷിപ്പിനായും താത്പര്യപത്രം നല്‍കും. സാധാരണ നിരവധി അപേക്ഷകള്‍ കിട്ടും. ആ മേഖലയിലെ പണക്കാരെല്ലാം അപേക്ഷിക്കലാണ് പതിവ്. എന്നാല്‍ പ്രശാന്തിന് കിട്ടിയ പമ്പില്‍ ആരും ആവശ്യക്കാരുണ്ടായില്ലെന്നത് വിചിത്രമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയാണോ പ്രശാന്ത് അപേക്ഷ നല്‍കിയതെന്ന സംശയം ശക്തമാണ്. ശ്രീകണ്ഠാപുരത്തെ ക്വാറി മാഫിയയെ സഹായിക്കുന്ന പ്രധാനി പ്രശാന്തിന്റെ അടുത്ത ബന്ധുവാണ്. സിപിഎം നേതാവായ ഈ ബന്ധുവാണോ പ്രശാന്തിന് ഡീലര്‍ഷിപ്പിനുള്ള കരുക്കള്‍ നീക്കിയതെന്ന സംശയവും ശക്തമാണ്.

പെട്രോള്‍ പമ്പ് തുടങ്ങണമെങ്കില്‍ ചെലവഴിക്കേണ്ടത് ഒരുകോടിയിലധികം രൂപയാണ്. ലേലത്തുകയും കരുതല്‍നിക്ഷേപവും കൂടാതെയാണിത്. ബി.പി.സി.എല്‍. വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കാണിത്. കമ്പനി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമൂലധനമായി 32 ലക്ഷം രൂപയും സൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപയുമടക്കം 1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതല്‍നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്കണം. 900 ചതുരശ്രമീറ്റര്‍ സ്ഥലവും വേണം. അതായത് പരിയാരത്തെ വെറും സാധാരണക്കാരന് ഈ തുക ചെലവഴിക്കാന്‍ ഉണ്ടാകില്ല. എന്നിട്ടും പ്രശാന്തിന് ഇതെല്ലാം കഴിഞ്ഞു. ഈ സാഹചര്യചത്തിലാണ് പ്രശാന്തിന്റെ സമ്പാദ്യത്തിലേക്കും അന്വേഷണം വേണമെന്ന വാദമെത്തുന്നത്. ബെനാമിയാണ് പ്രശാന്ത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെല്ലാം. പ്രശാന്തിനെ എല്ലാവരും പ്രശാന്തന്‍ എന്നാണ് വിളിക്കുന്നത്. ഇതൊരു കണ്ണൂര്‍ ശൈലിയാണ്. എന്നാല്‍ ബിപിസിഎല്‍ രേഖകളിലെല്ലാം പമ്പുടമ പ്രശാന്താണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി  (19 minutes ago)

പുരയിടം പോക്ക് വരവ് ചെയ്യാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 7 വര്‍ഷം തടവും പിഴയും  (43 minutes ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെന്‍ഷന്‍ അനുവദിച്ചു..  (57 minutes ago)

തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത... കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുംജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ്  (1 hour ago)

നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....  (1 hour ago)

പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും  (1 hour ago)

പിണറായി വിജയനെ തലങ്ങും വിലങ്ങും എടുത്തിട്ട് കൊട്ടി കെ സുധാകരന്‍  (12 hours ago)

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍  (12 hours ago)

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വായിലേക്ക് ചെന്നുകേറി പി പി ദിവ്യ; ആ 2 കോടിയുടെ സോഴ്‌സ് തോണ്ടും  (12 hours ago)

മുച്ചൂടും മുടിപ്പിച്ചേ കസേരയില്‍ നിന്ന് ഇറങ്ങു; ദേ കോടികള്‍ പി ആര്‍ വര്‍ക്കിന് നക്കിയ കണക്ക്  (12 hours ago)

സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്; ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും: ദേശീയ സമ്മേളനം  (15 hours ago)

കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...  (15 hours ago)

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയത് ട്രൂഡോ; തുറന്നടിച്ച് സഞ്ജയ് കുമാർ വർമ്മ...  (15 hours ago)

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'  (15 hours ago)

ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു; വരിയിൽ നിന്നൊരാള്‍ നിലത്ത് നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വച്ചുനൽകി: തളിപ്പാത്രം മോഷണം  (15 hours ago)

Malayali Vartha Recommends