Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്നതിലും വേഗത്തില്‍ പോയി... ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


പ്രസിഡന്റ് ഇല്ലേ ഈ വീട്ടില്‍... പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പി വി അന്‍വര്‍; സതീശന്‍ വിഡ്ഢികളുടെ ലോകത്തോ? തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റ്


എന്നിട്ടും ബലിയാടായി... ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ സത്യം പുറത്ത്; എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായി


പ്രിയങ്ക ഗാന്ധി ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വയനാട്ടില്‍.... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'

ശബരിമല തീര്‍ത്ഥാടനം വിപുലമായ ആരോഗ്യ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്... കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും, പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം,മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

22 OCTOBER 2024 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്ങൾ ഉയരുന്നു

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കൂടുതല്‍ വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിനായി മെഡിക്കല്‍ കോളേജില്‍ മതിയായ സൗകര്യങ്ങളൊരുക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കും. മികച്ച ചികിത്സയോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധവും മുന്നില്‍ കണ്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. ഭക്ഷ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം സ്ഥാപിക്കും.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് മതിയായ സംവിധാനങ്ങള്‍ ഒരുക്കാനും ജീവനക്കാരെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വിവിധ സ്‌പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നിയോഗിക്കും. മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും നിയോഗിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), നീലിമല, അപ്പാച്ചിമേട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള്‍ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തും. ബാക്കിയുള്ളവ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയുണ്ടാകും. നിലയ്ക്കലും പമ്പയിലും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമുണ്ടാകും. പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ താത്ക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. മതിയായ ആംബുലന്‍സ് സൗകര്യങ്ങളും ക്രമീകരിക്കും.

അടൂര്‍ ജനറല്‍ ആശുപത്രിയി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങളും ഒരുക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലായി സ്ഥാപിക്കും. കാനനപാതയില്‍ 4 എമര്‍ജന്‍സി സെന്ററുകളും സ്ഥാപിക്കും. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സ്‌റ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.

ആയുഷ് മേഖലയില്‍ അധിക തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനമൊരുക്കും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിതീവ്രമഴയില്‍ മണ്ണിടിച്ചിലും വര്‍ദ്ധിച്ചതോടെ വംശനാശത്തിന്റെ വക്കില്‍ കണ്ണാന്തളി  (12 minutes ago)

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും....  (25 minutes ago)

വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ്  (26 minutes ago)

കേണല്‍ സികെ നായിഡു ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു... ഷോണ്‍ റോജറിന് വീണ്ടും സെഞ്ച്വറി...  (27 minutes ago)

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം  (44 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (1 hour ago)

16-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേയ്ക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്...എഡിഎമ്മിന്റെ ഫോണില്‍ നിന്നും മാറ്റാരെങ്കിലും തെളിവ് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ സന്ദേശം അയച്ചോ സംശയങ്  (1 hour ago)

സ്‌കൂള്‍ ഒളിമ്പിക്സ് എന്നു പ്രഖ്യാപിച്ച മേള ഇനി അറിയപ്പെടുക കേരള സ്‌കൂള്‍ കായികമേളയെന്ന്  (1 hour ago)

ഐ.ടി.ഐ, എച്ച്.എ.എല്‍ ഫുട്ബാള്‍ ക്ലബുകളിലെ മുന്‍ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് അന്തരിച്ചു  (1 hour ago)

വിമാന സർവീസുകൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു; മനുഷ്യബോംബ് ഭീഷണിയെ തുടർന്നു നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം പുറപ്പെടാൻ വൈകി  (2 hours ago)

പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാക്കും; പി പി ദിവ്യക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ പിന്‍ഗാമിയായി സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ വൈകാതെ നിയമിതനായേക്കും; യഹിയയുടെ ഒളിത്താവളത്തില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണം ഹമാസിനെയും ഹിസ്ബുള്ളയെയും മ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു  (2 hours ago)

Malayali Vartha Recommends