Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...


46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...


സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..


ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അറിഞ്ഞത് ഇങ്ങനെ..

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...

23 OCTOBER 2024 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ...തീരുമാനമുണ്ടായേക്കും... ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ട്..ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാനാണ് ആലോചന...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാടിനെ ഒന്നാകെ വേദനയിലാക്കിയ കല്ലടിക്കോട് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, പാലക്കാട് തച്ചമ്പാറ സ്വദേശി മഹേഷ്  തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോ ഡ്രൈവർ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരിൽ 3 പേരെയും കോങ്ങാട് ടൗണിൽ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാർ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച 3 പേരെ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കൾ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തിൽപെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ രാത്രിയിലെ മഴയിൽ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ നാടൊന്നാകെ അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും പാഞ്ഞെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി എംഎൽഎ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.

അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു.

 

 

 

അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരുകയാണ്. കാറിൽ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. അതേസമയം, അപകടത്തിൽപ്പെട്ടവരിൽ ഒരാൾ മടിയിൽ കിടന്നാണ് മരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ ഒരു മാധ്യമത്തോട് പറഞ്ഞു.

 

 

കല്ലടിക്കോട് നിന്ന് പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽ നിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി. ഇന്നലെ രാത്രി 10.30ഓടെയാണ് പാലക്കാട് കല്ലടിക്കോട് വെച്ച് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടമുണ്ടായത്. അയ്യപ്പൻകാവിന് സമീപം കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

 

 

ലോറി ഡ്രൈവർ വിഗ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kannur Collector സമ്മര്‍ദവുമായി സി.പി.ഐ,  (30 minutes ago)

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്‌ടോബര്‍ 24 ലോക പോളിയോ ദിനം  (59 minutes ago)

25-ാം തിയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത; ഒഡിഷ-പശ്ചിമ ബം​ഗാൾ തീരത്ത് ജാ​ഗ്രതാ നിർ​ദേശം..  (1 hour ago)

നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്... മോനിഷയുടെ ഹൃദയം കവർന്ന ആ നടൻ  (1 hour ago)

ബെയ്റൂത്തിലെ ഒരു ആശുപത്രിക്ക് കീഴില്‍ രഹസ്യ ബങ്കർ; ലക്ഷ്യമിടാൻ പദ്ധതിയില്ലെന്ന് ഇസ്രായേൽ...  (1 hour ago)

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...  (1 hour ago)

ഇതാരാ.....രവിവർമ ചിത്രത്തിലെ ശകുന്തളയോ! സാരിയിൽ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇഷാനി കൃഷ്ണ  (1 hour ago)

46 കാരിയായ മഞ്ജു തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക്... 142 കോടിയു‌ടെ ആസ്തി; എന്നിട്ടും പൊതുവിടങ്ങളിൽ സിമ്പിൾ...  (1 hour ago)

സ്നേഹം, പ്രാർത്ഥനകൾ! വഴിപാട് നടത്തി കൈ കൂപ്പി ചിരിച്ച് അമൃത; ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ആ ചിത്രങ്ങൾ.  (1 hour ago)

നാടിനെ ഒന്നാകെ വേദനയിലാക്കി കല്ലടിക്കോട് അപകടം: മരണത്തിലും ഒന്നിച്ച് ഉറ്റ സുഹൃത്തുക്കൾ...  (1 hour ago)

ഇഷ്ടം മറച്ചു വെച്ച് കോകില.. ഡയറിയിൽ കണ്ടത്' ഞെട്ടിക്കുന്ന വിവരങ്ങൾ.. വർഷങ്ങൾ നീണ്ട ആ പ്രണയകഥ ബാല അരിഞ്ഞത് ഇങ്ങനെ..  (2 hours ago)

നവീന്റെ ക്വാർട്ടേഴ്‌സിലെ വാതിലിൽ ആ തെളിവ്. താക്കോൽ ഡമ്മി... അവസാന സന്ദേശത്തിൽ എല്ലാമുണ്ട്.  (2 hours ago)

പതിനാറു വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിനി നിര്യാതയായി  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

അന്ന് ആശുപത്രിയിൽ കാണാതിരുന്ന കോകില ബാല വീട്ടിലെത്തിയപ്പോൾ നിറ സാന്നിധ്യമായി! ബാലയുടെ 250 കോടിയുടെ അവകാശി ഇനി കോകില!  (2 hours ago)

Malayali Vartha Recommends