പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാന്‍ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വമ്പന്‍ റോഡ് ഷോയോടെയാവും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. റോഡ് ഷോയ്ക്കായി പ്രിയങ്കയും രാഹുലും സോണിയയും എത്തി. വന്‍ ജന പങ്കാളിത്തതോടെ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്. 12.30ഓടെ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.
പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകുന്നുണ്ട്. ഇന്ന് രാവിലെ പത്തരയോടെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കണ്ണൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തിയിരുന്നു.
പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം അതിഗംഭീരമാക്കാനായി പ്രവര്‍ത്തകര്‍ സജ്ജമാണ്. വിവിധ ജില്ലകളില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ എത്തിയത്. കല്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ തുടങ്ങി. സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതാണ്.
" f
https://www.facebook.com/Malayalivartha