നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം; ഇപ്പോഴും ലോകത്ത് പോളിയോ വൈറസ് സാന്നിധ്യമുണ്ട്: ഒക്ടോബര്‍ 24 ലോക പോളിയോ ദിനം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 24നാണ് ലോക പോളിയോ ദിനം ആചരിക്കുന്നത്. പോളിയോ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. പോളിയോ വൈറസ് ബാധിച്ചുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് പോളിയോ. ഇത് കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. പോളിയോ ബാധിച്ചാല്‍ പരാലിസിസ് ഉണ്ടാകാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ വാക്സിന് നല്‍കുന്നത്. തുള്ളിമരുന്ന്, കുത്തിവയ്പ്പ് എന്നിങ്ങനെ രണ്ട് തരം പോളിയോ വാക്സിനാണുള്ളത്. 5 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കൃത്യമായി വാക്സിന് നല്‍കുന്നതിലൂടെ പോളിയോ രോഗം തടഞ്ഞ് അംഗവൈകല്യം ഒഴിവാക്കാനാകും.
https://www.facebook.com/Malayalivartha