Widgets Magazine
25
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹമാസ് പ്രതിനിധി സംഘം ബുധനാഴ്ച റഷ്യയിലെ മോസ്കോയിൽ... അബു മർസൂക്കിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പുടിനുമായി ചർച്ചയിൽ... യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് സാധ്യത...


തുര്‍ക്കിയിലെ അങ്കാറയില്‍ ഉണ്ടായ ഭീകരാക്രമണം...കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി...കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് എർദോഗാൻ... സുരക്ഷാസേന സ്ഥലം വളയുകയും ജീവനക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു...


കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും...അതിർത്തിയിൽ നിർണായകമായ നീക്കം...റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയുടെ നീക്കം...


ഭീതി വിതച്ച് ദന എത്തുമ്പോൾ...സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന... ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു...


എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും

24 OCTOBER 2024 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും. ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു.

കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ബംഗാളിനും ഒഡീഷക്കും ഇടയിലുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് കരകയറുക.ഇതേ തുടർന്ന് ഇരുസംസ്ഥാനങ്ങളിലും മുന്നൊരുക്കങ്ങൾ നടത്തി. 20 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു. തീര സംരക്ഷണ സേനയും തീരദേശ പോലീസും കടലിൽ പട്രോളിങ് നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി കൊൽക്കത്ത വിമാനത്താവളം 15 മണിക്കൂർ ഇന്ന് അടച്ചിടും. ഒഡീഷയിലെയും ബംഗാളിലെയും 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത ഉണ്ട്.

ഇന്ന് രാത്രിയോടെ 100-110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കരകയറുക. നിലവിൽ ഒഡീഷയിലെ പാരാ ദ്വീപിൽ നിന്ന് 330 കി.മി ഉം ബംഗാളിലെ സാഗർ ദ്വീപിൽ നിന്ന് 420 കിലോമീറ്റർ അകലെയാണ് ദന ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. ഇന്ന് പുലർച്ചെ 4 നുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് മണിക്കൂറിൽ 6 കി.മി വേഗതയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.

ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മഴയുണ്ടാകും. ഇന്നലെ വൈകിട്ട് മുതൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. മണ്ണാർക്കാട് ടൗണിൽ കടകളിൽ വെള്ളം കയറി. തിരുവനന്തപുരം ബോണക്കാട് മരപ്പാലം എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു.

 

 

ഇടുക്കി ജില്ലയിലെ കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ വണ്ണപ്പുറം വില്ലേജ് 40 ഏക്കർ എന്ന് സ്ഥലത്ത് ശക്തമായ മഴയെ തുടർന്ന് ഒരാൾ ചപ്പാത്ത് കടക്കുന്നതിനിടെയാണ് ഒഴുക്കിൽ പെട്ട് ഓമന (60) മരിച്ചത്. വണ്ണപ്പുറം കൂവപ്പുറം ഭാഗത്തു ഉരുൾ പൊട്ടൽ ഉണ്ടായി 4 വീടുകളിൽ വെള്ളംകയറി. ഒരു വീട് പൂർണ്ണമായും തകർന്നു. പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ഇന്നലെ തെക്കൻ കേരളത്തിലെ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

 

കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക. പള്ളിക്കൽ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

 

 

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം, കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു  (4 hours ago)

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്  (5 hours ago)

പ്രവാസികൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രം, പൊതുമാപ്പിൽ പതിനായിരത്തിലേറെ പേർക്ക് ഇതിനോടകം സേവനം നൽകി ഇന്ത്യൻ കോൺസുലേറ്റ്, കാലാവധിക്ക് ശേഷം യുഎഇയിൽ തങ്ങിയാൽ പരിശോധനയിൽ പിടികൂടി നാടുകടത്തും...!!  (5 hours ago)

RUSSIA ഹമാസ് നേതാക്കൾ റഷ്യയിൽ  (9 hours ago)

TURKEY ഏർദോഗനും പണി കിട്ടി തുടങ്ങി  (10 hours ago)

INDIA മോദി ഇറങ്ങി കളി മാറി  (10 hours ago)

Cyclone-Dhana ദനയെ നേരിടാൻ തയ്യാർ  (10 hours ago)

RPF സത്യം പറയും ...! നവീൻ ബാബുവിന് റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം സംഭവിച്ചത്...?  (10 hours ago)

2 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ആകെ 189 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്.  (11 hours ago)

ഹിസ്ബുള്ളയ്ക്ക് ലോകത്തില്‍ വിലാസം കാണില്ലെന്ന് ഇസ്രായേലിന്റെ ദൃഢനിശ്ചയം....  (11 hours ago)

എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചു: മരിക്കുകയല്ലാതെ മറ്റു വഴിയില്ല; സ്ത്രീധന പീഡനത്തെ ചൊല്ലി, ജീവനൊടുക്കി അദ്ധ്യാപിക  (11 hours ago)

മലയോര മേഖലകളിൽ ശക്തമായ മഴ ലഭിക്കും; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ദാന ചുഴലിക്കാറ്റ് രാത്രി കര തൊടും  (11 hours ago)

വൻ കഞ്ചാവ് വേട്ട; നെടുമങ്ങാട്ടെ വാടക വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത് 24കാരിയെ:- 23കാരനായ ഭർത്താവ് ഇറങ്ങിയോടി: പാലക്കാട് സ്വദേശിനിയെ ചതിക്കുഴിയിൽ വീഴ്ത്തിയത് ഫേസ്ബുക്ക് പ്രണയം...  (11 hours ago)

എനിക്ക് എല്ലാത്തിലും പുഞ്ചിരിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾക്കും കഴിയും! ആളുകൾ എന്നെ കീറിമുറിക്കാൻ ശ്രമിച്ചു, പക്ഷേ .. കുറിപ്പുമായി അമൃത സുരേഷ്  (12 hours ago)

പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയിലുന്നയിച്ചത് ഗുരുതര വാദം  (12 hours ago)

Malayali Vartha Recommends