വാളിന്‍ മൂര്‍ച്ചയിലും നാവിന്‍ മൂര്‍ച്ചയിലും സിപിഎം താലിയറുത്തെടുത്ത രണ്ട് പെണ്ണുങ്ങള്‍; പിണറായി വിജയന്റെ കരണംപുകച്ച് കെ കെ രമ

താലിയറുക്കപ്പെട്ട രണ്ട് പെണ്ണുങ്ങള്‍ കേരളസമൂഹത്തിന് മുന്നില്‍ നില്‍ക്കുകയാണ്. വാളിന്‍ മൂര്‍ച്ചയിലും നാവിന്‍ മൂര്‍ച്ചയിലും സിപിഎം താലിയറുത്തെടുത്ത രണ്ട് പെണ്ണുങ്ങള്‍. ഒടുവില്‍ മഞ്ചുഷയെ തേടി കെകെ രമയെത്തുമ്പോള്‍ സിപിഎമ്മിന്റെ നെഞ്ചത്താണ് ആണിയടിക്കുന്നത്. രണ്ട് പെണ്ണുങ്ങളുടെ പ്രതികാരാഗ്‌നി ഈ പ്രസ്ഥാനത്തിന്റെ ആണിക്കല്ലിളക്കും. നീതിയില്ലെങ്കില്‍ നീ തീയാകുക എന്ന് തെളിയിച്ചവളാണ് കെകെ രമ. ടിപിയെ 51 വെട്ടില്‍ തീര്‍ത്ത പാര്‍ട്ടിയോടും അതിന് ഉത്തരവിട്ടവരോടും ഇന്നും പ്രതികാരാഗ്‌നി ജ്വലിച്ച് നില്‍ക്കുന്ന രമ തീര്‍ച്ചയായും നവീന്‍ ബാബുവിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കരുത്താണ് മുന്നോട്ടുള്ള അവരുടെ കല്ലും മുള്ളും നിറഞ്ഞ നിയമവഴിയിലെ യാത്രയില്‍ കരുത്താണ്. വെട്ടിച്ചിതറിച്ചാല്‍ ടിപി തീര്‍ന്ന് പോകുമെന്ന് കരുതിയവരുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയാണ് കെകെ രമ നിയമസഭയില്‍ പിണറായി വിജയന് മുന്നില്‍ നേര്‍ക്കുനേര്‍ വന്നു നിന്നത്. തോറ്റവളല്ല തോല്‍പ്പിക്കാനാകില്ലെന്നും സിപിഎമ്മിനെ വെല്ലുവിളിച്ചവള്‍. കെകെ രമ മഞ്ജുഷയേയും ആ പെണ്‍മക്കളേയും ചേര്‍ത്തുപിടിച്ചു. തീര്‍ന്നില്ല സിപിഎമ്മിന്റെ തൊട്ടിത്തരങ്ങള്‍ പൊളിച്ചടുക്കിയെടുത്തിട്ടുണ്ട്.
രമയുടെ വാക്കുകള്‍ ഇങ്ങനെ...
കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ ദുരധികാര പ്രയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് എ.ഡി.എം നവീന്‍ ബാബു. കണ്ണീരടങ്ങാത്ത ആ കുടുംബത്തെ പോലെ വര്‍ത്തമാന കേരളവും ആ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ല.
ഇന്ന് നവീന്‍ ബാബുവിന്റെ ഭാര്യയെയും മക്കളെയും കണ്ടു. തങ്ങളുടെ എല്ലാമെല്ലാം നഷ്ടപ്പെട്ട ആ കടുംബത്തിന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെ കൂടെ ആവശ്യമാണ്. അത്രയും ദുരൂഹമാണ് ഈ മരണവുമായി ബന്ധപ്പെട്ടു ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വിധേയനാകാത്ത, ജുഡീഷ്യല്‍ അധികാരത്തിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് പോലും സത്യസന്ധമായി കൃത്യ നിര്‍വഹണം നടത്താന്‍ കഴിയാത്ത വിധം കേരളത്തിലെ സാമൂഹ്യാന്തരീക്ഷം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെ തുച്ഛമായ വരുമാനമുള്ള ഒരു ഉദ്യോഗസ്ഥന്‍ ആരുടെയൊക്കെയോ ബിനാമിയായി ആരംഭിക്കാനിക്കാനിരുന്ന പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ക്ഷണിക്കപ്പെടാത്ത ഒരു സ്വകാര്യ ചടങ്ങിലേക്ക് വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകനെയും കൂട്ടി വന്നു ഈ ഉദ്യോഗസ്ഥനെ അവഹേളിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത പി.പി ദിവ്യ എന്ന സിപിഎം നേതാവിനെ ഇത്രയും നാളായിട്ടും അറസ്റ്റു ചെയ്യാതെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഏത് കര്‍ശന നടപടിയെക്കുറിച്ചാണ് വാചകമടിക്കുന്നത്? കേവലം ഒരു പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ദിവ്യയെ ഇത്രയേറെ പ്രകോപിതയാക്കിയത് എന്നും, അതിലേറെ ഗൗരവമുള്ള മറ്റെന്തൊക്കെയോ സംഭവങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും സ്വാഭാവികമായും സംശയിക്കാവുന്ന നിലയിലാണ് അന്നത്തെ ദിവ്യയുടെ പ്രകടനങ്ങളത്രയും.
ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം പതുങ്ങുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് സര്‍ക്കാര്‍ അവസാനിപ്പിക്കണം. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഏറ്റവും ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടിട്ടും ഒരു അനുശോചന കുറിപ്പുപോലുമിറക്കാതെ കേരളത്തിലെ മുഖ്യമന്ത്രി ഇന്നലെ വരെ കാണിച്ച മൗനം അങ്ങേയറ്റം കുറ്റകരമാണ്. പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ ബാബുവിനും കുടുംബത്തിനും ഒപ്പമാണെന്നു പറയുകയും ഇതില്‍ പ്രതികളായ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനോ, നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാനോ തയ്യാറാവാത്ത സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഈ ഇരട്ട വേഷം കേരളത്തിലെ സാമാന്യജനങ്ങള്‍ നന്നായി മനസ്സിലാക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ കേസ് ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നത് വെറും സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മാത്രമാണ് എന്നതും സര്‍ക്കാരിന്റെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. ജില്ലയില്‍ ഇപ്പോള്‍ തന്നെ മൂന്നു ഐ.പി.എസ് റാങ്കിലുള്ള ഉദ്യഗസ്ഥര്‍ നിലവിലുണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട ഒരു കേസ് ഒരു സി.ഐ അന്വേഷിക്കുന്നത് എന്ന ചോദ്യത്തിന് കേരളത്തിലെ ആഭ്യന്തര വകുപ്പ് മറുപടി പറഞ്ഞെ മതിയാകു.
ഈ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക ഇടപാടിനെ കുറിച്ചും പമ്പ് ഉടമയായ പ്രശാന്തിന്റെ പേരില്‍ ഉണ്ടാക്കിയിട്ടുള്ള വ്യാജ പരാതി സംബന്ധിച്ചും, ആരാണ് ഈ പരാതി ഉണ്ടാക്കിയത് എന്നതിനെക്കുറിച്ചുമെല്ലാം കേരളീയ സമൂഹത്തിനു അറിയേണ്ടതുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തിനു മുന്‍പും ശേഷവുമായി വലിയ ഗൂഡാലോചനകള്‍ ഈ കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമമാണ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നടന്നുകൊണ്ടിരിക്കുന്നത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പോലും അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സദുദ്ദേശപരമാണ് എന്ന് വാദിക്കുന്നത് ഇതിനുള്ള ഉദാഹരണമാണ്. പാര്‍ട്ടി ദിവ്യയെ സംരക്ഷിക്കില്ല എന്ന് പറയുമ്പോഴും പാര്‍ട്ടിയുടെ പ്രധാന ക്രിമിനല്‍ അഭിഭാഷകനായ, ടിപി കേസ് ഉള്‍പ്പടെ കൈകാര്യം ചെയ്ത അഡ്വ: വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് എന്നതുകൂടെ നാം കാണേണ്ടതുണ്ട്.
യാത്രയയപ്പ് കഴിഞ്ഞതിന് ശേഷം അദ്ദേഹം മരണപ്പെടുന്നതുവരെ ഉണ്ടായ സംഭവങ്ങളില്‍ പലതും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. സ്വന്തം ക്വാട്ടേഴ്‌സിന്റെ ചാവി ഉള്‍പ്പെടെ കൈമാറി നാട്ടിലേക്ക് ട്രെയിന്‍ കയറാന്‍ വേണ്ടി മുനീശ്വരന്‍ കോവിലിനു മുന്‍പില്‍ ഇറക്കി വിട്ടു എന്നാണു ഡ്രൈവര്‍ ഷംസുദ്ധീന്‍ പറയുന്നത്. അവിടെ ഒരു സുഹൃത്തിനോട് സംസാരിച്ചു എന്നും ഷംസുദ്ധീന്‍ മൊഴി നല്‍കിയാതായാണ് അറിയാന്‍ കഴിഞ്ഞത്. ഈ സുഹൃത്തു ആരാണ്? ഷംസുദ്ധീന്റെയും നവീന്‍ ബാബുവിന്റേതും ഉള്‍പ്പെടയുള്ള ഫോണുകള്‍ പോലീസ് പരിശോധിച്ചോ? ചാവി ഏല്‍പ്പിച്ചു പോയ ഇദ്ദേഹം എങ്ങനെയാണ് വീണ്ടും കോര്‍ട്ടേഴ്‌സില്‍ എത്തിയത്? മരണപ്പെട്ടതിനു ശേഷം കോട്ടേഴ്‌സിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതെങ്ങനെ സംഭവിച്ചു? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. നവീന്‍ ബാബു എങ്ങനെ മരണപ്പെട്ടു എന്നത് പോലും ദുരൂഹമായി തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ കേരള പോലീസിന്റെ ഇപ്പോള്‍ നടക്കുന്ന ഈ അന്വേഷണ പ്രഹസനത്തിനു പകരം കേരളത്തിന് പുറത്തുള്ള ഒരു ദേശീയ ഏജന്‍സിയെ കൊണ്ട് ഈ കേസ് അന്വേഷിപ്പേണ്ടതുണ്ട്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി. ദിവ്യ പങ്കെടുക്കുന്നത് വിലക്കിയതായുള്ള കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പിപി ദിവ്യയ്ക്ക് കരുക്കാകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനവും ഇതിന് അനുസരിച്ചാകും. കളക്ടര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് സിപിഎം നേതൃത്വത്തിന്റെ കൂടി അറിവോടെയാണ്. മൊഴി പ്രോസിക്യൂഷന്‍ ഹാജരാക്കിയതോടെ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദത്തിന്റെ മുനയൊടിഞ്ഞു. ദിവ്യയെ സിപിഎമ്മും സര്‍ക്കാരും കൈവിട്ടതിന്റെ തെളിവായി ഇതിനെ ഏവരും കാണുന്നുണ്ട്. സിപിഎം നേതൃത്വത്തിലെ ഒരു വിഭാഗവുമായി അടുപ്പമുള്ള വ്യക്തിയാണ് കെ വിശ്വന്‍. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതും വിശ്വന്റെ ജൂനിയറായാണ്. അത്തരമൊരു അഡ്വക്കേറ്റ് എത്തിയതോടെ ജാമ്യ ഹര്‍ജിയില്‍ ദിവ്യയ്ക്ക് പ്രതീക്ഷ കൂടി. എന്നാല്‍ സര്‍ക്കാര്‍ നീക്കം ചടുലമായിരുന്നു.
https://www.facebook.com/Malayalivartha