Widgets Magazine
27
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം!


ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...


മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...


യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...


ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...

ദിവ്യ പ്രവചിച്ചത് നടന്നു.!നവീൻ ബാബുവിന്റെ CIVIL DEATH..!താത്വികമായ കൊലപാതകം..? കോടതിയിൽ എടുത്തലക്കും

26 OCTOBER 2024 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

വൻതുക നോക്കുകൂലി...25,000 രൂപ നോക്കുകൂലിയായി ചോദിച്ചു...തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി... പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്...

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചതായി സംശയം

ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ച തെളിവുകൾ പുറത്ത്..! യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ നവീന്‍ ബാബുവിനും അയച്ചു നല്‍കി

പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു

സിവിൽ മരണം എന്നത് ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷാവിധി മൂലമോ അല്ലെങ്കിൽ പൗരാവകാശങ്ങൾ നഷ്‌ടപ്പെടുത്തുന്ന ഒരു രാജ്യത്തിൻ്റെ സർക്കാരിൻ്റെ ഒരു പ്രവൃത്തി മൂലമോ ഒരു വ്യക്തിക്ക് എല്ലാ അല്ലെങ്കിൽ മിക്കവാറും എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെടുന്നതാണ്. . ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾ അല്ലെങ്കിൽ മാനസിക വൈകല്യം നിമിത്തം നിയമപരമായി കഴിവില്ലാത്തവരായി കോടതി നിർണ്ണയിച്ച മുതിർന്നവരിൽ ഇത് സാധാരണയായി ചുമത്തപ്പെടുന്നു.

മധ്യകാല യൂറോപ്പ്
മധ്യകാല യൂറോപ്പിൽ, കുറ്റവാളികൾക്ക് അവരുടെ ശിക്ഷാവിധിയിൽ എല്ലാ പൗരാവകാശങ്ങളും നഷ്ടപ്പെട്ടു. ഈ സിവിൽ മരണം പലപ്പോഴും യഥാർത്ഥ മരണത്തിലേക്ക് നയിച്ചു, കാരണം ആർക്കും ശിക്ഷിക്കപ്പെടാതെ ഒരു കുറ്റവാളിയെ കൊല്ലാനും മുറിവേൽപ്പിക്കാനും കഴിയും.

 

 

 

സിവിൽ ഡെത്ത് നേരിടേണ്ടി വരുമെന്ന് നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ നടത്തിയ പ്രയോഗം വളരെ അർത്ഥ വ്യാപ്തിയുള്ളതാണ്. വഴങ്ങാത്തവരെ കൊല്ലാൻ ആയുധത്തിന്റെയും അധികാരത്തിന്റെയും മാർഗങ്ങൾ ഒരുപോലെ സി.പി.എം ഉപയോഗിക്കും. സിവിൽഡെത്ത് എന്ന വാക്ക് എവിടെ നിന്നാണ് ദിവ്യയ്ക്ക് കിട്ടിയത്. നമ്മൾ സാധാരണ എവിടെയും പ്രയോഗിക്കുന്നതല്ല അത്. സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ സിവിൽ ഡെത്ത് വരും എന്നത് വിട്ടുകളയേണ്ട പ്രയോഗമായി കാണുന്നില്ല. നവീൻ ബാബുവിനെ മാത്രമല്ല മാഫിയാ പ്രവർത്തനത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെയാകെ ഭീഷണിപ്പെടുത്താനാണ് അത് ഉപയോഗിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ തുച്ഛമായ വരുമാനമുള്ള ഒരു ഉദ്യോഗസ്ഥന്‍ ആരുടെയൊക്കെയോ ബിനാമിയായി ആരംഭിക്കാനിരുന്ന പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്നു. ക്ഷണിക്കപ്പെടാത്ത ഒരു ചടങ്ങിലേക്ക് വിശ്വസ്തനായ മാദ്ധ്യമപ്രവർത്തകനെയും കൂട്ടി വന്ന് ഉദ്യോഗസ്ഥനെ അവഹേളിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്ത ദിവ്യ എന്ന സി.പി.എം നേതാവിനെ ഇത്രയും നാളായിട്ടും അറസ്റ്റുചെയ്യാതെ കേരളത്തിലെ ആഭ്യന്തരവകുപ്പ് ഏത് കർശന നടപടിയെക്കുറിച്ചാണ് വാചകമടിക്കുന്നത്?
കേവലം ഒരു പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ദിവ്യയെ ഇത്രയേറെ പ്രകോപിതയാക്കിയത്, അതിലേറെ ഗൗരവമുള്ള മറ്റെന്തൊക്കെയോ സംഭവങ്ങൾ ഇതിനു പിന്നിലുണ്ടെന്നും സംശയിക്കാവുന്ന നിലയിലാണ് അന്നത്തെ ദിവ്യയുടെ പ്രകടനങ്ങളത്രയും. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം പതുങ്ങുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സർക്കാർ അവസാനിപ്പിക്കണം.

 


അന്വേഷണത്തിൽ തുടക്കം മുതലേ ഇടപെടാനുള്ള വ്യഗ്രത അധികാര കേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. നവീൻ ബാബുവിന്റെ പോസ്റ്റ്‌മോർട്ടം പോലും ബന്ധുക്കൾ എത്തിച്ചേരും മുമ്പ് തിടുക്കപ്പെട്ട് നടത്തിയത് എന്തിനാണ്? പ്രതിപക്ഷമടക്കം സംശയങ്ങൾ ഉന്നയിച്ചിട്ടും വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തും പി.പി.ദിവ്യയുടെ ഭർത്താവും ജോലിചെയ്യുന്ന പരിയാരം മെഡിക്കൽ കോളേജിൽ വച്ചു തന്നെ പോസ്റ്റ്‌മോർട്ടം നടത്താനുമുള്ള ഇടപെടലുണ്ടായി. പരിയാരം മെഡിക്കൽ കോളേജ് അധികൃതരുടെ വിശ്വാസ്യത സംബന്ധിച്ച് മന്ത്രി വീണാ ജോർജിന് തന്നെ സംശയമുണ്ട്. സൂപ്രണ്ടിന്റെ റിപ്പോർട്ടുപോലും വിശ്വാസത്തിലെടുക്കാതെ ഉന്നത ഉദ്യോഗസ്ഥരെ മന്ത്രി പരിയാരത്തേക്ക് അയച്ചത് അതുകൊണ്ടാണ്? പത്തനംതിട്ടയിലെ പാർട്ടി നവീനിന്റെ കുടുംബത്തിനൊപ്പമെന്ന് വരുത്തി തീർത്ത് കുടുംബത്തിൽ നിന്ന് മറ്റ് ആരോപണങ്ങൾ പുറത്തുവരാതിരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പാർട്ടി അവരുടെ ഭാഗത്താണെന്ന് തോന്നിക്കാൻ അത്യുത്സാഹമാണ് പത്തനംതിട്ടയിലെ നേതൃത്വം കാട്ടിയത്.

 


പാർട്ടിയും സർക്കാരും ആ കുടുംബത്തിനൊപ്പമല്ലെന്നതിനു തെളിവാണ് മുഖ്യമന്ത്രി ഇതുവരെ ആ വീട് സന്ദർശിക്കാൻ തയ്യാറാകാത്തത്. പാർട്ടി ഉന്നതർക്ക് പങ്കുള്ള ഭൂമിയുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ എ.ഡി.എമ്മിന് അറിയാമായിരിക്കാം. കണ്ണൂരിന് പുറത്തുപോയാൽ അദ്ദേഹം അത് എങ്ങനെ ഉപയോഗിക്കുമെന്ന പേടിയിലാണ് പെട്രോൾ പമ്പിന്റെ കാര്യം എടുത്തിട്ടുള്ള ഭീഷണി ആരംഭിച്ചത്. യഥാർത്ഥ വിഷയം അതല്ലെന്ന് അവിടെയുള്ള ഉദ്യോഗസ്ഥർക്കും അറിയാം. കുറച്ചു കഴിഞ്ഞാൽ എല്ലാം പുറത്തു വരും. ദിവ്യയുടെ ആക്ഷേപം സംബന്ധിച്ച് പാർട്ടിക്ക് അറിവുണ്ടായിരുന്നില്ലെന്ന വാദം മുഖവിലയ്ക്കെടുക്കാൻ സാധിക്കില്ല. ആ പാർട്ടിയുടെ രീതി അനുസരിച്ച് എന്ത് ആവശ്യവും കീഴ്ഘടകത്തിൽ നിന്ന് വരണം. പാർട്ടി അറിയാതെ ഒരു ട്രാൻസ്ഫർ പോലും നടപ്പാക്കാൻ പറ്റില്ല. പാർട്ടിക്ക് എല്ലാമറിയാം എന്നത് ദിവ്യയെ സംരക്ഷിക്കാൻ നടത്തിയ നീക്കത്തിലൂടെ വ്യക്തമാണ്. മൂന്നാം ദിവസമാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ദിവ്യയെ നീക്കാൻ പോലും പാർട്ടി തയ്യാറായത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമാണ്. ഞാൻ കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ വീട്ടിൽ പോയിരുന്നു. കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനല്ല നവീനെന്ന് ആ വീടിന്റെ പടി ചവിട്ടുന്ന ആർക്കും മനസിലാകും. അയൽവാസികൾക്കും നാട്ടുകാർക്കും അത്രയേറെ മതിപ്പാണ് ആ ഉദ്യോഗസ്ഥനെ കുറിച്ച്. നീതിയെന്നത് വെറും വാക്കല്ലെന്ന് ആ കുടുംബത്തിന് ബോദ്ധ്യമാകണം. തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ട്.

 


കണ്ണീരടങ്ങാത്ത ആ കുടുംബത്തെ പോലെ വർത്തമാന കേരളവും ആ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറിയിട്ടില്ല. അപ്പോഴും നവീൻ ബാബു അഴിമതിക്കാരനാണ് എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമമാണ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും നടന്നുകൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!  (6 hours ago)

യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!  (7 hours ago)

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍  (11 hours ago)

നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്  (13 hours ago)

ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...  (13 hours ago)

അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...  (14 hours ago)

YAHYA SINWAR പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇതെല്ലാം  (14 hours ago)

ISRAEL തിരിച്ചടിക്കൊരുങ്ങി ഇറാന്‍  (14 hours ago)

ISRAEL ഇരച്ചെത്തി തകർത്തെറിഞ്ഞത് ഇങ്ങനെ...!  (14 hours ago)

കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം  (14 hours ago)

CITU തൃശൂരും തലസ്ഥാനത്തും സംഭവിച്ചത്...  (14 hours ago)

കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്; കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആള  (14 hours ago)

ISRAEL ഇറാൻ ഉണരുന്നതിനെ മുൻപേ....  (14 hours ago)

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്  (15 hours ago)

Malayali Vartha Recommends