Widgets Magazine
27
Oct / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്; യോഗ്യതയും ശമ്പളവുമടക്കം അറിയേണ്ടതെല്ലാം!


ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...


മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...


യഹ്യാ സിന്‍വര്‍ എഴുതിയ കത്ത് പുറത്തുവിട്ട് ഇസ്രയേല്‍...ഇസ്രയേലുമായുളള യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി ബന്ദികള്‍ മാത്രമാണ് എന്നാണ് സിന്‍വര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്...പറഞ്ഞിരിക്കുന്ന മറ്റുള്ള കാര്യങ്ങൾ...


ഇറാന്‍ ഇസ്രായേലിന് നേരെ 200 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു...പകരം കിട്ടിയത്..ആയത്തുല്ല അലി ഖമേനിയുടെ വാക്കിന് പുറം പൊളിയുന്ന തിരിച്ചടി...ആക്രമണം വര്‍ധിപ്പിച്ചേക്കാനാണ് സാധ്യത...

ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ച തെളിവുകൾ പുറത്ത്..! യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ നവീന്‍ ബാബുവിനും അയച്ചു നല്‍കി

26 OCTOBER 2024 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻതുക നോക്കുകൂലി...25,000 രൂപ നോക്കുകൂലിയായി ചോദിച്ചു...തൊഴിലാളികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി... പത്ത് തൊഴിലാളികളെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്...

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചതായി സംശയം

പ്രണബ് ജ്യോതിനാഥിനെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു

ദിവ്യ പ്രവചിച്ചത് നടന്നു.!നവീൻ ബാബുവിന്റെ CIVIL DEATH..!താത്വികമായ കൊലപാതകം..? കോടതിയിൽ എടുത്തലക്കും

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്കു മുറുകുമ്പോള്‍ ആലോചനകള്‍ പലവിധം. ഉചതിരഞ്ഞെടുപ്പുകളില്‍ ദിവ്യ ഒളിവില്‍ തുടരുന്നത് സിപിഎമ്മിന് തലവേദനയാണ്. പാലക്കാട്-തൃശൂര്‍ സിപിഎം ജില്ലാ നേതൃത്വങ്ങളും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം പത്തനംതിട്ട സിപിഎം നേതൃത്വവും ഉറച്ച നിലപാടിലാണ്. തെളിവുകള്‍ എതിരായ സാഹചര്യത്തില്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നിലപാട്. പോലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡാണ് (സിഡിആര്‍) ദിവ്യക്കെതിരേയുള്ള നിര്‍ണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്.

 

 

ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണു തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കളക്ടറുടെയും ചാനല്‍ റിപ്പോര്‍ട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത് നവീന്‍ ബാബുവിനും അയച്ചു നല്‍കി. ഈ വീഡിയോ നവീന്‍ ബാബുവിനെ കൂടുതല്‍ മാനസികമായി തളര്‍ത്തിയെന്നതാണ് വസ്തുത. നവീന്‍ ബാബുവിനോട് ദിവ്യയ്ക്ക് വലിയ പകയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണം പെട്രോള്‍ പമ്പ് മാത്രമാണെന്ന് ആരും കരുതുന്നുമില്ല. അതുകൊണ്ട് തന്നെ ദിവ്യയുടെ മൊഴി കേസില്‍ നിര്‍ണ്ണായകവുമാണ്.

 

 

പി.പി.ദിവ്യ, എ.ഡി.എമ്മിനെ യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്നു വൈകീട്ടുതന്നെ നവീന്‍ ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലും പ്രചരിച്ചിരുന്നു. യാത്രയയപ്പുദിവസം രാത്രി ഒമ്പതരയ്ക്ക് ജോയന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി.അഖില്‍, നവീനെ വിളിച്ചിരുന്നു. പിറ്റേന്ന് പത്തനംതിട്ടയില്‍ ജോലിക്ക് പ്രവേശിക്കുന്നതിനാലാണ് അഖില്‍ വിളിച്ചത്. നാളെ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വെച്ചത്. ആസമയത്ത് വീഡിയോയെക്കുറിച്ച് അഖില്‍ അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോള്‍ അഖില്‍, നവീന്റെ ഭാര്യയെ വിളിച്ച് കാര്യം തിരക്കി. ഭര്‍ത്താവുമായി സംസാരിച്ചിരുന്നതായും, രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും അവര്‍ പറയുകയും ചെയ്തു. രാത്രി 11-ന് അഖില്‍, നവീനെ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ പരിധിക്കുപുറത്തായിരുന്നു.

 

 

നിലവില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 29നു കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. എന്നാല്‍ ദിവ്യ കീഴടങ്ങണമെന്നാണ് സിപിഎം നിലപാട്. വിധി എതിരായാല്‍ അറസ്റ്റ് നടക്കുകയോ ദിവ്യക്കു ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങുകയോ ചെയ്യും. പത്തു വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായതിനാല്‍ മൊഴി നല്‍കാന്‍ ദിവ്യ എത്തിയാല്‍ അറസ്റ്റ് നിര്‍ബന്ധമാകും. ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ദിവ്യ പോലീസിനു മുന്നില്‍ ഹാജരാകാത്തത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ പോലീസിന് അറസ്റ്റ് ഒഴിവാക്കി മൊഴി രേഖപ്പെടുത്താനുള്ള നിയമപരമായ അനുമതി ഉള്ളതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാ പ്രേരണാക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത് കൊടേരി ദിവ്യക്കു നോട്ടീസ് നല്‍കിയിരുന്നു. ഇത് അവര്‍ പാലിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വർക്ക് പെർമിറ്റിന് വിലക്ക്, ഈ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാരാണ് നിങ്ങളെങ്കിൽ ഒരു വര്‍ഷത്തിന് ശേഷം മാത്രം അനുമതി, തക്കതായ താക്കീതുമായി യുഎഇ തൊഴിൽ മന്ത്രാലയം...!!  (6 hours ago)

യുഎഇയുടെ ഈ 2 വിസകളിൽ പുതിയ നിബന്ധനകൾ, പ്രവാസികൾ നിര്‍ബന്ധമായും ഇക്കാര്യങ്ങൾ ചെയ്തിരിക്കണം, വിസ ലഭിക്കുന്നതിനുള്ള എട്ട് പ്രധാന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദമായി നോക്കാം...!!  (7 hours ago)

ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമല്ല അതിലും വലിയ അടി കൊടുത്തിട്ടുണ്ട് ഇസ്രയേല്‍  (11 hours ago)

നോർക്കയുടെ പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ ഒഴിവ്  (13 hours ago)

ഇന്നസെന്റ് വേര്‍പാടിന് ശേഷം കറുപ്പ് വസ്ത്രങ്ങള്‍ മാത്രം ധരിച്ചു: അവസാനകാലത്ത് കൊച്ചുമക്കളോട് ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം: നീറിപ്പുകഞ്ഞ് ആലീസ് പറയുന്നു...  (13 hours ago)

അടുത്ത മൂന്നു ദിവസം കൂടി മഴ ശക്തമായി തുടരും: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ: കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

മുൻകൂട്ടിക്കണ്ട പ്രത്യാക്രമണം: തിരിച്ചടിയ്ക്ക് ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ നാശമെന്ന് മുന്നറിയിപ്പ്: വിമാന സർവീസുകൾ പുനരാരംഭിച്ച് ഇറാൻ...  (13 hours ago)

YAHYA SINWAR പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇതെല്ലാം  (14 hours ago)

ISRAEL തിരിച്ചടിക്കൊരുങ്ങി ഇറാന്‍  (14 hours ago)

ISRAEL ഇരച്ചെത്തി തകർത്തെറിഞ്ഞത് ഇങ്ങനെ...!  (14 hours ago)

കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം  (14 hours ago)

CITU തൃശൂരും തലസ്ഥാനത്തും സംഭവിച്ചത്...  (14 hours ago)

കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്; കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആള  (14 hours ago)

ISRAEL ഇറാൻ ഉണരുന്നതിനെ മുൻപേ....  (14 hours ago)

ന്യൂസ്‌ ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ്‌ അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്  (14 hours ago)

Malayali Vartha Recommends