ന്യൂസ് ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ പദവി; പുതിയ ജോലിയിലേക്ക് സ്വപ്ന സുരേഷ്
സ്വപ്ന സുരേഷിന് ജോലി. കർമ്മ ന്യൂസ് ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയിലേക്കാണ് ജോലി കിട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിവരം സ്വപ്ന സുരേഷ് തന്നെയാണ് പങ്കു വച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപ൦ ഇങ്ങനെ; എൻ്റെ ജീവിതത്തിൽ നടന്ന ഒരു പ്രധാന കാര്യം നിങ്ങളോട് ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്നു.
കേരളത്തിലെ പ്രമുഖ വാർത്ത മാധ്യമമായ കർമ്മ ന്യൂസ് സാറ്റലൈറ്റ് ന്യൂസ് സംരംഭമായി മാറുന്ന സാഹചര്യത്തിൽ ഞാനും കർമ്മ ന്യൂസ് ചാനലിന്റെ ഭാഗമാകുകയാണ്.എനിക്ക് ഇത്തരം ഒരു അവസരം നൽകിയതിന് കർമ്മ ന്യൂസ് സി. ഇ. ഒ ശ്രീ.പി. ആർ സോംദേവ്നോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.കർമ്മ ന്യൂസ് ചാനലിൽ എക്സിക്യൂട്ടീവ് ബിസിനസ് അഡ്മിനിസ്ട്രേറ്റർ ( സൗത്ത് ഇന്ത്യ ) എന്ന പദവിയിൽ ഞാൻ പ്രവർത്തിക്കും.
ഇപ്പോൾ മുതൽ കർമ്മ ന്യൂസിന്റ വിജയത്തിൽ നിർണായകമായ പങ്കുവഹിക്കാനും,മാധ്യമങ്ങളുടെ പരമോന്നത ലോകത്ത് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയാകാനും കഴിയുമെന്നതിൽ അതിയായ സന്തോഷമുണ്ട്. കുട്ടിക്കാലം മുതൽ വിശ്വസ്തയും സത്യസന്ധയയുമായ ഒരു പത്രപ്രവർത്തകയാകുക എന്നത് എൻ്റെ ആഗ്രഹമായിരുന്നു, പക്ഷേ വളവുകളും തിരിവുകളും ഉയർച്ചകളും താഴ്ചകളും നിറഞ്ഞ എന്റെ ജീവിതത്തിൽ എനിക്ക് അത് ഒരു കരിയറായി എടുക്കാൻ കഴിഞ്ഞില്ല.കേരള ജനതയ്ക്ക് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടും ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി മാധ്യമ രംഗത്ത് പ്രവർത്തിക്കുമെന്ന് ഞാൻ എന്റെ പ്രിയപ്പെട്ടവർക്ക് വാക്ക് തരുന്നു.
https://www.facebook.com/Malayalivartha