മണ്ഡലകാലം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം... ശബരിമല ദർശനം യുവതീപ്രവേശനകാലത്തേത് പോലെ കുളമാക്കാൻ മുഖ്യമന്ത്രി..തന്റെ വിശ്വസ്തനെ അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ തലപ്പത്തിരുത്തിയതായി ആരോപണം...

മണ്ഡലകാലം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ശബരിമല ദർശനം യുവതീപ്രവേശനകാലത്തേത് പോലെ കുളമാക്കാൻ മുഖ്യമന്ത്രി തന്റെ വിശ്വസ്തനെ അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ തലപ്പത്തിരുത്തിയതായി ആരോപണം.. ശബരിമല യുവതി പ്രവേശനത്തിന് ആരോപണം കേട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനുമായ എം. രാജഗോപാലൻ നായരെ സംഘത്തിന് മുകളിൽ എത്തിച്ചെന്നാണ് സംഘപരിവാർ സംഘടനകൾ ആരോപിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ശക്തമായി നിലകൊണ്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ രാഷ്ട്രീയഭാവി അവസാനിച്ചപ്പോഴാണ് അഡ്വ എം. രാജഗോപാലൻ നായർക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പിണറായി ആറു വർഷം നൽകിയത്.
അയ്യപ്പ സേവാ സംഘമാണ് ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാറുള്ളത്. ശബരിമലയിൽ ദേവസ്വം ബോർഡിന് പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് തീർത്ഥാടകർക്ക് നൽകാൻ കഴിയുന്നത്. കഴിഞ്ഞ തീർത്ഥാടക കാലത്ത് കുടി വെള്ളം പോലും നൽകിയില്ല. അയ്യപ്പ സേവാ സംഘത്തിന് ഇതിനെല്ലാം കഴിയും. മെഡിക്കൽ കോളേജിൽ ഡി വൈ.എഫ്. ഐ. പൊതിച്ചോറ്കൊടുക്കുന്നതുപോലൊരു ഇടപെടൽ രാജഗോപാലൻ നായർ വഴി ശബരിമലയിൽ സി.പി.എം ചെയ്യും. പറ്റുമെങ്കിൽ യുവതീ പ്രവേശന വിപ്ലവം വീണ്ടും ശബരിമലയിൽ പരീക്ഷിക്കാൻ കഴിയും. അങ്ങനെ സി.പി.എമ്മിന് വിപ്ലവം നടത്തി ശബരിമല ഭക്തരെ വീണ്ടും അവഹേളിക്കാം.
പോരാത്തതിന് പട്ടാളച്ചിട്ടയിൽ യുവതികളെ ശബരിമലയിൽ കയറ്റിയ എസ്. ശ്രീജിത്ത് ഐ.പി.എസിന് ഇപ്പോൾ ശബരിമല മേധാവിയുടെ ചുമതലയുമുണ്ട്. ഇങ്ങനെ രാജഗോപാലൻ നായർ വഴി പിണറായിക്ക് ശബരിമലയിൽ കയറി മേയാൻ അവസരം ഒരുങ്ങുകയാണ്.വെർച്വൽ ക്യൂ ബുക്കിങ്ങിന് അയ്യപ്പ സേവാ സംഘം അവസരം ഒരുക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. അതായത് ഇതുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും സി.പിഎമ്മിന്റെ കളത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ വിവിധ സേവാസംഘം ഓഫീസുകൾ വഴി ഇനി ബുക്കിംഗ് നടത്താമെന്നാണ് നിർദ്ദേശം. ആർ.എസ്.എസ് കൈകാര്യം ചെയ്തിരുന്ന കാര്യങ്ങൾ ഇനി സി.പി.എം ഏറ്റെടുക്കുമെന്ന് അർത്ഥം. സംഘം അന്നദാനവും വിരിയ്ക്കാൻ സൗകര്യവും നൽകും. ശബരിമലയിൽ ദിനം പ്രതി 500 വോളണ്ടിയർ മാരെ നൽകാനും തീരുമാനിച്ചു.
ശബരിമലയിൽ സി പി എം കയറി മേയും എന്നർത്ഥം. രാജഗോപാലൻ നായർ അധ്യക്ഷനായ റിക്രൂട്ട്മെന്റ് ബോർഡിന്റെ കാലാവധി മൂന്നു വർഷത്തേക്കായിരുന്നു. എന്നാൽ ഇതിനെ ആറുവർഷമാക്കി സർക്കാർ ദീർഘിപ്പിച്ചു.. ഇത് ഓർഡീനൻസായാണ് കൊണ്ടുവന്നത്.അതേസമയം അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ ആദ്യ ടേം പൂർത്തിയായപ്പോൾ പറഞ്ഞുവിട്ടു. യുവതി പ്രവേശത്തെ എതിർത്തതായിരുന്നു കാരണം.പത്മകുമാറിന് പകരം രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ പോകാൻ രാജഗോപാലൻ നായർ തയ്യാറായിരുന്നില്ല.
അക്കൊല്ലവും ശബരി മലയിലെ സാഹചര്യം അശാന്തമാകുമെന്ന് മനസിലാക്കിയതു കൊണ്ടായിരുന്നു അത്.യുവതീ പ്രവേശന വിവാദ കാലത്ത് രാജഗോപാലൻ നായരുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ടാണ് പിണറായി മുന്നോട്ടു പോയത്. തനിക്കെതിരെ പ്രവർത്തിച്ചത് രാജഗോപാലൻ നായരാണെന്ന് എ പത്മകുമാർ രഹസ്യമായിട്ടെങ്കിലും സമ്മതിച്ചിട്ടുണ്ട്.കാരണം പത്മകുമാർ യുവതീ പ്രവേശനത്തിന് എതിരായിരുന്നു. പ്രഗൽഭനായ അഭിഭാഷകനാണ് രാജഗോപാലൻ നായർ. ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരം ജില്ലാ പബ്ളിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. അക്കാലത്ത് ശബരിമലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
പിണറായി സർക്കാരിന്റെ കാലത്ത് നായർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു.എന്നാൽ എ. പത്മകുമാറിന് വേണ്ടി അദ്ദേഹത്തെ സി പി എം ഒഴിവാക്കുകയായിരുന്നു. ഇത് രാജഗോപാലൻ നായരെ വിഷമത്തിലാക്കിയിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് രാജഗോപാലിനൊപ്പം നില കൊണ്ട പ്രധാനി പത്മകുമാറിന് ശേഷം പ്രസിഡന്റ് സ്ഥാനത്തെത്തിയ വാസുവാണ്. പിന്നീട് അദ്ദേഹത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി നൽകുകയും ചെയ്തു. അതേസമയം പത്മകുമാറിനെ പോലെയല്ല വാസു പ്രവർത്തിച്ചത്. അദ്ദേഹം ശബരിമലയുടെ കാര്യത്തിൽ അതിജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. യുവതീപ്രവേശനം സുപ്രീംകോടതി വിലക്കാതിരുന്നിട്ടും അദ്ദേഹം യുവതികളെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല.
സർക്കാരിനെയും മുഖ്യമന്ത്രിയെയും എതിർക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതാണ് പ്രധാന നേട്ടം. എൻ എസ് എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജഗോപാലൻ നായർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നൽകാനുള്ള തീരുമാനം രാജഗോപാലൻ നായരാണ് നടപ്പിലാക്കിയത്. ഇത് എൻ എസ് എസിന്റെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. ജി സുകുമാരൻ നായർ പിണറായിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സംവരണം നടപ്പിലാക്കാൻ പിണറായി വിശ്വസിച്ച് ഏൽപ്പിച്ചത് രാജഗോപാലൻ നായരെയാണ്. ദളിത് വിഭാഗത്തിലുള്ള ശാന്തിമാർക്ക് ക്ഷേത്ര പൂജാരിയായി നിയമനം നൽകിയതും രാജഗോപാലൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡാണ്.
ഇത് പുന്നല ശ്രീകുമാറിനെ ആനന്ദിച്ചിച്ചു. അതിന്റെ പ്രതിഫലമെന്നോണം വാളയാർ പെൺകുട്ടികളുടെ കേസ് പുന്നല ഒതുക്കി കൊടുത്തു.സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ അങ്ങനെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ആറു കൊല്ലം പ്രസിഡന്റായി തുടർന്നു.. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നോമിനിയായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയത്. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. അത് കാലാകാലങ്ങളായി തുടർന്നുവരുന്ന ഏർപ്പാടാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനായി പിണറായി അദ്ദേഹത്തിന് അവസരം നൽകിയത് വിഷമം മാറ്റാനാണ്. ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്.
കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും രാജഗോപാലൻ നായരുടെ നിർദ്ദേശാനുസരണമാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമലയിലെ യുവതി പ്രവേശം എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കാത്തതിന്റെ പേരിലാണ് സുകുമാരൻ നായർ ഉപ തെരഞ്ഞടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നത്. എന്നാൽ എൻ എസ് എസിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ടാണ് കോൺഗസുകാർ തോറ്റമ്പിയത്. അതോടെ സമവായത്തിന്റെ വഴിയിൽ സുകുമാരൻ നായരുമെത്തി. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ കേസ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായരും ദേവസ്വം കമ്മീഷണർ എൻ. വാസുവും ഡൽഹിയിൽ പോയത്.
ഇക്കാര്യം ദേവസ്വം പ്രസിഡന്റ് പത്മകുമാർ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് പരസ്യ വിമർശനം നടത്തിയത് മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രകോപിപ്പിച്ചു.പത്മകുമാർ ബോർഡിൽ ഇരുന്ന കാലത്ത് മുഖ്യമന്ത്രിയും തമ്മിൽ നേരിട്ട് സംസാരിക്കാറ് പോലുമുണ്ടായിരുന്നില്ല. . സർക്കാർ നിലപാടിനെ പത്മകുമാർ തള്ളിയതാണ് കാരണം.ശബരിമല വിഷയം പിണറായിയുടെ പ്രസ്റ്റീജ് വിഷയമാണെന്ന് കടകംപള്ളി ഉൾപ്പെടെയുള്ളവർ പത്മകുമാറിനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് മനസുകൊണ്ട് അക്കാര്യം അംഗീകരിക്കാനായില്ല. രണ്ട് സന്ദർഭങ്ങളിൽ അദ്ദേഹം രാജിക്കൊരുങ്ങി. രാജി ഭീഷണി മുഴക്കി. അപ്രകാരം ചെയ്താൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ടിവരുമെന്ന കൃത്യമായ സന്ദേശം കോടിയേരി നൽകിയതോടെയാണ് പിൻമാറിയത്.
പിണറായിയെ ധിക്കരിച്ച് രാജിവച്ചാൽ പാർട്ടി അംഗത്വം തന്നെ ഇല്ലാതാകുമെന്ന ഉപദേശത്തെ തുടർന്നാണ് അദ്ദേഹം രാജിയിൽ നിന്നും പിൻവാങ്ങിയത്. പത്മകുമാറിന് ബോർഡിൽ ഒരു റോളുമുണ്ടായിരുന്നില്ല. കമ്മീഷണർ വാസുവിനോട് സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പത്മകുമാറുമായി വാസു കൂടികാഴ്ച പോലും നടതാറുണ്ടായിരുന്നില്ല. ഒരിക്കൽ പ്രസിഡന്റിനെതിരെ കമ്മീഷണർ പരസ്യമായി രംഗത്തെത്തി. അദ്ദേഹം കോടിയേരിയെ കണ്ട് പതമകുമാറിനെതിരെ പരാതി പറയുന്ന സാഹചര്യവുമുണ്ടായി. ഇതൊന്നും മുമ്പില്ലാത്ത കീഴവഴക്കമായിരുന്നു.. കോടിയേരിയുടെ പിന്തുണയോടെയാണ് പത്മകുമാർ പ്രവർത്തിച്ചിരുന്നത്. . ശബരിമല വിഷയത്തിൽ ആരെയും പിണക്കാത്ത നിലപാടാണ് കോടിയേരി സ്വീകരിച്ചത്.
സിപിഎമ്മും അത്തരമൊരു നിലപാട് തന്നെയാണ് പിന്തുടർന്നത് . എന്നാൽ സർക്കാരും മുഖ്യമന്ത്രിയും തികച്ചും വ്യത്യസ്തമായ നിലപാട് ശബരിമല വിഷയത്തിൽ സ്വീകരിച്ചു. ശബരിമല അന്തരീക്ഷം കലക്കാൻ നിന്നാൽ കളി പഠിപ്പിക്കുമെന്ന് പറയാനും പിണറായി മറന്നില്ല. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി രാജഗോപാലൻ നായരെ നിയമിച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയാണ്. അദ്ദേഹത്തെ മാത്രമായിരുന്നു ശബരിമല വിഷയത്തിൽ പിണറായിക്ക് വിശ്വാസം. അദ്ദേഹമാണ് ഇക്കാര്യത്തിൽ പിണറായിക്ക് വിവരങ്ങൾ നൽകിയത്.. പിണറായിയെ സംബന്ധിച്ചടത്തോളം ശബരി മല അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമാണ്. ഇതിൽ ഒരു വിട്ടുവീഴചക്കും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. കർക്കശ നിലപാടാണ് പിണറായി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha