Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?


ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി


എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസ്... കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍....


പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...


അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...

ഇതൊരാള്‍ക്കും വരുത്തരുത്... പുള്ളിക്കുന്ന് വനിതാ ജയിലില്‍ ആദ്യ ദിവസം കഴിഞ്ഞ് ദിവ്യ; ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്റെ കുടുംബം

30 OCTOBER 2024 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു...

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...

കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി...

ഒരൊറ്റ പ്രസംഗമാണ് പിപി ദിവ്യയുടെ ജീവിതം മാറ്റി മറിച്ചത്. എംഎല്‍എയും മന്ത്രിയുമൊക്കെ ആകേണ്ടിയിരുന്ന വനിത നേതാവിന്റെ അവസ്ഥ പരമ ദനീയം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ഇപ്പോള്‍.

രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. അതേസമയം, പി പി ദിവ്യ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പി പി ദിവ്യയ്‌ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുന്‍കൂര്‍ ജാമ്യ ഉത്തരവുകളേക്കാള്‍ സമഗ്രമായ വിധിയില്‍ കേസിന്റെ നിയമപരമായ നിലനില്‍പ് വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി.

ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്‌സസ് അരുണ്‍ കുമാര്‍ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് മുന്‍കൂര്‍ ജാമ്യം നല്‍കുമ്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും ഉത്തരവില്‍ കോടതി പങ്കുവെച്ചു.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസില്‍ പി പി ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്.

പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകര്‍പ്പില്‍ പ്രൊസിക്യൂഷനെ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു.

ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ് ദിവ്യ പൊലീസിനെ അറിയിച്ചത്. ഇതോടെ വഴിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം...വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്ക്  (2 minutes ago)

2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു...  (11 minutes ago)

തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?  (33 minutes ago)

ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം! ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം  (38 minutes ago)

ഒളിമ്പിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ ഇന്ന് അനുമോദിക്കും....  (59 minutes ago)

ഇറാഖ് ഇരന്ന് വാങ്ങുന്നു..! ഇത് അവസാന താക്കീത്..! ഇസ്രായേലിന്റെ മരണതാണ്ഡവം..!ഇറാന്റെ അവസാന അസ്ത്രവും കരിച്ചു..!  (1 hour ago)

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (1 hour ago)

കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം  (1 hour ago)

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി...  (1 hour ago)

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി സെലക്ടര്‍മാര്‍...  (1 hour ago)

മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍...നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി....  (1 hour ago)

എറണാകുളത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം...  (2 hours ago)

അന്ന് ദിവ്യയുടെ VIP ഉദ്ഘാടനം ഇന്ന് ജയിലിൽ കൂട്ടക്കരച്ചിൽ..! കളക്ടർക്ക് ആണിയടിച്ച് കോടതി 34-ാം പേജിൽ പൊളിച്ചടുക്കി..!  (2 hours ago)

ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല... ജില്ലയുടെ അമരക്കാരി എന്ന നിലയില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പിപി ദിവ്യ ഇന്ന് ആ ജയിലിലെ അന്തേവാസി; വിധിയുടെ വിളയാട്ടം  (2 hours ago)

ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി  (2 hours ago)

Malayali Vartha Recommends