ആ കളി നടക്കില്ല മോനെ... തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ചെന്ന്...
ഇടത് വലത് മുന്നണികളെ ഞെട്ടിപ്പിച്ച് സുരോഷ് ഗോപി ജയിച്ചത് തടയിടാന്‍ വീണ്ടും നീക്കം. തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി. ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളകുട്ടി വോട്ടുചോദിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തുവഴി സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
രാജ്യസഭാ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു.
തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. അട്ടിമറി വിജയമാണ് തൃശൂരില്‍ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. വിഎസ് സുനില്‍ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു. മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനുമാണ് സ്ഥാനമേറ്റത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.
തൃശൂര്‍ 'എടുത്തത്' മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ സിനിമ ചെയ്യാനായി തല്‍ക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ഗോപി. ഒടുവില്‍ ദില്ലിയില്‍ നിന്നും നേരിട്ട് മോദിയുടെ വിളിയെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം.
അതേസമയം സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൂരവുമായി ബന്ധപ്പെട്ട ആരോപണം സംബന്ധിച്ച് 'ഒറ്റതന്തയ്ക്ക് പിറന്നവന്മാരുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണ'മെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്കോ സിപിഎമ്മുകാര്‍ക്കോ ധൈര്യമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ഒറ്റതന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടാനാണ് സുരേഷ് ഗോപി പറഞ്ഞത്. മുഖ്യമന്ത്രിയോടായിരുന്നു പ്രതികരണം. ബി.ജെ.പി നേതാക്കന്മാരുടെ ആരോപണത്തിന് മറുപടി പറയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതെങ്കിലും സി.പി.എം കാരന്‍ കേന്ദ്ര മന്ത്രിയോട് താന്‍ എന്തൊരു ധിക്കാരമാണ് പറഞ്ഞതെന്ന് ചോദിച്ചോ? ഞങ്ങള്‍ ചോദിക്കുന്നു. എന്ത് ധിക്കാരമാണ് ഈ കേന്ദ്രമന്ത്രി പറഞ്ഞത്. ഈ ഭാഷയിലാണോ കേന്ദ്രമന്ത്രി സംസാരിക്കേണ്ടത്. ഇതെന്താ സിനിമയോ?, വി.ഡി സതീശന്‍ ചോദിച്ചു. കേന്ദ്രമന്ത്രിയെ കുറിച്ച് പറയാന്‍ സി.പി.എമ്മിന്റെ മുട്ട് വിറയ്ക്കുമെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോളാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചത്. പൂരത്തിനിടെ താന്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുസംബന്ധിച്ച യാഥാര്‍ഥ്യം അന്വേഷിക്കുന്നതിന്, ഒറ്റതന്തയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha