പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ, അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയത്.. നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം..
ഇത്രയേറെ ബഹളം ഉണ്ടായിട്ടും എന്താണ് ദിവ്യയ്ക്കെതിരെ പാർട്ടി ഒരു നടപടി എടുക്കാത്തത് എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പം ആണെന്ന് ആവർത്തിക്കുമ്പോഴും ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി എടുക്കുന്നത് .
റിമാൻഡിലുള്ള ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അഭ്യർഥനകൂടി മാനിച്ചാണു സംഘടനാപരമായ അച്ചടക്കനടപടികളിലേക്ക് ഉടൻ കടക്കേണ്ടെന്ന നിഗമനത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം എത്തിയതെന്നറിയുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ നീക്കം. അതിൽ തീരുമാനം വരുന്നതുവരെ അറസ്റ്റിനു വഴങ്ങാതിരിക്കുന്നതു പാർട്ടിക്കു ക്ഷീണം ചെയ്യുമെന്നു മനസ്സിലാക്കിയ നേതാക്കൾ കീഴടങ്ങാൻ ദിവ്യയോട് ആവശ്യപ്പെട്ടെന്നാണു വിവരം.
ഇതനുസരിച്ച ദിവ്യ ‘പ്രത്യുപകാരമെന്നോണം’, അച്ചടക്കനടപടികളുടെ ആലോചനയിലേക്ക് ഉടൻ കടക്കരുതെന്ന ആവശ്യം നേതൃത്വത്തിനു മുന്നിൽ വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനു പിന്നാലെ സംഘടനാ നടപടികൂടി വന്നാൽ തെറ്റുകാരിയല്ലെന്ന വാദത്തിന്റെ മുനയൊടിയുമെന്ന ആശങ്കയിലാണിത്. ദിവ്യയുടെ താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ പിറകെ മറ്റു ചില പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
https://www.facebook.com/Malayalivartha