വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ..ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ്..രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു...
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങിയത്.പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ ദിവ്യക്ക് വലിയ പരിഗണനയാണ് ലഭിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചേര്‍ത്തു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും ദിവ്യയുടെ മൊഴിയെടുക്കാന്‍പോലും തുനിയാത്ത പൊലീസിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.ജയില്‍ ദിവ്യയെ സംബന്ധിച്ചിടത്തോളം അന്യമായൊരു കേന്ദ്രമല്ല,
കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കവേ തന്നെ ജയിലിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി തവണ അവര്‍ ഇവിടെ എത്തിയിരുന്നു.അന്നെല്ലാം അതിഥിയായാണ് എത്തിയതെങ്കില്‍ ഇക്കുറി ദിവ്യ ജയിലില്‍ എത്തിയത് ആത്മഹത്യാ പ്രേരണാ കേസിലെ പ്രതിയായായാണ്. എങ്കിലും സിപിഎമ്മിന്റെ സ്വന്തം ഇടമായ കണ്ണൂരില്‍ ദിവ്യയ്ക്ക് വേണ്ടത്ര പരിഗണനയെല്ലാം തന്നെ ലഭിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ പോലും വിഐപി പരിഗണന അവര്‍ക്ക് ലഭിച്ചെന്ന വികാരം ശക്തമായിരുന്നു. ദിവ്യയെ ചാനല്‍ ക്യാമറകളില്‍ നിന്നും രക്ഷിച്ചാണ് ജയിലില്‍ എത്തിച്ചതും.
അതുകൊണ്ട് തന്നെ ദിവ്യ പറയുന്നത് ചെയ്തുകൊടുക്കാന്‍ തയ്യാറായി ജയില്‍ അധികാരികളുമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്നു തന്നെയാണ് വനിതാ ജയില്‍.എങ്കിലും വലിയ ആവശ്യങ്ങളൊന്നും അവര്‍ ഉന്നയിച്ചിട്ടില്ല. റിമാന്‍ഡ് കേസിലെ തടവുകാരി ആയതുകൊണ്ടും മറ്റ് സ്ഥിരം തടവുകാര്‍ക്കുള്ള നിബന്ധനകള്‍ ഇവര്‍ക്ക് ബാധകമല്ല. രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു. ഇനിയും കുറച്ചു ദിവസം കൂടി ജയിലില്‍ കഴിയേണ്ട സാഹചര്യം ഉണ്ടാകും.
ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ് അവര്‍ ചെയ്തത്. പത്രങ്ങളും മറ്റു പുസ്തകങ്ങളുമെല്ലാം വായിച്ചാണ് അവര്‍ സമയം ചെലവഴിച്ചത്.ചൊവ്വാഴ്ച രാത്രി പത്തോടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജയിലില്‍ ദിവ്യ എത്തുന്നു എന്നറിഞ്ഞും ചില ഒരുക്കങ്ങള്‍ നടത്തിയതായി സുചനയുണ്ട്. പ്രശ്‌നക്കാരായ തടവുകാര്‍ അധികം ഇവിടെയില്ല. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ മറ്റ് തടവുകാരില്‍നിന്ന് മോശമായ പെരുമാറ്റമോ കൈയേറ്റമോ ഉണ്ടാകാതിരിക്കാന്‍ ജയില്‍ ജീവനക്കാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്.രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാല്‍ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് ദിവ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha