കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തിൽ അന്വേഷണം തൃപ്‌തികരമെന്ന് കോടതി; ഡ്രൈവർ യദുവിൻ്റ ഹർജി കോടതി തള്ളി
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മേയര്‍ തര്‍ക്കത്തിൽ അന്വേഷണം തൃപ്‌തികരമെന്ന് കോടതി നിരീക്ഷിച്ചു കൊണ്ട് ഡ്രൈവർ യദുവിൻ്റ ഹർജി കോടതി തള്ളി. പ്രതികളാൽ സ്വാധീനിക്കപ്പെടുത്ത നിഷ്പക്ഷ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കുന്ന ഇലക്ട്രോണിക് തെളിവുകളും വായ്മൊഴി തെളിവുകളും കാലവിളംബം വരുത്താതെ ഉടൻ തന്നെ ഹാജരാക്കണം.
മേയർ ആര്യയും എം എൽ എ സച്ചിൻ ദേവും അടക്കമുള്ള പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണം. അതേ സമയം അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്ന യദുവിൻ്റെ ഹർജി തള്ളി. ' യദുവിന്‍റെ ഹര്‍ജി തളളി കോടതി അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി നിയമിക്കണം എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
പാളയം പബ്ലിക് റോഡിൽ സീബ്രാ ലെയിനിൽ കാർ കുറുകെയിട്ട് കെ എസ് ആർ ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി 2024 മെയ് 7 ന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടത്.
പോലീസിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രൈവർ യദു സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവ് നൽകിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്.
ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരായി കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു നൽകിയ ഹര്‍ജിയാണ് കോടതി തളളിയത്. കേസിൽ കോടതി ഇടപെടലും മേൽനോട്ടവും വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തളളിയത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഉയർന്ന ഉദ്യോഗസ്ഥനെ നിയമിക്കണം എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം തൃപ്‌തികരമായി തുടർന്നും നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
തെളിവുകൾ യഥാസമയം കൃത്യമായി കോടതിയിൽ ഹാജരാക്കണമെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പരാതിക്കാരന്‍റെയും, എംഎല്‍എയുടെയും, മേയറുടെയും, ബസ് യാത്രക്കാരുടെയും, മറ്റ് സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. എംഎല്‍എ ബസിൽ അതിക്രമിച്ചു കയറി എന്നത് ശരിയല്ല, ഹൈഡ്രോളിക് സിസ്‌റ്റമുള്ള ബസിൽ ഡ്രൈവർ യദു ആണ് ഡോർ ഓപ്പൺ ചെയ്‌ത് കൊടുത്തത്. അപകടം വരുത്തുന്ന രീതിയിൽ വാഹനം ഓടിച്ചതും മേയറിനെ അശ്ലീല ആംഗ്യം കാണിച്ചതും യദുവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബസിലെ മെമ്മറി കാർഡ് മോഷണം പോയ സംഭവം ഉള്‍പ്പെടെ കേന്ദ്രീകരിച്ചുളള ശരിയായ അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് അനാവശ്യ സമ്മർദം ഉണ്ടാക്കാനാണ് ഇത്തരം ഹർജികൾ നൽകുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
https://www.facebook.com/Malayalivartha