കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര കേരള സംഘാതനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നാളെ (നവംബർ 01) വൈകുന്നേരം 04.30 ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. ഡോ. ശശി തരൂർ എം.പി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടർ എം അനിൽകുമാർ, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് കശ്മീരീലെയും കേരളത്തിലെയും കലാപരിപാടികൾ വേദിയിൽ അവതരിപ്പിക്കും.കശ്മീരിൽ നിന്നും 130 യുവതി യുവാക്കളാണ് മേരാ യുവ ഭാരതിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തുന്നത്. നവംബർ രണ്ടിന് രാവിലെ 10 മണിക്ക് കശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.സെൻട്രൽ കമ്യൂണിക്കേഷൻ ബ്യൂറോ ഡയറക്ടർ വി പാർവതി പ്രസംഗിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, കാലിക്കറ്റ് സർവകലാശാല ഗാന്ധിയൻ ചെയർ വിസിറ്റിംഗ് പ്രൊഫസർ ഡോ. ആർസു, ഡോ രഘു, ഡോ ഗോപകുമാർ എന്നിവർ വിഷയാവതരണം നടത്തും.
https://www.facebook.com/Malayalivartha