പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും; ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്ഐ
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐ ഡി കേസ് പ്രതികളുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ധീരജ് വധക്കേസ് പ്രതി സോയി മോനും, നിഖിൽ പൈലിയും, വ്യാജ ഐഡി കേസ് പ്രതി ഫെനിയും വിവിധയിടങ്ങളിൽ യുഡിഎഫ് പ്രചാരണത്തിൽ സജീവമാണ്.
ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമം. കോൺഗ്രസിനെതിരെ പ്രവർത്തിച്ചാൽ ഇല്ലാതാക്കിക്കളയുമെന്ന സുധാകരൻ്റെ പ്രസംഗം അക്രമികൾക്കുള്ള ആഹ്വാനവും, കെ കരുണാകരനെയും കെ മുരളീധരനെയും സ്നേഹിക്കുന്ന പാലാക്കാട്ടെ വോട്ടർമാർക്കുള്ള മുന്നറിയിപ്പാണെന്നും വി കെ സനോജ് പറഞ്ഞു.
ഇവരുടെ തട്ടിപ്പിലും വെല്ലുവിളിയിലും പാലക്കാട്ടെ നന്മയുള്ള വോട്ടർമാർ വീണുപോവരുതെന്നും ഈ ക്രിമിനൽ ബുദ്ധികൾക്കെതിരെ നിലപാടെടുക്കുന്നവർക്ക് ധൈര്യമായി സ്റ്റെതസ്കോപ്പ് അടയാളത്തിൽ ഡോ. സരിന് വോട്ട് ചെയ്യാമെന്നും. ഇങ്ങനെ വോട്ടുചെയ്യുന്നവർക്ക് ഡിവൈഎഫ്ഐ സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു
https://www.facebook.com/Malayalivartha