'ദാന' ചുഴലിക്കാറ്റ് വരുത്തിയത്... കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; ആദ്യ ദിനം തന്നെ കേരളത്തില്‍ അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയും പാലക്കാടും
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. കേരളത്തില്‍ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം 'ദാന' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലടക്കം തുലാവര്‍ഷം ആദ്യം തന്നെ കലിതുള്ളിയെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ തുടങ്ങിയ തുലാവര്‍ഷം ആദ്യ മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്. അതായത് കൃത്യം 22 ശതമാനത്തിന്റെ കുറവാണ് ആദ്യ മാസത്തില്‍ സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ തുലാ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലായിരുന്നു. ഇവിടെ 375 എം എം മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 28 ശതമാനം കൂടുതല്‍ മഴയാണ് ഇക്കുറി ലഭിച്ചത്. തിരുവനന്തപുരത്ത് 310 എം എം മഴ ലഭിച്ചു. തുലാവര്‍ഷത്തിലെ ആദ്യ മാസത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 16% കൂടുതല്‍ മഴ തലസ്ഥാനത്ത് ലഭിച്ചെന്ന് സാരം.
കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച കണ്ണൂരില്‍ തുലാവര്‍ഷത്തിലും കാര്യമായ മഴ ലഭിച്ചെന്നാണ് കണക്ക്. കണ്ണൂരില്‍ 263 എം എം മഴ ലഭിക്കേണ്ടിടത്ത് 270 എം എം മഴ ലഭിച്ചു. അതായത് 2 ശതമാനം അധികം മഴയാണ് ജില്ലക്ക് കിട്ടിയത്. അതേസമയം കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച രണ്ടാമത്തെ ജില്ലയായ കാസര്‍കോടാണ് തുലാവര്‍ഷത്തിലെ ആദ്യ മാസത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. ജില്ലയില്‍ 120.5 എം എം മഴ മാത്രമാണ് ഒക്ടോബറില്‍ പെയ്തത്. 235 എം എം ലഭിക്കേണ്ടിടത്താണ് ഇത് സംഭവിച്ചത്. 49 ശതമാനം കുറവാണ് കാസര്‍കോട് രേഖപ്പെടുത്തിയ മഴയുടെ കണക്ക്.
എറണാകുളത്താകട്ടെ 355.2 എം എം മഴ പ്രതീക്ഷിച്ചിടത്ത് 177.1 എം എം മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലും സാധാരണ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്ന മഴയെക്കാള്‍ വളരെ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. നവംബര്‍ മാസത്തില്‍ തുലാവര്‍ഷം സജീവമാകുന്നത്തോടെ ഒക്ടോബര്‍ മാസത്തില്‍ ലഭിച്ച മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
ഓറഞ്ച് അലര്‍ട്ട്
01/11/2024 : പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
01/11/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം
02/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്
03/11/2024: തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha