ശബരിമല തീര്‍ഥാടകര്‍ക്കായിട്ടുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ക്കായി ആദ്യഘട്ട പ്രൊപ്പോസലുകള്‍ തയ്യാറാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
ശബരിമല തീര്‍ഥാടകര്‍ക്കായിട്ടുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ക്കായി ആദ്യഘട്ട പ്രൊപ്പോസലുകള്‍ തയ്യാറാക്കിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെന്നൈ- പാലക്കാട്- എറണാകുളം ടൗണ്‍- കോട്ടയം- കൊല്ലം, ചെന്നൈ- മധുര- ചെങ്കോട്ട- കൊല്ലം, താംബരം- തിരുനെല്‍വേലി- നാഗര്‍കോവില്‍ ടൗണ്‍- കൊല്ലം തുടങ്ങിയ വഴികളില്‍ ദക്ഷിണ റെയില്‍വേ ശബരിമല തീര്‍ഥാടകര്‍ക്കായിട്ടുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ക്കായി ആദ്യഘട്ട പ്രൊപ്പോസലുകള്‍ തയ്യാറാക്കി. നിലവില്‍ ഒന്‍പതു സര്‍വീസുകള്‍ വീതം പരിഗണനയിലുണ്ട്, ആകെ 72 സര്‍വീസുകള്‍.
കൂടാതെ സര്‍വീസ് ദീര്‍ഘിപ്പിക്കാനായി ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുകയും ചെയ്യും. അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരം- കൊച്ചുവേളി അന്ത്യോദയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താനും ധാരണയായിട്ടുണ്ട്. മധുര- ചെങ്കോട്ട ഭാഗത്തുനിന്ന് ഇത്തവണ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ ചെങ്ങന്നൂരില്‍ നടന്ന ശബരിമല അവലോകനയോഗത്തില്‍ അറിയിച്ചതനുസരിച്ച് ശബരിമല തീര്‍ഥാടനകാലത്ത് 300 സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും.
അതേസമയം ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടു ദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിലും വര്‍ദ്ധനവുണ്ട്.
"
https://www.facebook.com/Malayalivartha