നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്...
നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. യു.എന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യ നഗരമാണ് തിരുവനന്തപുരം.
ബ്രിസ്ബെയിന്‍ (ആസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) നഗരങ്ങളാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയത്. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ രാഹുല്‍ ശര്‍മ്മയും ഫലകവും ട്രോഫിയുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി.
കേരളത്തിനുള്ള ദീപാവലി സമ്മാനമാണിതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.സുസ്ഥിര വികസനം, നഗരസുരക്ഷാ മാനദണ്ഡങ്ങള്‍, നഗര ശാക്തീകരണം എന്നിവയ്ക്കായി തിരുവനന്തപുരം നഗരസഭ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭ്യമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരടങ്ങിയ ജൂറിയാണ് പുരസ്‌കാരനിര്‍ണയത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha