ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്
ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിങ് കൂടുതലായിരുന്നു. നടതുറന്ന ബുധനാഴ്ച മാത്രം 15,445 പേര് ദര്‍ശനംനടത്തി.
ഈ ദിവസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 12,809 ആയിരുന്നു. വെള്ളിയാഴ്ച ദര്‍ശനത്തിനായി ബുക്കുചെയ്തവരുടെ എണ്ണം 11,421 ആണ്. വൈകുന്നേരം അഞ്ചുവരെ പതിനായിരത്തിലധികം പേര് ദര്‍ശനംനടത്തി.
തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും മറ്റും കൂടുതല്‍ പൊലീസിനെ ഇത്തവണ വിന്യസിച്ചിട്ടുണ്ടായിരുന്നു. മൂന്ന് ടേണ്‍ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളില്‍ ഡ്യൂട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇത്തരത്തില്‍ അധികമായി പൊലീസിനെ നിയോഗിച്ചതും, ദേവസ്വം ബോര്‍ഡ് അധികൃതരുടെയും മറ്റും മികച്ച സഹകരണവും ദര്‍ശനം കുറ്റമറ്റതും സുഗമവുമാക്കി. രണ്ടുദിവസത്തെ ചടങ്ങുകള്‍ക്കുശേഷം വ്യാഴം രാത്രി നട അടച്ചു.
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 15ന് നടതുറക്കും. മണ്ഡല മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സന്നിധാനത്ത് എഡിജിപി എസ് ശ്രീജിത്ത് വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്കി.
"
https://www.facebook.com/Malayalivartha