അതീവ അപകടകാരികളായ മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍..മുഖം മറച്ച് അർധനഗ്നരായ രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ..രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണം..
തമിഴ്‌നാട്ടിൽ നിന്നുള്ള അതീവ അപകടകാരികളായ മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍ എത്തിയതായി സൂചന. ജില്ലയിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. മുഖം മറച്ച് അർധനഗ്നരായ രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. രാത്രി സമയത്ത് ഒറ്റപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ച് മോഷണത്തിന് എത്തുന്ന സംഘം അതീവ അപകടകാരികളാണ്.
അതുകൊണ്ട് തന്നെ രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം നടന്നിരുന്നു.അന്വേഷണത്തിനെത്തിയ പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപമുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്.
ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മണ്ണഞ്ചേരിയില്‍ വീടിന്റെ അടുക്കള വാതില്‍ തുറന്നു മോഷ്ടാക്കള്‍ അകത്തു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ സി സി ടി വിയില്‍നിന്നു മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചു. മുഖം മറച്ച് അര്‍ധനഗ്നരായാണ് കള്ളന്മാര്‍ എത്തിയത്. ഇവരുടെ വേഷത്തില്‍ നിന്നും ശരീരഭാഷയില്‍നിന്നുമാണ് കുറുവ സംഘമാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്.
സാധാരണ അർധനഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക. ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തുക. രാവിലെ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുകയും രാത്രിയാണ് മോഷണം നടത്തുകയുമാണ് ഇവർ ചെയ്യുന്നത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha