ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..
ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പോലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു.
രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് അഞ്ച് മണിവരെ കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കപ്പെടൂ.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് മുൻകൂട്ടി പദ്ധതിയിട്ട ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കളക്ടറും സംഘാടകരും ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. ദിവ്യ കരുതിക്കൂട്ടി അപമാനിക്കാനാണ് യോഗത്തിനെത്തിയതെന്നും പ്രസംഗം ചിത്രീകരിക്കാൻ സ്വയം മാധ്യമ പ്രവർത്തകരെ ഏർപ്പാടാക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha