ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന കായികമേളയുടെ വരവറിയിച്ചുള്ള ദീപശിഖ, ട്രോഫി പ്രയാണം തുടങ്ങി. ദീപശിഖാപ്രയാണം കാസര്‍കോട് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് തുടങ്ങി. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ദീപശിഖ കൊളുത്തി ഏഷ്യന്‍ അത്ലറ്റിക്സ് ഡിസ്‌കസ്ത്രോ വെള്ളിമെഡല്‍ ജേതാവ് കെ സി സര്‍വാന് കൈമാറി.
നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ സ്മാരക യുപി സ്‌കൂളിലെയും പിലിക്കോട് സി കൃഷ്ണന്‍നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും സ്വീകരണത്തിനുശേഷം കരിവെള്ളൂരില്‍വച്ച് കണ്ണൂര്‍ ജില്ലയിലേക്ക് വരവേറ്റു. തളിപ്പറമ്പ് സീതിസാഹിബ് എച്ച്എസ്എസ്, ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ്, കൊട്ടിയൂര്‍ ഐജെഎം എച്ച്എസ്എസ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു.
മാനന്തവാടി, കല്‍പ്പറ്റ, താമരശേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പട്ടാമ്പി, തൃശൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തൃപ്പൂണിത്തുറയില്‍വച്ച് തെക്കന്‍മേഖലാ ഘോഷയാത്രയോട് ചേരും. മേളയില്‍ ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ എവര്‍റോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് ജാഥ ആരംഭിച്ചത്. കൊല്ലം, കൊട്ടാരക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, കാലടി, ആലുവ, കളമശേരി, വരാപ്പുഴ, ഇടപ്പള്ളി, കാക്കനാട്, കിഴക്കമ്പലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ഗോശ്രീ ജങ്ഷന്‍ എന്നീ പോയിന്റുകളില്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും സ്വീകരണം നല്‍കുന്നതാണ്.
ഘോഷയാത്ര നാലിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിക്കും.17 സ്റ്റേഡിയങ്ങളിലായി നാലുമുതല്‍ 11 വരെ നടക്കുന്ന മേളയില്‍ 24,000 കായികതാരങ്ങളാണ് മത്സരത്തിലുള്ളത്.
https://www.facebook.com/Malayalivartha