ഗരുഡ പ്രീമിയം വി.ഐ.പി പട്ടം അഴിച്ചുമാറ്റി നവകേരള ബസ് സൂപ്പര്‍ ഡീലക്‌സ് എ.സി ബസായി രണ്ടാഴ്ചക്കകം വീണ്ടും നിരത്തിലിറങ്ങും....
ഗരുഡ പ്രീമിയം വി.ഐ.പി പട്ടം അഴിച്ചുമാറ്റി നവകേരള ബസ് സൂപ്പര്‍ ഡീലക്‌സ് എ.സി ബസായി രണ്ടാഴ്ചക്കകം വീണ്ടും നിരത്തിലിറങ്ങും. 26 സീറ്റാണ് നവകേരള ബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയര്‍ത്തും. ബസിനു പിറകില്‍ വാതില്‍ മുതലുള്ള ഭാഗം ടോയ്ലറ്റും വാഷിങ് ഏരിയയുമായിരുന്നു. ഇത് പൊളിച്ചുമാറ്റി ടോയ്ലറ്റ് ചെറുതാക്കി മുന്നില്‍ സ്ഥാപിക്കും.
ബസില്‍ മുന്‍ ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കും. ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിങ് നടത്തുന്ന ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണ് അഴിച്ചുപണി നടക്കുന്നത്. സൂപ്പര്‍ ഡീലക്‌സ് എ.സിയായി മാറുമ്പോള്‍ നിരക്ക് കുറയും. ജൂലൈ മുതല്‍ കോഴിക്കോട് നടക്കാവ് റീജനല്‍ വര്‍ക്ക് ഷോപ്പില്‍ കട്ടപ്പുറത്തായിരുന്നു.
അവിടെ ഒരു മാസത്തിനു ശേഷമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. എല്ലാ ദിവസവും പുലര്‍ച്ച നാലിനു പുറപ്പെടുന്ന സര്‍വിസ് നടഷ്ടത്തിലായിരുന്നു. ഇതോടെയാണ് രൂപമാറ്റം വരുത്താന്‍ തീരുമാനിച്ചത്.
സര്‍വിസ് സമയം രാവിലെ ആറുമണിയിലേക്ക് മാറ്റണമെന്ന് മുമ്പേ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സീറ്റ് കുറവായിരുന്നതിനാല്‍ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. അതേസമയം ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്കാണ് നവകേരള ബസ് സര്‍വീസ് നടത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha