Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

വല്ലാത്തൊരു ദുരന്തം... ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടത്തില്‍ ശുചീകരണ സംഘത്തിലുണ്ടായിരുന്നത് 10 പേര്‍, 6 പേര്‍ ഓടി രക്ഷപ്പെട്ടു; അപകടത്തില്‍ അന്വേഷണം തുടങ്ങി

03 NOVEMBER 2024 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...

അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

വല്ലാത്തൊരു ദുരന്ത വാര്‍ത്തയാണ് ഷൊര്‍ണൂരില്‍ നിന്നും വന്നത്. റെയില്‍വെ ട്രാക്കില്‍ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു. ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിന്‍ പാലത്തില്‍ നിന്നും ട്രെയിന്‍ തട്ടി ഭാരതപുഴയില്‍ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണന്‍ (48) എന്നയാള്‍ക്കായായാണ് ഇന്ന് വൈകിട്ട് വരെ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയത്.

മരിച്ച മൂന്നുപേരുടെയും മൃതദേഹം ട്രാക്കില്‍ നിന്നായി കണ്ടെത്തിയിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ നാലാമത്തെയാളെ കണ്ടെത്താന്‍ നാളെ പുലര്‍ച്ചെ വീണ്ടും തെരച്ചില്‍ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറുവരെ തെരച്ചില്‍ നടത്തി. പുഴയില്‍ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. ഇന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും സ്ഥലത്തെത്തി തെരച്ചില്‍ നടത്തും.

 



റെയില്‍വേ ട്രാക്കില്‍ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികളാണ് ട്രെയിന്‍ തട്ടി മരിച്ചത്. രക്ഷപ്പെടാനായി ട്രാക്കില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയെന്ന് സംശയിക്കുന്ന ഒരു തൊഴിലാളിയെ കാണാതായി. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൊച്ചി റെയില്‍വേ മേല്‍പ്പാലത്തില്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.

റെയില്‍വേ കരാര്‍ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണന്‍ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ റെയില്‍വെ ട്രാക്കിന് സമീപത്തു നിന്നും കണ്ടെത്തി. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണന്‍ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. മരിച്ച റാണിയും വല്ലിയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം.

ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ കഴിഞ്ഞുള്ള കൊച്ചിന്‍ പാലത്തില്‍ വെച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. മാലിന്യം നീക്കം ചെയ്യുന്നതിന് റെയില്‍വെ പുറം കരാര്‍ നല്‍കിയ സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. പത്തു പേരടങ്ങുന്ന ശുചീകരണ തൊഴിലാളികളാണ് പാളത്തില്‍ നിന്ന് മാലിന്യം ശേഖരിച്ചിരുന്നത്.

 



ഇതില്‍ ആറു പേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ട്രെയിന്‍ തട്ടിയ നാലുപേരും മരിച്ചുവെന്നായിരുന്നു ആദ്യം ലഭിച്ച വിവരമെങ്കിലും മൂന്നുപേരുടെ മൃതദേഹമാണ് കണ്ടെത്താനായതെന്നും ഒരാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് ഭാരതപ്പുഴയില്‍ വീണുവെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചത്.

ട്രെയിന്‍ വരുമ്പോള്‍ രണ്ടു പുരുഷന്മാരും പാലത്തിന്റെ നടുഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴേക്കും ഇവരെ ട്രെയിന്‍ ഇടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭാരതപ്പുഴക്ക് കുറുകെ ഷൊര്‍ണൂരിലെ ചെറുതുരുത്തിയിലാണ് കൊച്ചിന്‍ പാലമുള്ളത്. പാലത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിന്‍ വന്നു. ട്രാക്കില്‍ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്.

ട്രെയിന്‍ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നതിന്റെ റെയില്‍വെ ട്രാക്കിന് സമീപമായി തൊഴിലാളികളുടെ ഭക്ഷണ പാത്രങ്ങളും തുണികളും മറ്റു വസ്തുക്കളെല്ലാം കിടക്കുന്നുണ്ട്. തൊഴിലാളികള്‍ ചാക്കുകളിലാക്കിയ മാലിന്യങ്ങളും ട്രാക്കിന് സമീപമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (35 minutes ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (1 hour ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (1 hour ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (1 hour ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (1 hour ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (1 hour ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (2 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (2 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (2 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (2 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (2 hours ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (2 hours ago)

സ്റ്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..!  (2 hours ago)

4.06ന് അഖിലിന് അമ്മു അയച്ച സന്ദേശം ഇത്..! അരമണിക്കൂറിനുള്ളിൽ എന്തു സംഭവിച്ചു?അമ്മുവിന്റെ സഞ്ചയനം ദിവസം  (3 hours ago)

Malayali Vartha Recommends