Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...


ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കള്ളന്മാരെ തേടി പോലീസ്... ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്...


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം

ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുനര്‍ജന്മം

04 NOVEMBER 2024 07:37 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭാവസ്ഥയില്‍ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാല്‍ ജനന തീയതിയ്ക്ക് മുന്‍പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക എച്ച്.എഫ്.ഒ.വി. വെന്റിലേറ്റര്‍ സൗകര്യവും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. വിദഗ്ധ ചികിത്സ നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും സ്ഥിതി സങ്കീര്‍ണമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. ഉടന്‍ തന്നെ കുഞ്ഞിനെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. രണ്ട് ശ്വാസകോശങ്ങളിലും ട്യൂബ് ഇട്ടാണ് വിദഗ്ധ പരിചരണമൊരുക്കിയത്. എസ്.എന്‍.സി.യു.വിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൂന്നാഴ്ചയിലേറെ നീണ്ട തീവ്രപരിചരണത്തിലൂടെയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്താനായത്. പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.

രാജ്യത്ത് തന്നെ ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കി വരുന്നു. 11 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ജന്മനായുള്ള കുഞ്ഞുങ്ങളുടെ ഹൃദ്രോഗം പരിഹരിക്കുന്നതിന് ഹൃദ്യം, കുട്ടികളുടെ ചികിത്സയ്ക്കായുള്ള ആരോഗ്യ കിരണം, ശലഭം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ജനന സമയത്തുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായുള്ള സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങളുടെ അവസ്ഥ മനസിലാക്കി തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആരംഭിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. രാധിക, ആര്‍.എം.ഒ. ഡോ. ഷാജി അബു, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത് കുമാര്‍, നിയോനേറ്റോളജിസ്റ്റ് ഡോ. ഫെബി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ഏകോപിപ്പിച്ചത്.

 

" f  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (5 minutes ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (9 minutes ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (25 minutes ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (28 minutes ago)

സ്റ്റോംഷാഡോ മിസൈലുകള്‍ പൊട്ടിച്ചു..! ചിതറിയത് 500 സൈനികർ..! തലവനും തീർന്നു..! ഘോരയുദ്ധം തുടങ്ങി..!  (37 minutes ago)

4.06ന് അഖിലിന് അമ്മു അയച്ച സന്ദേശം ഇത്..! അരമണിക്കൂറിനുള്ളിൽ എന്തു സംഭവിച്ചു?അമ്മുവിന്റെ സഞ്ചയനം ദിവസം  (44 minutes ago)

ഫെയിൻജൽ ചുഴലി വരുന്നു കേന്ദ്രത്തിന്റെ മരണമണി മുഴങ്ങുന്നു..! കേരളാ തീരത്തേക്ക് പേടിയിൽ നിരീക്ഷകർ  (51 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ച് ടണ്‍ മയക്കുമരുന്ന് പിടികൂടി  (1 hour ago)

ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ... അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന് തോല്‍പിച്ചു  (1 hour ago)

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്; നവംബര്‍ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കുക  (1 hour ago)

ISRAEL വെടിനിർത്തൽ കരാർ വളരെ അടുത്ത്  (1 hour ago)

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റന്‍ ബ്രെയ്റ്റന്‍ബാക്ക് അന്തരിച്ചു...  (1 hour ago)

KOCHI പരിചയക്കാരനടക്കം രണ്ടുപേർ പിടിയിൽ  (1 hour ago)

KANNUR മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍  (1 hour ago)

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (2 hours ago)

Malayali Vartha Recommends