ഇറാന്റെ തിരിച്ചടി ഇന്ന്..? ആണാവയുധം ഇറക്കും..? അന്ത്യ കൂദാശയുടെ മണിക്കൂറുകൾ..!
സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിൽ നിന്ന് ഉയരുന്ന ഭീഷണി അതിരുകടക്കുകയാണെങ്കിൽ ആണവ നയം പുനഃപരിശോധിച്ചേക്കാമെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി വ്യക്തമാക്കി. ഇറാന് ആയുധങ്ങൾ നിർമ്മിക്കാനുള്ള കഴിവുണ്ടെന്നും ഭീഷണി ഉയർന്നാൽ ആണവ സിദ്ധാന്തം പരിഷ്കരിക്കുമെന്നുമാണ് കമാൽ ഖരാസിയുടെ മുന്നറിയിപ്പ്.
ലെബനനിൽ ഹിസ്ബുല്ലയുടെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രായേൽ റെയ്ഡ് നടത്തുകയാണ്. പ്രത്യേക ഓപ്പറേഷനിൽ, ഇസ്രായേൽ നാവിക സേനാ കമാൻഡോകൾ ലെബനനിലെ ബട്രൂണിൽ വെച്ച് ഒരു ഹിസ്ബുല്ല പ്രവർത്തകനെ പിടികൂടിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിർന്ന പ്രവർത്തകനെയാണ് പിടികൂടിയതെന്നും അന്വേഷണത്തിന്റെ ഭാഗമായി ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ആയത്തുല്ല ഖമേനി രംഗത്തെത്തി. അതിശക്തമായ രീതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഖമേനി പറഞ്ഞു. റാൻ ഇസ്രായേലിനെ ആക്രമിച്ചു എന്ന് റിപോർട്ടുകൾ. ഇസ്രായേൽ ആകാശത്ത് ഡ്രോൺ ആക്രമണം നടത്തിയെന്നും 2 ഇസ്രായേലിൽ സൈനീക ക്യാമ്പുകളിൽ ബോംബിട്ടു, 30 ലധികം പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ഇസ്രായേലിനെ ആക്രമിച്ചോ? എനിമി എയർ ക്രാഫ്റ്റുകളും ചോപ്പറുകളും ഇസ്രായേലിന്റെ ആകാശത്ത് പറന്നതായിട്ടുള്ള സൂചനകൾ പുറത്തു വരുന്നുണ്ട്.
ഏകദേശം 40 മിനിറ്റ് ഇസ്രായേലിന്റെ ആകാശത്ത് അത്യപൂർവമായ തിരിച്ചാക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന്റെ നാല് ബേസുകൾക്ക് നാശനഷ്ടമുണ്ടായി. നാല് ബേസുകളിൽ ഹിസ്ബുള്ളയുടെ ബോംബുകൾ വീണു. പത്തിലധികം ഡ്രോണുകളാണ് ഇറാൻ ഭാഗത്ത് നിന്നും ഇസ്രായേലിന്റെ ആകാശത്തേക്ക് പതിച്ചത്.
ലെബനോനിൽ നിന്ന് മിസൈലുകൾ വന്നതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രി മുഴുവൻ സൈറനുകൾ ആവർത്തിച്ച് മുഴങ്ങി. അഭയ കേന്ദ്രങ്ങളിലേക്കും ബങ്കറുകളിലേക്കും ആളുകൾ ഓടിക്കയറിയെന്നും ഇസ്രായേൽ അറിയിച്ചു.
ഇസ്രായേലിന്റെ റെയ്ഡിനെതിരെ ലെബനൻ അധികൃതർ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ പരാതി നൽകാൻ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നജീബ് മിക്കാറ്റി നിർദ്ദേശം നൽകിയെന്നും സംഭവത്തിൽ ലെബനൻ സൈന്യവും യുഎൻ സമാധാന സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇതിനെല്ലാം ഇടയിൽ ഇറാൻ എന്ത് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുമെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു. പേർഷ്യൻ രാജ്യത്തിന് വിവിധ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ ഒരു വലിയ ശേഖരം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു, അവ വ്യത്യസ്ത ശ്രേണികളുള്ള ആയിരക്കണക്കിന് എണ്ണമാണെന്ന് പറയപ്പെടുന്നു.
സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസിൻ്റെ മിസൈൽ ത്രെറ്റ് പ്രോജക്ടിൻ്റെ റിപ്പോർട്ടിലാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഓരോ തരത്തിലുള്ള മിസൈലുകളുടെയും കൃത്യമായ എണ്ണം അറിയില്ലെങ്കിലും, ഇറാൻ്റെ കൈവശം 3000-ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്ന് 2023-ൽ യുഎസ് എയർഫോഴ്സ് ജനറൽ കെന്നത്ത് മക്കെൻസി രാജ്യത്തിൻ്റെ പാർലമെൻ്റിൽ പറഞ്ഞു. വിസ്കോൺസിൻ പ്രൊജക്റ്റ് ഓൺ ന്യൂക്ലിയർ ആംസ് കൺട്രോൾ ഈ വർഷം ഇറാൻ വാച്ച് വെബ്സൈറ്റിൽ ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാനിയൻ വാർത്താ ഏജൻസിയായ ISNA ഈ വർഷം ഏപ്രിലിൽ ഒരു ഗ്രാഫിക് പ്രസിദ്ധീകരിച്ചു, അതിൽ ഒമ്പത് ഇറാനിയൻ മിസൈലുകൾ കാണിക്കുന്നു, അവ ഇസ്രായേലിലേക്ക് എത്തുമെന്ന് അവർ പറഞ്ഞു. 17,000 kmph (10,500 mph) വേഗതയിൽ പറക്കാൻ കഴിയുന്ന "സെജ്ജിൽ" ഇതിൽ ഉൾപ്പെടുന്നു, കൂടാതെ 2,500 km (1,550 മൈൽ) പരിധിയുണ്ട്. അതുപോലെ, "ഖൈബർ" 2,000 കിലോമീറ്റർ (1,240 മൈൽ) ദൂരപരിധിയുള്ളപ്പോൾ, "ഹജ് ഖാസെം" മിസൈലിന് 1,400 കിലോമീറ്റർ (870 മൈൽ) ദൂരപരിധിയുണ്ട്.
https://www.facebook.com/Malayalivartha