പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി...കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്... നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്...
പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്. നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. കൽപാത്തി രഥോൽസവം നടക്കുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു
പാലക്കാട് മണ്ഡലത്തിൽ അവസാന ലാപ്പിലേക്കെത്തുമ്പോൾ പ്രചാരണം ഊർജിതമാക്കി മുന്നണികൾ. തുറന്ന വാഹനത്തിൽ പൊതുപര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ.ജനങ്ങളാണ് കരുത്ത് നിങ്ങൾക്കായി എന്നും ഒപ്പമുണ്ടാകും. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോക്ടർ പി സരിൻ നൽകുന്ന ഉറപ്പാണിത്. നിറഞ്ഞ കൈയ്യടികളോടെയാണ് ഡോക്ടർ സരിന്റെ വാക്കുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത്.
പൊതുപര്യടനത്തിന്റെ രണ്ടാം ദിവസം കണ്ണാടി പഞ്ചായത്തിലൂടെയാണ് തുറന്ന വാഹനത്തിൽ സരിൻ്റെ പ്രചാരണം.വടപ്പറമ്പ് നിന്ന് ആരംഭിച്ച പര്യടനം ചാത്തൻകുളങ്ങര പറമ്പിൽ സമാപിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ വിവിധ കേന്ദ്രങ്ങളിലൂടെ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാഹനപര്യടനം. പിരായിരി പഞ്ചായത്തിൽ ആയിരുന്നു എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ പര്യടനം.
https://www.facebook.com/Malayalivartha